Skip to main content

ജിൻനുള്ള പള്ളി

          കോഴിക്കോട് ജിൽലയിലെ പേരാമ്പ്രക്കടുത്ത് കൈപ്പുറം എൻനൊരു പ്രദേശമുണ്ട്. കൈപ്പുറം ജുമുഅത്ത് പൾളിയുടെ ഖബർ സ്ഥാനിലെ ഇടതൂർന്ന കാടിന്റെ മദ്ധ്യത്തിലാണ് കൈപ്പുറം ജുമാ മസ്ജിദ്. നട്ടുച്ചക്ക് പോലും പൾളിപ്പരിസരം സന്ധ്യാ സമയം പോലെ ഇരുൾ മുറ്റിയതാണ്.മേൽ പള്ളിയിലോ, പള്ളിപ്പരിസരത്തോ പകൽ സമയത്ത് പോലും ആരും തനിച്ച് പോകാൻ ധൈര്യപ്പെടാറില്ല. കാരണം ഭീതിപ്പെടുത്തുന്ന എന്തെങ്കിലും കാഴ്ചകളോ, അനുഭവങ്ങളോ ഉണ്ടാവാം. പള്ളിക്കുള്ളിൽനിന്നോ, പരിസരത്ത് നിന്നോ വളരെ ദൈർഘ്യമേറിയ പാമ്പുകൾ തലങ്ങും വിലങ്ങും ഓടുന്നത് കാണാം. അൽലെങ്കിൽ വളരെ ഉയരം കുടിയ അപരിചിതർ പള്ളിക്കുള്ളിൽ നിന്നും നിസ്കരിക്കുന്നത് കാണാം.
         ഒരിക്കൽ പ്രസ്തുത പള്ളിയിൽ ബാങ്ക് വിളിക്കുന്ന ആൾ, ള്വുഹർ ബാങ്ക് വിളിക്കാൻ വേണ്ടി തനിച്ച്  പള്ളിയിൽ പോയി. അദ്ദേഹം മൈക്കിന്റെ സ്വിച്ചോൺചെയ്യാൻ വേണ്ടി മൈക്കിന്റടുത്ത് പോയതായിരുന്നു. അപ്പോഴുണ്ട് പള്ളിയിൽ വളരെ ഉയരമേറിയ ഒരാൾ. അയാൾ വേഗം മൈക്കോൺ ചൈയ്ത് ബഹളം വെച്ച്, നാട്ടുകാരെല്ലാം ഓടിവന്നു. അങ്ങിനെ ടിയാൻ ഭയമുക്തനായി.സാധാരണ ഇതുപോലുള്ള കഥപറയുമ്പോൾ പണ്ടെന്നോ ജിവിച്ചിരുന്നവരെ പറ്റിയാണ്  പറയാറ്. 2024 ഡിസമ്പർ 14നാണ് ഞാനിതെഴുതുന്നത്. അദ്ദേഹമിപ്പഴും ജീവിച്ചിരിപ്പുണ്ട്. പേര് മുഹമ്മദെൻനാണ്. എന്റെ ഒരുബന്ധുകൂടിയാണദ്ദേഹം.
          ഞാനിക്കഥ എന്റെ ഒരു അമുസ്ലിം സുഹൃത്തിനോട്പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഒരനുഭവം എന്നോട് പറഞ്ഞു. കൈപ്പുറം പള്ളിയുടെ ചാരത്തൊരു  റോഡുണ്ട്. റോഡിന്നപ്പുറം പുഴ. പള്ളിയിൽ വരുന്നവർക്ക് അംഗശുദ്ധിവരുത്താനായി പുഴയിലേക്കിറങ്ങാൻ കല്ല് കൊണ്ട് 
 പടവുകൾ പണിതിട്ടുണ്ട്. ജുമുഅ ദിവസം ജനങ്ങൾ പുഴയിൽ നിന്നും അംഗശുദ്ധി വരുത്തും. അക്കാര്യം പൊതുജനങ്ങൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. മേൽ പറയപ്പെട്ട അമുസ്ലിം സഹോദരൻ ഒരു ദിവസം രാത്രി പതിനൊന്ന് മണിക്ക് പള്ളിയുടെ  അടുത്തുള്ള റോഡിലൂടെ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ധാരാളം ആളുകൾ വുള്വു ചെയ്യാൻ വേണ്ടി പുഴയിലേക്കിറങ്ങുന്നു. വുള്വു ചെയ്തവർ പുഴയിൽ നിന്നും പള്ളിയിലേക്ക് കയറി പോകുന്നു.റോഡ് ബ്ലോക്കായതിനാൽ അദ്ദേഹത്തിന് . പോകാൻ കഴിയുന്നില്ല. തിരക്കൊഴിഞ്ഞിട്ട് പോകാമെന്ന് കരുതി അയാൾ ഏറെ നേരം കാത്തു നിന്നു. തിരക്കൊഴിയാതിരുന്നപ്പോഴദ്ദേഹം സൈക്കിളിന്റെ ബെല്ലടിച്ചു. പിന്നെ ആരേയും കാണാനില്ല. അദ്ദേഹം യാത്ര തുടർന്നു.
         മറ്റൊരു സംഭവം. വർഷങ്ങൾക്ക് മുമ്പ് നടന്നതാണിത്. ആരും തനിച്ച് പോകാൻ ഭയപ്പെട്ടിരുന്ന കൈപ്പുറം പള്ളിയിൽ ഒരു മൊല്ലാക്ക ജോലി ചെയ്തിരുന്നു. നല്ല പ്രായമുള്ള ആൾ. അദ്ദേഹത്തിനൊട്ടും ഭയമിൽല. അദ്ദേഹം തനിച്ചായിരുന്നു പൾളിയിലുറങ്ങിയിരുൻനത്. അയാൾ ഭീതി ജനിപ്പിക്കുൻന പലതും കാണുകയും കേൾക്കുകകായും ചെയ്യും. അതൊൻനുമയാൾ കാര്യമാക്കിയിൽല. ഒരു ദിവസം പാതിരാവിൽ അദ്ദേഹത്തിന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടി വിളിച്ചു. മൊൽലാക്ക കതക് തുറന്നു. അപരിചിതനായൊരാൾ വാതിലിൻനരികിൽ നിൻന്കൊൺട് പറഞ്ഞു. ഒരു മയ്യിത്ത് കൊൺട് വൻനിട്ടുൺട്. നിസ്കാരം നിർവ്വഹിക്കാനാണ്. ആ മഹൽലിൽ ആരും മരണപ്പെട്ടതായി മൊൽലാക്കാക്ക് വിവരം കിട്ടിയിട്ടിൽല. പെട്ടെൻനൊരു മയ്യിത്ത്?. മൊൽലാക്ക റൂമിന്റെ പുറത്തിറങ്ങി. നാലഞ്ചു പേർ മയ്യിത്തിന്റെ കൂടെ വന്നു എന്ന വ്യാചേന പള്ളിയിലുണ്ട്.ആരാണ് മരിച്ചത്? എങ്ങിനെയാണ് മരിച്ചത്? എന്ന് ചോദിക്കാൻ തുനിയുമ്പോഴേക്കും മയ്യിത്തിന്റെ കൂടെയുണ്ടായിരുൻനവർ
മൊൽലാക്കാക്ക് ഒൻനും ചോദിക്കാനവസരം കൊടുക്കാതെ  പൾളിക്ക് പുറത്തിറങ്ങുൻനതിനിടയിൽ പറഞ്ഞു "ഖബർ കുഴിക്കുൻനതേയുൾളൂ എൻനിട്ട് നിസ്ക്കരിക്കാം"അത്രയും പറഞ്ഞു കൊണ്ടവർ
 സ്ഥലം വിട്ടു.
      മൊൽലാക്ക അവരെ ഏറെ നേരം കാത്തിരുൻനു. മൊൽലാക്കയും മയ്യിത്തും മാത്രമേ പൾളിയിലുണ്ടായിരുൻനുൾളൂ. ആരാണ് മരിച്ചതെൻന് നോക്കട്ടെ എൻനു കരുതി മൊൽലാക്ക മയ്യിത്തിന്റെ മുഖത്തുൾള കഫൻ പുടവ നീക്കിയപ്പോൾ അതി ഭീകരമായ കാഴ്ചയായിരുൻനു  കണ്ടത്.തീക്കൊൾളി പോലുൾള ചുവൻന കണ്ണുകളുള്ള ആ മയ്യിത്ത് ഇദ്ദേഹത്തെ തുറിച്ച് നോക്കുന്നു. നിർഭയനായി മൊൽലാക്ക മയ്യിത്തിനെ നോക്കുമ്പോൾ അതിന്റെ കണ്ണുകൾ രണ്ടും മുന്നോട്ട് നീണ്ട് വരുന്നു. അതിന്റെ മേലെ മുമ്പല്ലുകൾ നീണ്ടുവരുന്നു. എന്നിട്ടും മൊൽലാക്കാന്റെ ധൈര്യം ചോർന്നില്ല. അദ്ദേഹം തന്റ വലതു കാല് കൊണ്ട് "എന്നോടാണോ കളി"എന്നും ചോദിച്ച് മയ്യിത്തിനെ ഒറ്റച്ചവിട്ട്. മയ്യിത്ത് അപ്രതക്ഷ്യമായി. മൊല്ലാക്കാന്റെ കാല് മയ്യിത്ത് കട്ടിലിന്റെ അടിയിൽ തട്ടി മാരകമായി പരിക്കേറ്റു.എന്നിട്ടും അദ്ദേഹം ഭയപ്പെട്ടിട്ടില്ല.
     

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല