തെയ്യത്താൻ കടവിലേക്ക്
വള്ളം കയറി മൊയ്തീൻ
ആളാൽ കവിഞ്ഞ തോണി
ആടിയാടി മറിഞ്ഞു
(തെയ്യത്താൻ.....)
ഇരുവയഞ്ഞി കരഞ്ഞൂ
മുക്കം മണൽ പറഞ്ഞു
തെയ്യത്താൻ കടവിലന്ന്
ജനം തിങ്ങി നിറഞ്ഞൂ
(തെയ്യത്താൻ....)
മുങ്ങൽ വിദഗ്ദരന്ന്
ഇരുവയഞ്ഞിയിൽ മുങ്ങി
കണ്ണും മെയ് ക്ഷതമേൽക്കാതെ
മൂന്നാം നാൾ കിട്ടി മയ്യിത്ത്
(തെയ്യത്താം...)
മുക്കത്തെ പെണ്ണൊരുത്തീ
കാഞ്ചന മാല കരഞ്ഞൂ
മൊയ്തീന്റെ പെണ്ണാണവൾ
പ്രണയ കഥ കുറിച്ചൂ
(തെയ്യത്താം.......)
Comments
Post a Comment