Skip to main content

സുലൈമാൻ നബിയും,ആന റാഞ്ചി പക്ഷിയും (2)

ലോകം മുഴുവൻ അടക്കി വാഴുന്ന അജയ്യനായ ചക്രവർത്തിയാണദ്ദേഹം.ജിന്നുകളും പിശാചുക്കളും അദ്ദേഹത്തിന്റെ സൈന്യത്തിലുണ്ട്.എന്കിലും അദ്ദേഹം ക്രൂരനല്ല.അനീതി പ്രവർത്തിക്കില്ല.അശണരർക്ക് താങ്ങും തണലുമാണ്.
       കുമാരനുമായി കണ്ടു മുട്ടിയപ്പോൾ അവനുമായി അകലാൻ അവൾക്ക് തെല്ലും ഇഷ്ടമുണ്ടായില്ല.സമയം നീങ്ങും തോറും കുമാരിയുടെ മനസ്സിൽ വേവലാതിയായി.അവളുടെ മിഴികളിൽ നിന്നും അശ്രുകണങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങി.
"നീയെന്തിനാണ് കരയുന്നത്?".
രാജകുമാരൻ ചോദിച്ചു.
"ആന റാഞ്ചി വരാറായിരിക്കുന്നു.അവർ വരുമ്പോൾ നിങ്ങളെ കണ്ടാലുള്ള അവസ്ഥ എന്തായിരിക്കും?.നിങ്ങളെ പിരിഞ്ഞ് ഒരു നിമിഷം പോലും ജീവിക്കുന്ന കാര്യം ഓർക്കാൻ പോലും വയ്യ".
           കുമാരൻ അല്പം ചിന്തിച്ചു.എന്നിട്ട് പറഞ്ഞു.സുലൈമാൻ നബി (അ)ദയാലുവാണ്.അദ്ദേഹം നമ്മെ ഒന്നും ചെയ്യുകയില്ല.എന്നാൽ നിന്റെ വളർത്തമ്മയുണ്ടല്ലോ, ആനറാഞ്ചി.അത് നമ്മെ ഒരുമിച്ചു കണ്ടാൽ ജീവനോടെ വിടുകയില്ല.
 "ശരിയാണ് കുമാരാ...ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ എന്താണ് മാർഗ്ഗം?"
   കുമാരൻ പറഞ്ഞു.വഴിഴുണ്ട്.പക്ഷി വരുമ്പോൾ നീ വിഷാദമൂകയായി ഇരിക്കണം.അപ്പോൾ നിന്നോട് കാരണമാരായും.എനിക്ക് ഏകാന്ത വാസം മടുത്തിരിക്കുന്നു.കളി ചിരി തമാശകൾക്കായി ഒന്നുമില്ലാതെ ഇവിടെ കഴിഞ്ഞു കൂടാൻ  പ്രയാസമാകുന്നു.ഇത്രയും പറഞ്ഞ ശേഷം കുമാരനെ വിട്ട് കുമാരി തന്റെ മരച്ചില്ലയിലെ വീട്ടിൽ പ്രവേശിച്ചു.
     പതിവുപോലെ പക്ഷി വന്നു.വിഷാദമൂകയായി ഇരിക്കുന്ന രാജകുമാരിയെ കണ്ടപ്പോൾ ആനറാഞ്ചിക്ക് സന്കടമായി.അത് ചോദിച്ചു.
 'മകളെ എന്താണൊരു വിഷാദം?'.
      കുമാരി പറഞ്ഞു.'ഇവിടെ ഒറ്റക്കിരുന്നു മടുത്തിരിക്കുന്നു.ഒരു നേരമ്പോക്കുമില്ല'.
      'അതിനാണോ കരയുന്നത്. നാളെ ഞാൻ രാജസന്നിധിയിൽ ഹാജറായി സുലൈമാൻ നബിയോട് അനുവാദം വാങ്ങാം.എന്നിട്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഇവിടെ പകലും നിൽക്കാം.
        പക്ഷിയുടെ നിലപാട് കുമാരിക്കത്ര പിടിച്ചില്ല.അവൾ മൗനമവമ്പിച്ചു.നേരം പുലർന്നു.പക്ഷി രാജ സന്നിധിയിൽ പോയ ഉടനെ രാജകുമാരൻ അവളുടെ അടുത്തെത്തി.അവർ നേരമ്പോക്കിൽ മുഴുകി.വൈകുന്നേരമായപ്പോൾ കുമാരൻ ചോദിച്ചു.
    'പക്ഷി എന്തു പറഞ്ഞു?'.
    ആവശ്യമാണെന്കിൽ പകലും കൂട്ടു നിൽക്കാം.നബിയുടെ സമ്മതം വാങ്ങി വരട്ടെ എന്ന്.'
    'നീ സമ്മതിച്ചോ?'
     'ഇല്ല'.
     എന്കിൽ ഒരു കാര്യം ചെയ്യണം.അങ്ങ് വിഷമിച്ച് ഇവിടെ നിൽക്കേണ്ടതില്ല.എനിക്ക് കളിക്കാൻ ഒരു മരക്കുതിരയെ സംഘടിപ്പിച്ചു തന്നാൽ മതി എന്ന് പറയണം'.
     കുമാരി അത് സമ്മതിച്ചു.അന്ന് വൈകുന്നേരമായി.രാജകുമാരനെ വിട്ട് അവൾ കൂട്ടിലേക്ക് കയറി.ആന റാഞ്ചി പക്ഷി വന്നപ്പോൾ കുമാരി പറഞ്ഞു.
    'എന്നെയും കാത്ത് നിങ്ങൾ ഇവിടെ നിൽക്കണമെന്നല്ല ഞാൻ പറഞ്ഞത്.എനിക്ക് നേരംപോക്കിന് എന്തെന്കിലും കിട്ടണം.ഒരു മരക്കുതിര ആയാലും മതി'.    
  'ഇത്രയേ ഉള്ളൂ നിന്റെ ആവശ്യം.എന്കിൽ ഇതൊന്ന് നേരത്തെ പറഞ്ഞുകൂടായിരുന്നോ?.ആട്ടെ നിനക്ക് കളിക്കാൻ ഒരു മരക്കുതിരയെ സംഘടിപ്പിച്ചു തരാം.നേരം വെളുത്തപ്പോൾ രാജകുമാരിക്ക് ഒരു കുതിരയെ സംഘടിപ്പിക്കാനായി അത് പാറി പറന്നു.ആന റാഞ്ചിക്ക് അധികം പാറേണ്ടിവന്നില്ല.പെട്ടന്ന് ഒരു മരക്കുതിര ശ്രദ്ധയിൽ പെട്ടു.ഇത് എടുത്ത് മകൾക്ക് കൊടുക്കാം.ആന റാഞ്ചി ആ മരക്കുതിരയെടുത്ത് മകൾക്ക് സമ്മാനിച്ചു.ഉടനെ നബിയുടെ സന്നിധിയിലേക്ക് യാത്രയായി.
      ആനറാഞ്ചി പോയ ഉടനെ കുതിരയുടെ വയറിന്റെ ഭാഗത്തുള്ള വാതിൽ തുറന്ന് കുമാരൻ പുറത്തിറങ്ങി.ഇതു കണ്ട രാജ കുമാരി അത്ഭുതപ്പെട്ടു.ഇതെന്തു കഥ!.കുമാരിയുടെ സന്ദേഹം കണ്ട് രാജകുമാരൻ പറഞ്ഞു.'ഇത് കപ്പലിലുണ്ടായിരുന്ന മരക്കുതിരയാണിത്.ഇത് ആനറാഞ്ചി പക്ഷി സഞ്ചരിക്കുന്ന വഴിയിൽ കൊണ്ട് പോയി വെച്ചത് ഞാനാണ്.അതിനു ശേഷം ഞാനതിനകത്ത് കയറി ഇരിക്കുകയും ചെയ്തു.
         രാജകുമാരിയുടെ സംശയം മാറി.സമയം സന്ധ്യയായി.ആനറാഞ്ചി വരാൻ സമയമായി.രാജകുമാരൻ കുതിരയുടെ ഉള്ളിൽ ഒളിച്ചിരുന്നു.ഒന്നും സംഭവിക്കാത്തതു പോലെ കുമാരി ഇരുന്നു.കളിക്കൂട്ടായി കുതിരയെ കിട്ടിയതു കൊണ്ട് തന്റെ വളർത്തു പുത്രിയുടെ മുഖത്ത് സന്തോഷം എന്ന് ആനറാഞ്ചി തെറ്റിദ്ധരിച്ചു.ആനറാഞ്ചി പോയാൽ കുമാരൻ പുറത്തിറങ്ങും.പക്ഷി വരാറാകുമ്പോൾ കുതിരക്കുള്ളിലൊളിക്കും.ഇങ്ങനെ ദിവസങ്ങൾ പലതു കഴിഞ്ഞു.സംഭവിക്കേണ്ടത് സംഭവിച്ചു.രാജകുമാരിയുടെ അടിവയറ്റിൽ ബീജം വളരാൻ തുടങ്ങി.അവളിപ്പോൾ ഗർഭിണിയാണ്.ആനറാഞ്ചി ഈ വിവരമൊന്നും അറിഞ്ഞില്ല.സുലൈമാൻ നബി എല്ലാം അറിയുന്നുണ്ടായിരുന്നു.ഒരു അവസരത്തിൽ അദ്ദേഹം തന്റെ സദസ്സിൽ ഒരു പ്രഖ്യാപനം നടത്തി."സർവ്വലോക രക്ഷിതാവായ അല്ലാഹു വിധിച്ചത് മാത്രമേ ലോകത്ത് സംഭവിക്കുകയുള്ളൂ.ഇക്കാര്യത്തിന് വ്യക്തമായ ദൃഷ്ടാന്തം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരെല്ലാം നാളെ കാലത്ത് രാജസദസ്സിലെത്തണം.പറവകളിൽനിന്ന് ഒന്നും തന്നെ ഒഴിഞ്ഞുമാറരുത്.എല്ലാവരും വന്നു ചേരണം.
  നബിയുടെ പ്രഖ്യാപനം എല്ലാവരും അംഗീകരിച്ചു.അദ്ദേഹം ആനറാഞ്ചി പക്ഷിയോട് ചോദിച്ചു.
"സർവ്വശക്തന്റെ വിധിയെകുറിച്ച് നിന്റെ മുൻധാരണ മാറിയോ?".
   'ഇല്ല നബിയേ,മാറാൻ തക്ക ഒരു കാരണവുമില്ല.ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു.ഓരോരുത്തരും അവനവന്റെ പ്രവർത്തനഫലമാണ് അനുഭവിക്കുന്നതെന്ന്.
    'പടിഞ്ഞാറും കിഴക്കുമുള്ള രാജസന്തതികളുടെ സംഗമത്തെ തടയാൻ നിനക്ക് സാധിച്ചോ?"
    "അതേ, എനിക്ക് അതിന് സാധിച്ചിരിക്കുന്നു.അവർ ഇന്നുവരെ കണ്ടു മുട്ടിയിട്ടുപോലുമില്ലെന്ന് ഞാനിതാ വ്യക്തമാക്കുന്നു.
'ഞാനത് വിശ്വസിക്കില്ല.നീ കള്ളംഗപറയുകയാണ്.'
"നബിയേ അങ്ങയോട് കള്ളം പറയാൻ ആർക്കാണ് കഴിയുക?"
 ഞാൻ തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്.ആ രാജകുമാരിയെ ഞാൻ അന്ന് എടുത്ത് കൊണ്ട് വന്ന് ഏകാന്ത ദ്വീപിൽ താമസിപ്പിച്ചിരി ക്കുന്നു. ഇപ്പോൾ അവൾ വളർന്ന് യൗവനത്തിന്റെ പടഇക്കലഎത്തഇയഇരഇക്കഉന്നു.
ഇന്നുവരെ ആ പെൺക്കുട്ടി ഒരു പുരുഷനെയും കണ്ടിട്ടുപോലുമില്ല.അങ്ങ് ആവശ്യപ്പെടുന്ന പക്ഷം രാജകുമാരിയെ അങ്ങയുടെ മുമ്പിൽ എത്തിക്കാം".
   "ശരി അവളെ കൊണ്ട് വരിക.നീ പറയുന്നതിന്റെ പൊരുൾ എനിക്കും അറിയാമല്ലോ". ആനറാഞ്ചി പക്ഷി നേരെ ദ്വീപിലേക്ക് പറന്നു.കൂട്ടത്തിൽ സുലൈമാൻ നബിയുടെ പട്ടാളക്കാരുമുണ്ടായിരുന്നു.നിനച്ചിരിക്കാതെയാണ് പക്ഷിയുടെ വരവുണ്ടായത്.എന്കിലും രാജകുമാരൻ കുതിരയുടെ വയറ്റിൽ കയറി ഒളിച്ചു.
"എല്ലാവരും ഇങ്ങോട്ടെന്തിനു വന്നു?"യാതൊരു ഭാവ ഭേദവുമില്ലാതെ കുമാരി ചോദിച്ചു.
"നിന്നെ രാജസദസ്സിൽ ഹാജറാക്കാൻ സുലൈമാൻ നബി (അ)യുടെ കൽപ്പനയുണ്ട്.അതിനുവേണ്ടിയാണ് ഞങ്ങൾ വന്നത്.രാജകുമാരിക്കും അത് സന്തോഷമുള്ള കാര്യമായിരുന്നു.അവൾ സന്തോഷത്തോടെ യാത്രക്കൊരുങ്ങി.തന്റെ സന്തത സഹചാരിയായ മരക്കുതിരയെ കൂടെ കൂട്ടാൻ കുമാരി മറന്നില്ല.ആനറാഞ്ചി കുമാരിയേയും കൊണ്ട് പറന്നു.അവർ സുലൈമാൻ നബിയുടെ മുമ്പിലെത്തി.ആനറാഞ്ചി കുമാരിയെ രാജാവിന്റെ മുന്നിൽ നിർത്തിക്കൊണ്ട് പറഞ്ഞു.
"നബിയേ എന്റെ വാക്കുകൾ എനിയെന്കിലും വിശ്വസിക്കുക.ഇതാ ഒരു പോറലുമേൽക്കാതെ കുമാരിയെ ഇവിടെ ഹാജറാക്കിയിരിക്കുന്നു.
      അദ്ദേഹം ഒറ്റയടിക്ക് സമ്മതിച്ചില്ല.പക്ഷീ നീ പറഞ്ഞതിന് മറുപടി പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.മശ്രിഖിലെ രാജകുമാരൻ മറുപടി പറയട്ടെ.
  'രാജകുമാരനോ?'
എല്ലാവരുടേയും സ്വരം ഒന്നിച്ചുയർന്നു.
"അതേ രാജകുമാരൻ തന്നെ.അയാൾ ഈ സദസ്സിലുണ്ട്". ന്
ഇതെല്ലം കേട്ടു കൊണ്ട് മരക്കുതിരക്കകത്ത് ഒളിച്ചിരുന്ന രാജകുമാരൻ പെട്ടെന്ന് പുറത്ത് വന്നു നിന്നുകൊണ്ട് പറഞ്ഞു.
"മഹാനായ പ്രവാചകരേ,അവികേകിയായ എന്നോട് ക്ഷമിക്കണം.തികച്ചുംയാദൃശ്ചികമിയാണ് ഞങ്ങൾ തമ്മിൽ കണ്ടു മുട്ടിയത്.ഞങ്ങളുടെ കപ്പൽ കാറ്റിലും കോളിലും പെട്ട് വഴിതെറ്റിയിട്ടില്ലായിരുന്നു വെന്കിൽ ഒരിക്കലും ഞങ്ങൾ കണ്ടു മുട്ടില്ലായിരുന്നു.ഇനി ഞങ്ങളെ വിവാഹ ബന്ധത്തിലൂടെ ഒന്നിപ്പിച്ചുതരണം.എല്ലാം കേട്ട് ആനറാഞ്ചി മിഴിച്ചു നിൽക്കുകയാണ്.
 ആ സദസ്സിനെ നോക്കി നബി പ്രഖ്യാപിച്ചു.ജനങ്ങളേ,അല്ല്വാഹുവിന്റെ വിധി വെല്ലാൻ ആർക്കും സാധ്യമല്ലെന്ന് നിങ്ങൾക്ക് ബോദ്ധ്യമായില്ലേ?
ആന റാഞ്ചി തന്റെ ധിക്കാര പൂർവ്വമായ വാക്കുകൾക്ക് നബിയോട് മാപ്പ് പറഞ്ഞു.സുലൈമാൻ നബി അവരുടെ വിവാഹം ചെയ്തു കൊടുത്തു.
   (അവസാനിച്ചു)


Comments

Popular posts from this blog

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു