Skip to main content

ഓർമയിലെ നാളുകൾ(4)

ഞങ്ങൾ നാലു പേരും  തലേ ദിവസം രാത്രി മുയിപ്പോത്തങ്ങാടിയിൽ നിർത്തിയിട്ടിരുന്ന റീഗിൽ ബസ്സിനെ ലക്ഷ്യമാക്കി നടന്നു.  വീട്ടിൽ നിന്നിറങ്ങി വയൽ വരമ്പിലൂടെ ഏതാനും വാര മുന്നോട്ട് നടന്ന് തോട്ട് വരമ്പിൽ കയറി വലത് ഭാഗത്തേക്ക് തിരിഞ്ഞ് നടന്നത് കിഴക്ക് ഭാഗത്തേക്കാണ്.
ഞങ്ങളുടെ വീടിന്റെ കിഴക്ക് ഭാഗത്ത്
നൂറ് മീറ്ററകലെയുള്ള സ്രാമ്പിയുടെ സമീപം സ്ഥിതി ചെയ്യുന്ന
 പീടികയുടെ മുന്നിലുള്ള തോട് എന്റെ വീടിന്റെ മുന്നിലുള്ള വയലിനോട് ചേർന്നൊഴുകുന്ന അതേ തോടീന്റെ മറ്റൊരു ഭാഗം തന്നെയാണ്, അതിന് മൂന്ന് മീറ്ററാഴമുണ്ട്.ആ തോടിന്റെ മീതെ   രണ്ട് മീറ്റർ നീളമുള്ള രണ്ട് തെങ്ങിൻ തടികളുപയോഗിച്ച് നാട്ടിയ ഇരട്ട
പാലം കടന്ന്  ഞങ്ങൾ
 നടന്ന് മുയിപ്പോത്ത് നിന്ന്  കീഴ്പയ്യൂരിലേക്ക് പോകുന്ന പോക്കറ്റ് റോഡിലൂടെ മുയിപ്പോത്തങ്ങാടിയിൽ യാത്രക്കാരേയും കാത്ത്കിടക്കുന്ന റീഗൾ ബസ്സിന്റെ സമീപത്തെത്തി. ബസ്സിൽ  മറ്റ് യാത്രക്കാരൊന്നും എത്തിയിട്ടില്ല.ഞങ്ങളെല്ലാവരും ബസ്സിൽ കയറിയിരുന്നു.
അല്പ സമയത്തിന് ശേഷം ബസ്സ് നിറയെ യാത്രക്കാരായി.ആറ് മണി കഴിഞ്ഞ് മുപ്പത് മിനിറ്റായപ്പോൾ നിറയെ യാത്രക്കാരേയും വഹിച്ച ബസ്സ് കോഴിക്കോടങ്ങാടിയെ ലക്ഷ്യമാക്കി പാഞ്ഞു.
ഏതാനും സമയത്തിനു ശേഷം ഞങ്ങൾ നാല് പേരും കോഴിക്കോട് പാളയം ബസ്റ്റാന്റിലെത്തി.
    "സമയമെത്രയായി?."
കോഴിക്കോട് പാളയം ബസ്റ്റാന്റിലിറങ്ങിയപ്പോൾ അമ്മത്ക്കാക്ക മൂസാളാപ്പാനോട് ചോദിച്ചു. ഇക്കാക്കാന്റെ കൈയിൽ വാച്ചില്ല.
    "ഒമ്പതര".
കൈയിലെ വാച്ചിൽ നോക്കിയിട്ടെളാപ്പ പറഞ്ഞു.
മുയിപ്പോത്ത് നിന്ന് കോഴിക്കോടെത്താൻ മൂന്ന്‌ മണിക്കൂർ നേരത്തെ ഓട്ടമുണ്ട്. ഞാനും സലാമും ആദ്യമായാണിത്രയും ദൂരം ബസ്സിൽ യാത്ര ചെയ്യുന്നത്. യാത്രക്കിടയിൽ ഞാൻ വല്ലാതെ ഛർദ്ദിച്ചു.എന്റെ കുപ്പായത്തിലും, ഉടുത്ത മുണ്ടിലും ഛർദി ആയിട്ടുണ്ട്. ഞങ്ങളെല്ലാവരും മൊയ്‌ദീൻ പള്ളിയുടെ ഹൗളിൻ കരയിൽ കയറി എന്റെ ഷർട്ടും മുണ്ടും പൈപ്പ് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി.പിന്നെ മുഖവും വായും കഴുകി വൃത്തിയാക്കി. ഞങ്ങളവിടെ 
നിന്ന് പുറത്തിറങ്ങി ഒരു കടയിൽ കയറി ലൈം കുടിച്ചപ്പോളെനിക്ക് ക്ഷീണത്തിന് തെല്ലൊരാശ്വാസം. പിന്നെ ഒരു ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു. ഛർദ്ദിയുടെ ക്ഷീണത്താൽ ഞാൻ ചായ മാത്രമാണ് കുടിച്ചത്. ഞങ്ങൾ വീണ്ടും മൊയ്‌ദീൻ പള്ളീയിൽ കയറി ഏറെ നേരം  വിശ്രമിച്ചു.ഞാൻ വല്ലാതെ ക്ഷീണിച്ചിരുന്നു. എനിക്ക്‌ പതിയേ ഉന്മേഷം തിരിച്ചു കിട്ടി. എന്നാലും വിഷപ്പില്ല. ഞങ്ങൾ ള്വുഹർ നിസ്കാരം നിർവ്വഹിച്ച ശേഷം ഉച്ചയുൺ കഴിച്ച് മുക്കത്തേക്കുള്ള ബസ്സിൽ കയറി ടിക്കറ്റെടുത്തു. ഒരാളുടെ ബസ് ചാർജ് അറുപത് പൈസയാണ്.
  ഞങ്ങൾ മുക്കത്ത് ബസ്സിറങ്ങിയപ്പോൾ എനിക്കും സലാമിനും യതീം ഖാനയിലേക്കാവശ്യമുള്ള ഇരുമ്പ് പെട്ടി, തോർത്ത് മുണ്ട്, ലുങ്കി, ടൂത്ത് ബ്രഷ്, പേസ്റ്റ് മുതലായവ വാങ്ങി നേരെ യതീം ഖാനയിലേക്ക് നടന്നു. ഞങ്ങൾ നാല് പേരും യതീം ഖാനയുടെ ഓഫീസിൽ പ്രവേശിച്ചു. അവിടെ രണ്ട് കസേരകളിൽ രണ്ട് പേരിരിക്കുന്നു. വെറും കസേര മാത്രമല്ല. അവരുടെ മുന്നിൽ ഓരോ മേശയും, അവയുടെ മീതെ ഏതാനും ഫയലുകളുമുണ്ട്.
     ഇക്കാക്ക അവരോട് സലാം ചൊല്ലി. അവർ സലാം മടക്കി. തല മുഴുവനും നര ബാധിച്ച തൊപ്പി ധരിച്ചൊരാളും, നീണ്ട് തടിച്ച നീഗ്രോ മോഡൽ ചുരുണ്ട കറുത്ത മുടിയുള്ള മറ്റൊരാളും. നര ബാധിച്ചയാൾ കൊയിലാണ്ടി സ്വദേശി തങ്ങളാണ്. സയ്യിദ് ഇബ്രാഹിം ഐദീദ്തങ്ങൾ. 'പുതിയ മാളിയേക്കൽ'എന്നാണദ്ദേഹത്തിന്റെ വീട്ട് പേര്. യതീം ഖാനയുടെ ഓഫീസിൽ ക്ലർക്കായി ജോലി ചെയ്യുകയാണദ്ദേഹം. ക്ലർക് തങ്ങളെന്നാണ് യതീം ഖാനയിലെ അന്തേയവാസികളദ്ദേഹത്തെ വിളിക്കുക.
   അടുത്ത കസേരയിലിരിക്കുന്ന ആൾ മുക്കത്തിനടുത്ത് ഏതാനും കിലോമീറ്ററകലെയുള്ള കൊടിയത്തൂർ സ്വദേശി 'കുഞ്ഞിമൊയ്തീൻ' എന്ന ആളാണ്‌.തോണിയവകടത്തിലൂടെ
ബി. പി.മൊയ്തീന്റെ ജീവനെടുത്ത് കൊണ്ട്, മൊയ്തീനും കാഞ്ചന മാലയും തമ്മിലുള്ള പ്രണയത്തിന് തിരശ്ശീല വീഴ്ത്തിയ ഇരുവയഞ്ഞി പുഴയുടെ തെയ്യത്താൻ കടവ് കടന്ന് വേണം കൊടിയത്തൂരിലെത്താൻ. യതീം ഖാനയുടെ ഹൈസ്കൂളിൽ അറബിക്ക് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയാണദ്ദേഹം.
  'കുഞ്ഞിനാക്ക'യെന്നാണ് യതീംഖാനയിലെ അന്തേയവാസികളദ്ദേഹത്തെ വിളിക്കുക. ഒഴിവ് സമയങ്ങളിൽ യതീം ഖാനയുടെ ഓഫീസിൽ ക്ലർക്കായി സേവനമനുഷ്ഠിക്കുകയാണദ്ദേഹം.
      അവറിരിക്കാൻ പറഞ്ഞു. ഇക്കാക്കയും മൂസാളാപ്പയും ഓരോ കസേരകളിൽ  അവർക്കഭിമുഖമായിരുന്നു. ഞാനും സലാമും നിന്നു. ഇരിക്കുന്നതിനിടയിൽ അമ്മത്ക്കാക്ക കൈയിലുള്ള സർട്ടിഫിക്കറ്റുകളും പൂരിപ്പിച്ച അപേക്ഷാ ഫോറവും തങ്ങളുടെ കൈയിൽ കൊടുത്തു.  അപേക്ഷാ ഫോറവും സർട്ടിഫിക്കറ്റുകളും നിവർത്തി വായിച്ചു കൊണ്ട് തങ്ങൾ ചോദിച്ചു.
    "ആരാണ് മൊയ്തി?"
  ഇക്കാക്ക എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് ഇവനാണെന്ന് പറഞ്ഞു.
      "മറ്റവനാണ് അബ്ദുസ്സലാം അല്ലേ?."
  "ങാ....."
"ഇതെന്ത് പേരാണ്?, മൊയ്തു അല്ല, മൊയ്തീനല്ല മൊയ്തി?.
ആരും ഒന്നും മിണ്ടിയില്ല. തങ്ങളെന്നോടും സലാമിനോടും ഉള്ളിൽ പോയ്കോ എന്ന് പറഞ്ഞു. ഞങ്ങൾ രണ്ട് പേരും ഓഫീസിൽ നിന്ന്‌ പുറത്തിറങ്ങി ഉമ്മറപ്പടിയിലൂടെ അകത്ത് കയറി.ഞങ്ങളെത്തിയത് വലിയൊരു ഹാളിലാണ്.
"നിങ്ങൾ പുതിയ ആൾക്കാരാണല്ലേ?."
  ഏതോ ഒരു കുട്ടി ഓടി വന്ന്‌ ഞങ്ങളോട്
ചോദിച്ചു.
"ങാ....."
ഞങ്ങളൊരേ സ്വരത്തിൽ മറുപടി പറഞ്ഞു.
" വാ നമുക്ക് റൂമിൽ പോകാം."
ഞങ്ങളെ രണ്ട് പേരേയും യതീം ഖാനയുടെ മുറിയിൽ കൊണ്ട് പോകുമ്പോൾ അവൻ പെട്ടെന്നൊരു കോണി ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.
"ഇതാണ് മുകളീലേക്കുള്ള കോണി നമുക്ക് മുകളിൽ പോകാം."
ഞാനും സലാമും അവന്റെ കൂടെ മുകളിലേക്കുള്ള കോണികയറി.ഇക്കാക്കയും മൂസാളാപ്പയും ഇറങ്ങി പോകുന്നത് കിണണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ മുകളിലേക്ക് കയറുന്നത്. 
അവരിരുവരും പോകുന്നത് കാണാൻ മുകളിലുള്ള വരാന്തയുടെ ആൾമറയുടെ മീതേക്കൂടി ഞാൻ മുറ്റത്തേക്ക് നോക്കി.
അവറിരുവരും പോകുന്നത് കാണാനെനിക്ക് കഴിഞ്ഞില്ല.ഞാൻ
  കോണിയിറങ്ങി ഓഫീസിനടുത്തേക്കോടിച്ചെന്നു. അവറിരുവരെയും അവിടെയെങ്ങും കണ്ടില്ല. അപ്പോഴേക്കും അവർ രണ്ട് പേരും യതീം ഖാനയുടെ ഗേറ്റിന് പുറത്ത് എത്തിയിട്ടുണ്ടാവണം. ഞാൻ വീണ്ടും യതീം ഖാനയുടെ മുകളിലേക്കോടിക്കയറി. സലാമിന്റെ അരികിലെത്താൻ.സലാമിന്റെ അരികിലെത്തിയ ഞാൻ അവന്റെ തോളിൽ കൈവെച്ച് എന്നോട് ചേർത്ത് പിടിച്ചു.ഞാൻ കരയാതെ കരയുകയാണ്. പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല. സങ്കടം കനത്ത മനസ്സുമായി ഞങ്ങൾ ഏറെ നേരം അങ്ങിനെ തന്നെ നിന്നു. ഞാൻ സലാമിനോടും സലാമെന്നോടം ഒന്നും മിണ്ടിയില്ല.
(ശേഷം അഞ്ചാം അദ്ധ്യായത്തിൽ.
'ഓർമയിലെ നാളുകൾ(5)'എന്ന് സെർച്ച്‌ ചെയ്ത് വായിക്കുക)
 

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല