Skip to main content

നൂറുറുപ്യ|കഥ

ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പരസ്പരം
പറയുമായിരുന്നു. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും  വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക.
ഇക്കാര്യങ്ങളെല്ലാം സഹപാഠികൾപറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു.  പിതാവ് മരിച്ചത് കാരണമായി  എനിക്കെന്റെ  പിതാവിനെ 
അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന ആനുകൂല്യത്തിൽ മുക്കം 
യതീം ഖാനയിൽ ഞാൻ
പ്രവേശനം നേടി. ഫലത്തിൽ സ്വന്തം 
കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ
കാലാവധി കഴിഞ്ഞ് ഞാൻ  തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ  മാതാവും മരണപ്പെട്ടാൽ ആ സങ്കടം  മനസ്സിന്റെ ഏത് കോണിൽ സൂക്ഷിക്കാനാണെനിക്ക് കഴിയുക.ആ, 
ആകുലത എന്റെ മനസ്സിനെ വല്ലാതെ 
സ്വാധീനിച്ചു. സങ്കടം, അതൊരു കാട്ടു 
വള്ളി പോലെയോ, കാട്ടു ചെടി പോലെയോ ആണ്. കടുത്ത വെയിലേറ്റുണങ്ങിയാലും,  തീയിൽപ്പട്ട് കത്തിക്കരിഞ്ഞ് വെണ്ണീറായാലും പുതുമഴ പെയ്താലത് പരിചരണമില്ലാതെ തന്നെ   പൊട്ടി മുളച്ച് പൂർവ്വാധികം തേജസ്സോടുകൂടി  
തളിർത്ത് വരും.  
     "എനിക്കെന്റെ നാട്ടിൽ പോയി ഉമ്മാനെ കാണാനെന്തുണ്ട് മാർഗ്ഗം? ബസ്സ്ചാർജിനുള്ള പണമില്ല".
ഞാനെന്റെ അടുത്ത സുഹൃത്തായ മലയമ്മ അസീസിനോട് ചോദിച്ചു.
    "ഇയ്യ് റഹ്മത്തുന്നിസാനോട് ചോദിച്ചു നോക്ക്. ഉണ്ടെങ്കിലവൾ തരും."
   അസീസെന്നെ ഉപദേശിച്ചു.
  "റഹ്മത്തിനോടോ? അയ്യേ ഞാൻ ചോദിക്കൂല." ഞാൻ പറഞ്ഞു.
"ഓള് ഗൾഫ് കാരന്റെ ഭാര്യയാണ്.
അവളുടെ കൈയിൽ പണമുണ്ടാവും. ചോദിച്ചാൽ തരും. ഇയ്യെന്തിനാ മടിക്കുന്നത്, ചോദിച്ചു നോക്ക്. 
കിട്ടിയാൽ ഉമ്മാനെ കാണാനൊരവസരം. പോയാലൊരു വാക്ക്.അത്രയല്ലേയുള്ളൂ".
അസീസെനിക്ക് ധൈര്യം തന്നു.
"റഹ്മത്തെ ഇന്ക്ക് നാട്ടിൽ പോയിവരാനൊരു നൂറുറുപ്പ്യ കടം തെര്വോ?" ഞാൻ  പതിയെ റഹ്മത്തിനെ 
സമീപിച്ച് ചോദിച്ചു. "നാളെ തരാം".
      ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി തെല്ലും ആലോചിക്കാതെയവൾ പറഞ്ഞു. ഞാനവളുടെ സമീപത്തുനിന്ന് പ്രതീക്ഷയോടെ  സീറ്റിൽ ചെന്നിരുന്നു.
   പിറ്റേന്ന് ക്ലാസ്സിലെത്തിയ ഉടനെയവൾ സഹപാഠികൾക്ക് മനസ്സിലാവാത്ത വിധം ക്ലാസ്സിന്റെ വരാന്തയിലേക്ക് വാ എന്ന് ആംഗ്യം കാണിച്ച്, അവൾ ക്ലാസ്സിന്റെ പുറത്തേക്കിറങ്ങുമ്പോൾ  പിന്നാലെ ഞാനും ചെന്നു. റഹ്മത് അവളുടെ 
കൈയിലുള്ള പേഴ്സ്  തുറന്ന് പളപളപ്പുള്ള നൂറിന്റെ പുതിയ നോട്ടെടുത്ത് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി പിറ്റേന്ന് നാട്ടിൽ പോയി. ഉമ്മയെ ഞാനെന്റെ  സങ്കടങ്ങളെല്ലാം 
ബോധ്യപ്പെടുത്തി. എന്റെ വീട്ടിലൊരു പെട്ടിയുണ്ട്. പത്തായം പോലത്തെ നല്ല വലിപ്പമുള്ള പെട്ടി. ആപെട്ടിയെങ്ങിനെ എന്റെ വീട്ടിലുണ്ടായി എന്നതിനെ സമ്പന്ധിച്ച് ഞാനാരോടും ചോദിച്ചിട്ടില്ല. മിക്കവാറും എന്റെ പിതാവ് ഉണ്ടാക്കിച്ചതായിരിക്കാം. ആ പെട്ടിയുടെ മുകളിലാണ് ഉമ്മ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക. പെട്ടിയുടെ ഉൾഭാഗത്ത് ധാരാളം അറകളുണ്ട്. ആ അറകളിലാണ് അമ്മ ഭക്ഷണ ധാന്യങ്ങളും മറ്റും സൂക്ഷിച്ചു വെക്കുക. വീട്ടിലെ ആവശ്യം കണ്ടറഞ്ഞ് ഉമ്മ ആവശ്യമുള്ള അളവിൽ ഭക്ഷണ വിഭവങ്ങൾ പറത്തേക്കെടുത്ത് വെക്കും.ബാക്കിയുള്ളത് പെട്ടിയിൽ തന്നെ സൂക്ഷക്കും. ആ പെട്ടി ഉമ്മയല്ലാതെ മറ്റാരും ഉപയോഗിക്കാറില്ല. പെട്ടിയുടെ വിടവുകൾക്കിടയിൽ ധാരാളം മൂട്ടയും, പെട്ടി തുറന്നാൽ പെട്ടിക്കുള്ളിൽ ധാരാളം കൂറയുമുണ്ടാകും. പെട്ടിയുടെ ഉടമസ്ഥാവകാശവും ഉമ്മാക്ക് മാത്രമാണെങ്കിലും.ഉമ്മയെ കൂടാതെ 
കൈവശാവകാശം പെട്ടിയുടെ വിടവുകളിൽ വസിക്കുന്ന മൂട്ടകൾക്കും കൂറകൾക്കുമാണ്.അന്ന്
      രാത്രി ഉമ്മ വീട്ടിലെ    മരത്തിന്റെ
ആ വലിയ
 പെട്ടിതുറന്ന്, അതിന്റെ മൂലയിൽ സൂക്ഷിച്ച ബദ്റീങ്ങളുടെ നേർച്ച പൈസയിടുന്ന ചെറിയ അളു എടുത്ത് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അതിലെ നോട്ടെടുത്ത്
ഉമ്മ എണ്ണി. നൂറ് രൂപയായപ്പോൾ 
എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഓളോട് മാങ്ങ്യെപൈസ കൊട്ത്തെ. "ഇന്ക്ക് ബസ്സിന് പൈസമാണ്ടേ?"
  "മാണ്ട, എന്റേല്ണ്ട്. "
ഞാൻ  വാങ്ങിയില്ല. പിറ്റേന്ന് ഞാൻ
യതീംഖാനയിൽ തിരിച്ചെത്തി. അതിന്റെ പിറ്റേന്ന് ക്ലാസ്സിൽ ചെന്നു. റഹ്മത്തിന്റെ നേരെ കടം വാങ്ങിയ നൂറ് രൂപ തിരികെ നീട്ടി. "ഇയ്യെടുത്തൊ, അനക്ക് ഞാൻ തന്നതാണെന്നും പറഞ്ഞ് അവളത് വാങ്ങിയില്ല.
     ഞാൻ പ്രി-ഡിഗ്രി കോഴ്സ് രണ്ടാം വർഷ പരീക്ഷ വിജയിക്കാൻ
കഴിയാതെ സ്വന്തം നാട്ടിലേക്ക് പോയി. ഒരു മദ്രസ്സയിൽ അദ്ധ്യാപകനായി ഇരുപത്തിനാല് രൂപ ശമ്പളത്തിൽ നിയമിതനായി. ഒരുമാസം അദ്വാനിച്ചപ്പോൾ എനിക്ക് കിട്ടിയ ശമ്പളം ഇരുപത്തിനാല് രൂപ. അന്ന് റഹ്മത് തന്ന സഹായധനത്തിന്റെ നാലിലൊന്നിനേക്കാൾ കുറവ്.എനിക്ക് നൂറ് രൂപ സമ്പാദിക്കാൻ നാല് മാസത്തിൽ കൂടുതൽ ജോലി ചെയ്യണ്ടി വന്നു! അപ്പോഴാണെനിക്ക് 
റഹ്മതുന്നിസ തന്ന നൂറ് രൂപയുടെ വില ബോധ്യപ്പെടുന്നത്.ഞാൻ ഈ സഹായത്തെക്കുറിച്ചോർക്കുമ്പോൾ റഹ്മത്തിന്നു വേണ്ടി  
പ്രാർത്ഥിക്കുമായിരുന്നു. യാ അല്ല്വാഹ്, റഹ്മത്തുന്നിസ എന്നെ സഹായിച്ചതിനേക്കാൾ ഉത്തമമായി 
അവളെ നീ സഹായിക്കേണമേ. ആമീൻ. ഞാൻ പ്രാർത്ഥിച്ചത് പോലെ  കുടുമ്പ, സാമ്പത്തിക സന്തോഷത്തിന്റെ ചിറകിലേറി അനന്ത വിഹായസ്സിലേക്കവൾ പറന്നുയരുകയാണ്. അല്ല്വാഹുവിന്ന് സ്തുതി. അൽഹംദുലില്ലാഹ്.


Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവൻ വലതു വശത്തേക്കു തിരിഞ്ഞു നടന്ന...