Skip to main content

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ട് തിന്കളാഴ്ച രാവ് പ്രഭാതത്തോടടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.        
          ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈൽ നബിയുടെ സന്താനങ്ങളിൽ നിന്ന് കിനാനയെ തെരഞ്ഞെടുത്തു.കിനാനയിൽ നിന്ന് ഖുറൈശീ ഗോത്രത്തേയും, അതിൽനിന്ന് എന്നേയും
       തെരെഞ്ഞെടുത്തു.
            നബിയെ പ്രസവിച്ച ഉടനെ ഏഴുദിവസം മാതാവ് ആമിനാ ബീവിയും, തുടർന്ന് ഏതാനും ദിവസം സുവൈബതുൽ അസ്ലമിയ്യ ബീവിയും നബിതങ്ങൾക്ക് മുലകൊടുത്തു.
      ബനൂസഹ്ദ് ഗോത്രക്കാരിയായ ഹലീമ ബീവിയാണ് പിന്നീട് നബിയെ മുലയൂട്ടിവളർത്തിയത്.
               കുട്ടികളെ മുലയൂട്ടി വളർത്താൻ നാട്ടിൻ പുറങ്ങളിൽ താമസിക്കുന്ന സ്ത്രീകളെ ഏൽപ്പിക്കൽ ഖുറൈശികളുടെ പതിവായിരുന്നു.ഈ പതിവനുസരിച്ചാണ് ഹലീമാബീവി നബിയെ ഏറ്റെടുത്തത്.ഹലീമാബീവി നബിയെ സ്വന്തം മക്കളേക്കാൾ വാത്സല്യത്തോടെ പോറ്റി വളർത്തി.മുലകുടി നിറുത്തിയതിനു ശേഷവും രണ്ടു് വർഷക്കാലം നബിതങ്ങൾ ഹലീമാ ബീവിയുടെ കൂടെയായിരുന്നു.നാലു വയസ്സ് തികഞ്ഞപ്പോൾ സ്വന്തം മാതാവിനെ തിരിച്ചേൽപ്പിച്ചു.
          നബിയെ ഏറ്റെടുത്ത ശേഷം ഹലീമാബീവിക്ക് ധാരാളം അനുഗ്രഹങ്ങൾ ഉണ്ടായി.അവരുടെ വീട്ടിൽ അന്ന് മെലിഞ്ഞൊട്ടി, പാൽ വറ്റിയ ആടുകളുണ്ടായിരുന്നു.ആ ആടുകൾക്കെല്ലാം പാലും പുഷ്ടിയും ഉണ്ടായി.
           ഒരിക്കൽ ഹലീമാ ബീവിയുടെ മകനായ ള്വംറതും നബിയും വിജനമായ ഒരിടത്തു വെച്ച് ആടു മേച്ചു കൊണ്ടിരിക്കുമ്പോൾ മൂന്നു മാലാഖമാർ മനുഷ്യ രൂപത്തിൽ  പ്രത്യക്ഷപ്പെട്ടു.നബിയുടെ നെഞ്ച് പിളർത്തി ഹൃദയം പുറത്തെടുത്തു.അതിൽ നിന്നൊരു രക്തക്കട്ട നീക്കിയ ശേഷം നല്ല കുളിർമ്മയുള്ള മഞ്ഞ് വെള്ളംകൊണ്ട് കഴുകി വൃത്തിയാക്കി യഥാ സ്ഥാനത്ത് തന്നെ വെച്ചു മുറിവ് കൂട്ടി അവർ മടങ്ങിപോയി.
       നബി(സ്വ) ആറാം വയസ്സിൽ മാതാവിന്റെ കൂടെ മദീനയിൽ പോയി.കൂടെ ഉമ്മു ഐമൻ എന്ന അടിമസ്ത്രീയും  ഉണ്ടായിരുന്നു.ഒരു മാസത്തോളം അവർ അവിടെ താമസിച്ചു.അതിനിടയിൽ നബിയെ കാണാനിടയായ ഒരു യഹൂദി പണ്ഡിതൻ ഈ കുട്ടി  തോറയിൽ പറയപ്പെട്ട പ്രവാചകനാണെന്ന് പറഞ്ഞു.
                     യഹൂദി പണ്ഡിന്റെ അഭിപ്രായം കേട്ടപ്പോൾ മാതാവ് ആമിനാ ബീവി അസൂയാലുക്കൾ തന്റെ മകനെ അപായപ്പെടുത്തുമോ എന്ന ഭയം കാരണം മക്കയിലേക്കു തന്നെ മടങ്ങി.വഴിമദ്ധ്യേ അബവാഉ എന്ന സ്ഥലത്തെത്തിയപ്പോൾ ആമിനാ ബീവിക്ക് രോഗം പിടിപെട്ടു മരണമടഞ്ഞു.അന്നവർക്ക് 23വയസ്സായിരുന്നു.
       ആമിനാ ബീവിയുടെ മരണത്തെ തുടർന്ന് ഉമ്മുഐമൻ കുട്ടിയെ മക്കയിൽ കൊണ്ട് വന്ന് പിതാമഹൻ അബ്ദുൽ മുത്തലിബിനെ ഏൽപ്പിച്ചു.
          സ്വന്തം മക്കളേക്കാൾ സ്നേഹത്തോടെയും, വാത്സല്യത്തോടെയും അബ്ദുൽ മുത്തലിബ് നബിയെ സംരക്ഷിച്ചു.
രണ്ട് വർഷക്കാലമാണ് നബി (സ്വ) പിതാമഹന്റെ സംരക്ഷണത്തിൽ കഴിഞ്ഞത്.
           അബ്ദുൽ മുത്തലിബിന്റെ ഉപദേശ പ്രകാരം നബിയുടെ പരിപാലന ചുമതല പിതൃവ്യൻ അബൂത്വാലിബ് ഏറ്റെടുത്തു.സ്വന്തം മക്കളേക്കാൾ വാത്സല്യത്തോടെയാണ് സഹോദര പുത്രനായ നബി തങ്ങളെ അദ്ദേഹം വളർത്തിയത്.
    നബിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ അബൂത്വാലിബിന്റെ കൂടെ കച്ചവടാവശ്യാർത്ഥം സിറിയയിലേക്കു പോയി.സിറിയക്ക് ശാം എന്നും പേരുണ്ട്.അവർ സിറിയയിലുള്ള ബുസ്റ എന്ന സ്ഥലത്തെത്തിയപ്പോൾ ബഹീറ എന്നു പേരുള്ള കൃസ്തീയ പുരോഹിതൻ നബിയെ കാണാനിടയായി. അദ്ദേഹം പിതൃവ്യനായ അബൂത്വാലിബിനോട് പറഞ്ഞു.കുട്ടിയെ സൂക്ഷിക്കണം.വരാനിരിക്കുന്ന പ്രവാചകന്റെ ലക്ഷണങ്ങൾ കുട്ടിയിൽ കാണുന്നുണ്ട്.യഹൂദികൾ കുട്ടിയെ അപായപ്പെടുത്താൻ സാദ്ധ്യതയുണ്ട്. അക്കാരണത്താൽ അവർ മക്കയിലേക്ക് തന്നെ മടങ്ങി.
       പിന്നീട് നബി 25ആം വയസ്സിൽ ഖദീജാ ബീവിയുടെ കച്ചവടാവശ്യാർത്ഥം  വീണ്ടും സിറിയയിലേക്കു പോയി.
        ഖദീജായുടെ സേവകനായ മൈസറതും നബിയുടെ കൂടെ ഉണ്ടായിരുന്നു.യാത്രക്കിടയിൽ അവർ രണ്ടുപേരും ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നു. അപ്പോൾ നബിയെ കാണാനിടയായ നസ്തൂറാ എന്ന പുരോഹിതൻ പറഞ്ഞു ഈ മരച്ചുവട്ടിൽ വിശ്രമിക്കുന്നത് ഒരു പ്രവാചകനല്ലാതെ മറ്റാരുമല്ല.തോറായിൽ പറഞ്ഞ അന്ത്യപ്രവാചകൻ ഇദ്ദേഹം തന്നെയാണ്.
        കച്ചവടം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മൈസറത് എല്ലാ വിവരങ്ങളും ഖദീജാ ബീവിയെ ധരിപ്പിച്ചു.നബിയുടെ സത്യസന്ധതയും ആത്മാർത്ഥതയും നേരിട്ടു മനസ്സിലാക്കിയ ഖദീജാക്ക് നബിയോട് അതിരറ്റ സ്നേഹവും ബഹുമാനവും ഉണ്ടായി.
               ഈ ശാം  യാത്രക്ക് ശേഷമാണ് നബി ഖദീജാ ബീവിയെ വിവാഹം ചെയ്തത്.ഇരുപത്തഞ്ച്കാരനായ നബിയുടെ ആദ്യ പത്നി നാല്പത് കാരിയായ ഖദീജയായിരുന്നു.ഖദീജയെ വിവാഹം കഴിക്കാൻ പ്രമുഖ സ്ഥാനം വഹിച്ചിരുന്നത് പിതൃവ്യനായ അബൂത്വാലിബായിരുന്നു.
         ഖുറൈശീ ഗോത്രത്തിലെ ഖുവൈലിദിന്റെ മകളായിരുന്ന ഖദീജയെ ഇതിനു മുമ്പ് രണ്ട് പേർ വിവാഹം ചെയ്തിരുന്നു.ഖദീജയുടെ വിശുദ്ധി കാരണം ത്വാഹിറ എന്ന പേരിൽ അവർ അറിയപ്പെട്ടു.നബിയുടെ സ്വഭാവ ഗുണം മനസ്സിലാക്കിയതിനാലാണ് ഖദീജ നബിയെ വിവാഹാലോചന നടത്തിയത്.
     മക്കയിലെ ധനികയായിരുന്ന ഖദീജ 
     കാര്യസ്ഥത, ബുദ്ധി കൂർമ്മത,ഭർതൃ സ്നേഹം, ഔദാര്യം തുടങ്ങിയ ഗുണങ്ങളുള്ള മഹതിയായിരുന്നു.വിവാഹാനന്തരം നബിയോടൊപ്പം 25 വർഷം ജീവിച്ചു.ഖദീജാ ബീവിയിൽ നിന്ന് നബിക്ക് ആറു മക്കൾ ജനിച്ചു.ഖദീജ മരിക്കുന്നതുവരെ നബി മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.
             ഒരിക്കൽ മക്കയിൽ ഒരു വെള്ളപ്പൊക്കമുണ്ടായപ്പോൾ കഹ്ബാലയത്തിനു കേടുപാടുകൾ സംഭവിച്ചു.കഹ്ബാലയം പുതുക്കി പണിയുന്നതിനിടയിൽ  'കറുത്ത ശില' യഥാ സ്ഥാനത്താര് 
 വെക്കും എന്ന കാര്യത്തിൽ ഖുറൈശികൾക്കിടയിൽ തർക്കമുണ്ടായി.തർക്കം മൂർഛിച്ചു ചിലർ ലഹളക്കൊരുങ്ങി.അവസാനം ഖുറൈശികളിൽ പ്രമുഖനായ അബൂ ഉമയ്യതുൽ മഖ്സൂമി എന്ന ആൾ ഒരു നിർദ്ദേശം വെച്ചു.മസ്ജിദുൽ ഹറമിലേക്ക് ആദ്യം കടന്നു വരുന്ന ആളെ മദ്ധ്യസ്ഥനാക്കാം.അല്പം കഴിഞ്ഞപ്പോൾ മുഹമ്മദ് നബി (സ്വ)മസ്ജിദുൽ ഹറമിലേക്ക് കടന്നു വന്നു.അപ്പോൾ ജനങ്ങളെല്ലാവരും അൽ അമീൻ,അൽ അമീൻ, എന്ന ആർത്തട്ടഹസത്തോടെ സന്തോഷം പ്രകടിപ്പിച്ചു.അവരുടെ തീരുമാനം നബിയെ അറിയിച്ചു.നബി തന്റെ മേൽ തട്ടം വിരിച്ചു ഹജറുൽ അസ്‌വദ് അതിൽ എടുത്തു വെച്ചു.ഓരോ ഗോത്രക്കാരോടും ഓരോ പ്രതിനിധിയെ തെരെഞ്ഞെടുക്കാൻ കല്പിച്ചു.അവർ തട്ടത്തിന്റെ ചുറ്റും 
പിടിച്ചുയർത്തി.നബി(സ്വ) തന്റെ കൈകൾ കൊണ്ട് കറുത്ത ശില യഥാ സ്ഥാനത്ത് എടുത്തു വെച്ചു.അങ്ങിനെ ആ വഴക്ക് അവസാനിച്ചു.നബിയുടെ 35ആം വയസ്സിലായിരുന്നു ഈ സംഭവം.
             നബി(സ)ക്ക് ഏഴ് മക്കളുണ്ടായിരുന്നു.ആൺ മക്കൾ മൂന്നും,പെൺമക്കൾ നാലും.ഖാസിം, സൈനബ്,റുഖയ്യ,ഉമ്മു കുത്സൂം,ഫാത്വിമ, അബ്ദുല്ല്വാ, ഇബ്രാഹിം,എന്നിവരാണവർ,ഇവരിൽ ഇബ്രാഹിം ഒഴികെ ആറു മക്കളും ഖദീജായിൽ ജനിച്ചവരാണ്.മാരിയ്യതുൽ കിബ്ത്വിയ്യ എന്ന അടിമ സ്ത്രീയിൽ നിന്നാണ് ഇബ്രാഹിം എന്ന കുഞ്ഞ് ജനിച്ചത്.തന്റെ 40ആം വയസ്സിലാണ് ഇബ്രാഹിം ജനിച്ചത്.ഫാത്വിമ എന്ന മകൾ ഒഴികെ മറ്റെല്ലാ മക്കളും നബിയുടെ ജീവിത കാലത്തു തന്നെ മരണപ്പെട്ടു.നബിയുടെ മരണത്തിനു ശേഷം ആറു മാസം കഴിഞ്ഞ് ഫാത്വിമയും മരണപ്പെട്ടു.
               നബിക്ക് 40വയസ്സായപ്പോൾ അല്ലാഹു നബിയെ പ്രവാചകനായി നിയോഗിച്ചു.നബിക്ക് എഴുത്തും വായനയും അറയില്ലായിരുന്നു.
         പ്രവാചക ലബ്ധിക്കു മുമ്പ് നബിയിൽ പല സ്വഭാവ മാറ്റങ്ങളുമുണ്ടായി.ജനങ്ങളിൽ നിന്നകന്നു.ഏകാന്തതയെ ഇഷ്ടപ്പെട്ടു.അങ്ങിനെ ഗൗർസൗർ ഗുഹയിൽ കയറി ധ്യാനത്തിൽ മുഴുകി.ഹിറാ ഗുഹയിൽ ആയിരിക്കെ ജിബ്രീൽ എന്ന മാലാഖ അല്ല്വാഹുവിന്റെ സന്ദേശവുമായി നബിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു.
"ഇഖ്റഹ്" നീ വായിക്കുക.ഇതായിരുന്നു ആദ്യ സന്ദേശം.
"എനിക്ക് വായിക്കാനറയില്ല"
വീണ്ടും ജിബ്‌രീൽ പറഞ്ഞു.
നീ വായിക്കുക.
"എനിക്ക് വായിക്കാനറയില്ല"
"അപ്പോൾ ജിബ്‌രീൽ നബിയെ ആലിംഗനം ചെയ്തു.ഇങ്ങിനെ  മൂന്നുപ്രാവശ്യം ആലിംഗനം ചെയ്തതിനു ശേഷം വീണ്ടും ജിബ്‌രീൽ പറഞ്ഞു.
"താങ്കളൾ വായിക്കുക, താങ്കളെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ നീ വിയിക്കുക.മനുഷ്യന് അറിയാത്ത കാര്യങ്ങൾ അറിയിച്ചു കൊടുത്ത നാഥന്റെ നാമത്തിൽ നീ വായിക്കുക".മനുഷ്യനോട് വായിച്ചു പഠിക്കാനുള്ള ആഹ്വാനമായിരുന്നു അല്ല്വാഹുവിന്റെ സന്ദേശത്തിന്റെ തുടക്കം.(അവസാനിച്ചു)


Comments

  1. മുഹമ്മദ് നബിയുടെ (സ്വ)കുട്ടിക്കാല ചരിത്രമാണ് പ്രതിപാദ്യ വിഷയം.തെറ്റുണ്ടങ്കിൽ തിരുത്താൻ സഹായിക്കുക.

    ReplyDelete

Post a Comment

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതി നിപുണൻ. രാഷ്ട്രീയ നേതാവ്,മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊ തുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു.ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്നെങ്കിൽ...

കുട്ടിയും പൂച്ചയും(കുട്ടി പ്പാട്ട്)

കുട്ടി:, പൂച്ചേ പൂച്ചേ  മ്യാവൂ മ്യാവൂ, എലിയെ തേടി ഓട്ടം അല്ലേ? പൂച്ച: ലാലാ ലാലാ ലൈസൽ ഫഹ്റു  അട്ടം ഇല്ലേൽ ഐനൽ ഫഹ്റു? കുട്ടി: പണ്ട് പണ്ട് പണ്ടൊരു നാളിൽ, വീട്ടിൽ അട്ടം ഉള്ളൊരു കാലം. ജാഅൽ ഫഹ്റു അലസ്സത്ഹി ദഹബൽ ഖിത്തു അഖദൽ ഫഹ്റു . **************************************ഐനൽ ഫഹ്റു:എലി എവിടെ? ജാഅൽ ഫഹ്റു:എലി വന്നു അല സ്സത്ഹി:അട്ടത്തിൻമേൽ ദഹബൽ ഖിത്തു:പൂച്ച പോയി അഖദൽ ഫഹ്റു:എലിയെ പിടിച്ചു. ലൈസൽ ഫഹ്റു:എലി ഇല്ല. ലാ:ഇല്ല