ഒരിക്കൽ നബി (സ്വ)യുടെ അടുക്കൽ ഖ്വുറൈശീ പ്രതിനിധിയായ ഉത്ബത്ബ്നു റബീഅ വന്ന് തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചാൽ പണമോ, പ്രതാപമോ, തരുണികളോ, അധികാരമോ എന്താണാവശ്യമെന്നുവെച്ചാൽ അത് നൽകാമെന്ന് പറഞ്ഞപ്പോൾ അത് നിരസിക്കുകയായിരുന്നു പ്രവാചകർ ചെയ്തത്.നിലപാട് മാറ്റി കുറുക്കു വഴിയിലൂടെ അധികാരം പിടിക്കുകയായിരുന്നില്ല പ്രവാചകന്റെ ലക്ഷ്യം.ജനങ്ങളെ സംസ്കരിക്കുകയും സംസ്കൃതമായ ഒരുസമൂഹത്തെ സൃഷ്ടിച്ച് ലോകത്തിനു മാതൃകയാവുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം.ഒരു ഇസ്ലാമിക രാഷ്ട്രം നിർമ്മിച്ച് അതിന്റെ സാരഥിയാവുകയല്ല പ്രവാചകൻ ചെയ്തത്. ഒരു രാഷ്ട നിർമ്മിതിതിക്കാവശ്യമായസാമൂഹ്യ വിപ്ലവത്തിന് പാതയൊരുക്കുകയായിരുന്നു.
ഇസ്ലാമിക രാഷ്ട്രം ഥിയോക്രസിയല്ല. ഇസ്ലാം എല്ലാ അർത്ഥത്തിലും ഥിയോക്രസിക്കെതിരാണ്. ദൈവത്തിന്റെ പേരിൽ ഒരു പ്രത്യേക പുരോഹിത വിഭാഗം അധികാരം കൈയാളുന്ന വ്യവസ്ഥയാണ് ഥിയോക്രസി. പുരോഹിതന്മാരിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നതിനാൽ അവർ തെറ്റുപറ്റാത്തവരാണെന്ന ധാരണയാണ്
ഥിയോക്രസിയുടെ അടിത്തറ.അത് കൊണ്ട് തന്നെ ദൈവത്തിന്റപേരിൽ പുരോഹിത സമൂഹം പറയുന്ന നിയമങ്ങൾ ഒരു ഥിയോക്രാറ്റിക് രാഷ്ട്രത്തിൽ ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെടുന്നു. പുരോഹിതൻ ദൈവത്തിന്റെ പ്രതിനിധിയാണെന്നും, ദൈവത്തിന്റെ ഭൂമിയിൽ ഭരണം നടത്താനും നിയമ നിർമാണത്തിനും ദൈവ പ്രതിനിധിക്കാണ് അധികാരമെന്നുമാണ് ഥിയോക്രസിയുടെ അടിസ്ഥാന തത്വം.
ഇസ്ലാം ഭരണാധികാരിക്ക് അപ്രമാദിത്വ മുണ്ടെന്നോ, അയാൾ ദൈവത്തിന്റെ പ്രതിനിധിയാണെന്നോ അവകാശപ്പെടുന്നില്ല. ദൈവിക നിയമങ്ങൾക്കനുസൃതമായി വിധി നടത്തുവാൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മാത്രമാണ് ഖലീഫ. അത് കൊണ്ടാണ് ഖലീഫാ ഉമർ ഒരു പൊതു പ്രസംഗത്തിൽ താൻ തെറ്റായ വഴിക്കു നീങ്ങുകയാണെങ്കിൽ തിരുത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിച്ചത്.
ഇസ്ലാമിക ഭരണത്തിൽ, ദൈവിക വിധിവിലക്കുകൾ പ്രകാരം ഭരിക്കുവാനായി തെരെഞ്ഞെടുക്കപ്പെട്ട ഒരു സാധാരണക്കാരനാണ് ഖലീഫയെന്നതിനാൽ അയാളുടെ പ്രവർത്തനങ്ങളേയും, വിജ്ഞാപനങ്ങളേയും മതത്തിന്റെ മൂലപ്രമാണങ്ങളുപയോഗിച്ച് വിമർശിക്കാൻ അവകാശമുണ്ട്.
ഖലീഫാ ഉമറിന്റെ കാലത്ത് വരൻ വധുവിന് നൽകേണ്ട വിവാഹമൂല്യം(മഹ്ർ)വർധിച്ചു വരുന്നതു കണ്ട ഖലീഫ അതിനു പരിധി നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പൊതു പ്രസംഗത്തിൽ വ്യക്തമാക്കിയപ്പോൾ, സദസ്സിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ന്യായങ്ങളുദ്ധരിച്ച് അതിനെയെതിർത്തു. സ്ത്രീയുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ട ഖലീഫ ഉമർ (റ)മഹ്ർ നിയന്ത്രിക്കാനുള്ള തന്റെ തീരുമാനം പിൻവലിച്ചു. ഖലീഫയുടെ തീരുമാനങ്ങളേയും ഏതൊരു സാധാരണക്കാരനും വിമർശിക്കാൻ കഴിയുന്ന ഇസ്ലാമിക ഭരണ സംവിധാനം ഥിയോക്രസിക്ക്വിവരീതമാണെന്നതാണ് വാസ്തവം.
എനി മറ്റൊരു കാര്യം. ഥിയോക്രസി അഥവാ പൗരോഹിത്യം ഇസ്ലാമിക വിരുദ്ധമാണെന്നാണല്ലോ നാം മനസ്സിലാക്കിയത്. പൗരോഹിത്യം കയ്യാളുന്ന ഒരു കൂട്ടായ്മ സമൂഹത്തിലുണ്ട്. അവരവകാശപ്പെടുന്നത്,
ഒരടിമ അല്ല്വാഹുവിലേക്ക് ഒരു ചാണടുത്താൽ അല്ല്വാഹു അവനിലേക്ക് ഒരുമുഴമടുക്കുമെന്നാണ്. ഒരടിമ അല്ല്വാഹുവിലേക്ക് നടന്നടുത്താൽ അല്ല്വാഹു അവനിലേക്ക് ഓടിയടുക്കും.
അങ്ങിനെ അല്ല്വാഹുവും, അടിമയും അടുത്ത് കഴിഞ്ഞാൽ, അല്ല്വാഹു അവന്റെ കൈയ്യും, കാലും, കണ്ണും, ചെവിയുമെല്ലാമാവും. അങ്ങിനെ അവൻ കാണുന്നതും, കേൾക്കുന്നതും, അല്ല്വാഹു കേൾക്കുന്നതിനും, കാണുന്നതിനും തുല്യമാവും. അവൻ പറഞ്ഞത് അല്ല്വാഹു പറഞ്ഞതിന് തുല്യ മാവും. അവനൊരു കാര്യം സംഭവിക്കട്ടെയെന്നു പറഞ്ഞാൽ അല്ല്വാഹുപറഞ്ഞതുപോലെ സംഭവിക്കും.
ഇങ്ങിനെ സൂഫിസത്തിന്റെ ചുവട് പിടിച്ച് ജങ്ങളുടെയിടയിൽ ചുവടുറപ്പിച്ച്,
അല്ല്വാഹുവുമായി
അടുത്ത വ്യക്തിയാണ് താനെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, അല്ല്വാഹുവാണ് തന്റെ കണ്ണും, കാതും, കൈകാലുകളും, നാവുമെല്ലാം.എന്നിങ്ങനെ പറയാതെ പറഞ്ഞ്.
താൻ പറയുന്നത് അല്ല്വാഹു പറഞ്ഞതിന് തുല്യമാണെന്ന് ജനങ്ങളെ തെദ്ധരിപ്പിച്ചിച്ച്.
താൻ ഇന്നാലിന്ന കാര്യം
ഉണ്ടാവട്ടെ എന്നുപറഞ്ഞത് കൊണ്ടാണ് സംഭവിച്ചതെന്നും,
അങ്ങിനെയവർ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുന്നതായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും, ജനങ്ങളെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നു.
എന്നാൽ പണമുണ്ടാവട്ടയെന്ന് പറഞ്ഞ് നേരിട്ടങ്ങ് പണമുണ്ടാക്കലല്ലേ ഇക്കൂട്ടർക്ക് നല്ലത്? ജനങ്ങളെ ചൂഷണം ചെയ്യലങ്ങ് നിർത്തിക്കൂടേ?.
എന്നാൽ പണമുണ്ടാവട്ടെ എന്ന്മാത്രമിവർ പറയാത്തതെന്ത്?
Comments
Post a Comment