Skip to main content

രണ്ട് ഭ്രാന്തന്മാർ (മിനിക്കഥ)

ഒരു ഡോക്ടർ രണ്ടു ഭ്രാന്തന്മാരെ ചികിത്സിച്ചു.കുറേ ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ തന്റെ ചികിത്സാ പുരോഗതി വിലയിരുത്താൻ വേണ്ടി തീരുമാനിച്ചു.
      ഒരുദിവസം ഡോക്ടർ രണ്ട് ഭ്രാന്തന്മാർക്കും ഓരോ കസേര കൊടുത്തിട്ട് പറഞ്ഞു 
 "ഇത് സൈക്കിളാണ് നിങ്ങൾ രണ്ട് പേരും ഇതിൽ കയറി സഞ്ചരിച്ചോളൂ".
 ഒരു ഭ്രാന്തൻ കസേരയിലിരുന്ന് സാധാരണ സൈക്കിൾ ചവിട്ടുന്നതുപോലെ രണ്ട് കാല്കൊണ്ടും  ചവിട്ടിക്കൊണ്ടേയിരുന്നു.മറ്റേ ഭ്രാന്തൻ ഒന്നും ചെയ്യാതെ വെറുതെ യിരുന്നു.അപ്പോൾ ഡോക്ടർ വിലയിരുത്തി സൈക്കിൾ ചവിട്ടുന്നവന്റ ഭ്രാന്തിന് മാറ്റമൊന്നുമില്ല.ചുമ്മാ ഇരിക്കുന്നവന്റെ ഭ്രാന്തിന് അല്പം ശമനമുണ്ടെന്ന്.ഡോക്ടർ വെറുതെയിരുന്ന ഭ്രാന്തനോട് ചോദിച്ചു."നീയെന്താണ് സൈക്കിൾ ചവിട്ടാത്തത് നിന്റെ കൂടെയുള്ളവൻ ഏറെ മുന്നിലെത്തിയല്ലോ?"
 അപ്പോൾ അയാൾ പറഞ്ഞു"ഞാനിപ്പോൾ ഇറക്കത്തിലാണുള്ളത്".

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല