ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് ആഫ്രിക്കൻ രാജ്യമായ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലി. ദാരിദ്ര്യം കൊടികുത്തി വാഴുന്ന ആഫ്രിക്കൻ ഭൂഗണ്ഡത്തിലെ ഈ ചറിയ രാജ്യം ലോകത്തിലെതൻനെ ഏറ്റവും വൃത്തിയുൾള സ്ഥലമാകാൻ കഴിഞ്ഞത് അവിടത്തെ ഭരണാധികാരികളുടേയും ജനങ്ങളുടേയും കൂട്ടായ്മയാണ്.ആഴ്ചയിലൊരുദിവസം റുവാണ്ടക്കാർ മുഴുവനും ശുചീകരണ യജ്ഞത്തിലേർപ്പെടും. രാജ്യത്തെ പ്രസിഡണ്ട് മുതൽ സാധാരണക്കാർ വരെ യജ്ഞത്തിൽ പങ്കാളികളാകും.
ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, സമൂഹത്തിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ വ്യവഹാരവും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വയലിൽ മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു. കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന...
Comments
Post a Comment