നബി(സ്വ)പറഞ്ഞൃ. എന്റെ ശിഷ്യന്മാർ നക്ഷത്ര തുല്യരാണ്, അവരിൽ നിന്നാരെ പിൻപറ്റിയാലും രക്ഷപെടും.(നബിയെ വിശ്വസിച്ചുകൊണ്ട് നബിയുടെ കൂടെ സഹവസിച്ചവർക്കാണ് നബിയുടെ ശിക്ഷ്യൻ എന്ന് പറയുക).
ഒന്നാം ഖലീഫ ഹസ്രത് അബൂബക്കർ(റ)ന്റെ വീട്ടിൽ രാത്രി സമയം ഒരതിഥി വന്നു. അപ്പോൾ ഖലീഫ വീട്ടിൽ നിന്ന് രാജ്യത്തിന്റെ കണക്കുകൾ എണ്ണവിളക്കിന്റെ വെട്ടത്തിൽ എഴുതുകയായിരുന്നു. സ്വഭാവികമായും അതിഥിയും ഖലീഫയും തമ്മിൽ വ്യക്തിപരമായ വിഷയങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഖലീഫ അബൂബക്കർ ഉടൻ തന്നെ വിളക്കണച്ചു.
"നിങ്ങളെന്താണ് വിളക്കണച്ചത്? "
അതിഥി ആരാഞ്ഞു.
"ഇത് രാജ്യത്തെ ഖജനാവിലെ പണം കൊണ്ട് രാജ്യ താല്പര്യത്തിനുപയോഗിക്കാൻ വേണ്ടി വാങ്ങിയ എണ്ണയും വിളക്കുമാണ്. നാമിപ്പോൾ സംസാരിക്കുന്നത് നമ്മുടെ വ്യക്തി പരമായ വിഷയമായതിനാൽ ഈ എണ്ണയും വിളക്കും നമ്മുടെ വ്യക്തി താല്പര്യത്തിനുപയോഗിക്കലനുവദനീയമല്ല".
ഇതുപോലെ പൊതുമുതൽ ഉപയോഗ സംബന്ധമായമാതൃകാ പരമായ ഉദാഹരണങ്ങൾ ഇസ്ലാമിക ചരിത്രത്തിൽ ധാരാളമുണ്ട്.
എനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി പൊതുഖജനാവിലെ സമ്പത്തുപയോഗിച്ച് നിർമ്മിച്ചത് രാജ്യതാല്പര്യത്തിനു വേണ്ടിയല്ല. സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാണ്. ജനങ്ങൾക്ക് അൻനം നൽകേണ്ടിയിരുന്ന പണമുപയോഗിച്ച് നിർമ്മിച്ചത് തന്റെ ഭാര്യയുടെ ഓർമ്മ നിലനിർത്താനാവശ്യമായ ശവകുടീരമാണ്. പിൽകാല ഇന്ത്യയുടെ ഖജനാവിലേക്കിപ്പോൾ പണമൊഴുകുന്നുണ്ടെങ്കിലും, വർത്തമാന കാലത്തെ പട്ടിണി പാവങ്ങളുടെ അന്നം വാങ്ങാനുൾള പണം കൊണ്ടാണ് ഷാജഹാൻ ചക്രവർത്തി ഈ കടുങ്കൈ ചെയ്തത്. താജ്മഹൽ നിർമ്മിച്ചത് മുസൽമാനായ ഷാ
ജഹാൻ ചക്രവർത്തിയാണെന്ന് ദുരഭിമാനം കൊള്ളുന്നവർ തിരിച്ചറിയണം.
ഔറംഗസീബിനെ പോലെയുള്ള ചക്രവർത്തിമാരുടെ വിയോഗാനന്തരമുള്ള മുഗൾ ഭരണാധികാരിളുടെ വഴിവിട്ട ജീവിത രീതിയാണ് മുഗൾ ഭരണത്തിന്റെ തകർച്ചക്ക് കാരണമായത്.
മുസൽമാന്റെ മാതൃക പ്രവാകരും, അനുയായികളുമാണ്.
Comments
Post a Comment