മാമരങ്ങൾ നിഴൽ വിരിച്ചൂ
കാറ്റു വീശി കുളിർ ചൊരിഞ്ഞൂ
താഴെ നോക്കി മാനത്തമ്പിളീ
ഭൂമിയോട് പുഞ്ചിരിച്ചൂ.
(മാമരങ്ങൾ......)
മഞ്ഞ്പെയ്യും രാത്രിയില്
നിദ്ര പൂണ്ട പൂക്കളോട്
കുളിർ ചൊരിയും കാറ്റ് വന്ന്
കിന്നാരം പറഞ്ഞതെന്ത്?
(മാമരങ്ങൾ.....)
കുളിർ ചൊരിയാം പൂവുകളേ
ഇതൾ നിവർത്തി വിടരുക നീ
മാനത്തർക്കനെ നോട്ടമിട്ട്
പുഞ്ചിരിയോടെ വിടരുക നീ
(മാമരങ്ങൾ....)
Comments
Post a Comment