തേജസ്വിനിക്കരയിലെ
അരിയങ്കൽ മഹല്ലിലെ
മുഹ്, യിദ്ദീൻ മസ്ജിദിലെ വാർഷികം
ചൊല്ലി വരും സ്വലാത്തിന്റെ വാർഷികം
(തേജസ്വിനി.....)
ഇസ്തജിബ് മുജീബനാ
നസ്തഹീൻ യാ റബ്ബനാ
ത്വഹ്ഹിറൻ ഖുലൂബനാ യാറബ്ബനാ
നിന്നിലേക്കുയർത്തി ഞങ്ങൾ കൈകളും
(തേജസ്വിനി.....)
റബ്ബ് ചൊല്ലി മുഅമിനേ
ചൊല്ല് നീ സ്വലാത്തിനെ
ഞാനുമെൻ മലക്കുകളും ചൊല്ല്ണ്
നിത്യം ചൊല്ല് ചൊല്ല് നീ സ്വലാത്തിനെ
(തേജസ്വിനി......)
ഒന്നിനൊന്ന് അശറയെന്ന്
മഹ്ശറയിൽ കൗസറെന്ന്
പൂകിടാം ജന്നാത്തിലെന്ന് വഹ്ദഹു
നിത്യ യൗവനത്തിലവിടം പാർത്തിടാം
(തേജസ്വിനി.....)
ഫഖ്റ് നീങ്ങാൻ സഹചരെ
ഫർഹ് വരാൻ നിത്യമായ്
കുല്ലുക്കും സ്വലാത്തിനാൽ
വസീലയാക്കുക
(തേജസ്വിനി.....)
മർഹബാ യാ സോദരരേ
വാർഷികം കൊണ്ടാടിടുവാൻ
അരിയങ്കല്ല് മസ്ജിദിലെ മജ്ലിസ്സിൽ
അണിയണിയായൊത്തുചേരു സോദരാ
(തേജസ്വിനി.....)
Comments
Post a Comment