നെഹ്റുവിന്റെ പൂർവ്വികർ കാശ്മീരീ ബ്രാഹ്മണരായിരുന്നു.അവർ പണ്ഡിതന്മാരായിരുന്നതിനാൽ പണ്ഡിറ്റ് എന്ന സ്ഥാനപ്പേർ ചേർത്തു വിളിച്ചു.
നഹ്റു കുടുമ്പത്തിന്റെ പൂർവ്വികനായിരുന്ന രാജ്കൗൾ സംസ്കൃതത്തിലും,പേർഷ്യനിലും അപാര പാണ്ഡിത്യമുള്ള ആളായിരുന്നു.1916-ൽ അന്നത്തെ മുഗൾചക്രവർത്തിയായിരുന്ന ബഹദൂർഷാ കാശ്മീർ സന്ദർശിച്ചപ്പോൾ രാജ്കൗളിനെ കാണാനിടയായി.കൗളിന്റെ വാക്ക് സാമർത്ഥ്യവും,പാണ്ഡിത്യവും മനസ്സിലാക്കിയ ചക്രവർത്തി രാജ്കൗളിനെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിലേക്ക് ക്ഷണിച്ചു.ആ ക്ഷണം സ്വീകരിച്ച രാജ്കൗളും കുടുമ്പവും ഡൽഹിയിലേക്ക് പോയി.ഒരു നദീ തീരത്ത് വീടും സ്ഥലവും ചക്രവർത്തി അദ്ദേഹത്തിന് നൽകി.നദി എന്നതിന് പേർഷ്യൻ ഭാഷയിൽ നഹർ എന്നാണ് പറയുക.നഹ്റു എന്നാൽ നദിക്കരികിൽ താമസിക്കുന്നവൻ എന്നാണർത്ഥം.നദീതീരത്ത് താമസിക്കുന്ന രാജ്കൗളിന്റെകുടുമ്പക്കാരെ കൗൾ നഹ്റുമാർ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് കൗൾ എന്നപദം ഉപേക്ഷിച്ച് 'നഹ്റു'എന്ന് മാത്രം പ്രയോഗിച്ചു.
ഡൽഹിയിലെത്തിയ ജവഹർലാൽ നെഹ്റുവിന്റെ പൂർവ്വികർക്ക് ഡൽഹിയിൽ മാന്യമായ സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്.
മുഗൾ ചക്രവർത്തിമാരുരുടെ അധികാരം ക്ഷയിക്കാൻ തുടങ്ങിയതോടെ നഹ്റു കുടുമ്പത്തിന്റെ കഷ്ടകാലം ആരംഭിക്കുകയായി.ഉപജീവനത്തിന് അവർക്ക് പുതിയ വഴികൾ തേടേണ്ടി വന്നു.
ഒടുവിലത്തെ ചക്രവർത്തി ബഹദൂർഷാ ബ്രിട്ടീഷ് കാരുടെ പെൻഷൻ വാങ്ങുന്ന രാജാവ് മാത്രമായി.
ലക്ഷ്മി നാരായണൻ നെഹ്റുവിന്റെ പുത്രൻ ഗംഗാധരൻ നഹ്റു ഡൽഹിയിൽ പോലീസ് ഇൻസ്പെക്ടറായി.1857ൽ ശിപായീലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ താമസിക്കാൻ രക്ഷയില്ലെന്ന് കണ്ട് ഗംഗാധരൻ നഹ്റവും കുടുമ്പവും ആഗ്രയിലേക്കു പോയി.അവിടെ വെച്ച് 1861ൽമെയ്6-ആം തീയതി മോത്തിലാൽ നഹ്റു ജനിച്ചു.മോത്തിലാൽ നഹ്റു ജനിക്കുന്നതിന് മൂന്ന് മാസങ്ങൾക്കു മുമ്പ് പിതാവായ ഗംഗാധരൻ നഹ്റു മരണമടഞ്ഞു.
Comments
Post a Comment