അല്ല്വാഹു പൊറുക്കാത്ത ഒരു പാപം, അതാണ് ശിർക്ക്.അവനിൽ പന്കുകാരെ ചേർക്കൽ.അവനത് ഒരിക്കലും പൊറുക്കില്ല.പാപി ശിക്ഷ അനുഭവിച്ചേ മതിയാകൂ.
ശിർക്കല്ലാത്ത ഏത് പാപവും പ്രായശ്ചിത്തം ചെയ്തവർക്ക് അല്ല്വാഹു പൊറുത്തു കൊടുക്കും.
ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങളും അവയുടെ സന്താനങ്ങളോട് കരുണ കാണിക്കുന്നത് അല്ല്വാഹു അവയുടെ ഹൃദയത്തിൽ അവയോടുള്ള കരുണ ഇട്ടുകൊടുത്തത് കൊണ്ടാണ്.അവന്റെ കാരുണ്യത്തിൽ നിന്ന് ഒരു തുള്ളി മാത്രമേ ദുനിയാവിൽ അവൻ വർഷിച്ചിട്ടുള്ളൂ.ആ തുള്ളി എല്ലാത്തിനേയും മികച്ചു നിൽക്കുന്നു.അപ്പോൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ അല്ല്വാഹുവിന്റെ കാരുണ്യം എത്ര വിശാലമായതാണെന്ന്.
അല്ല്വാഹുവിന്റെ സൃഷ്ടികളായ നാം ഒരിക്കലും അവന്റെ കാരുണ്യത്തെ തൊട്ട് ആശ മുറിയരുത്.നാം എന്ത് തെറ്റ് ചെയ്താലും പശ്ചാതപിച്ചാൽ അവൻ നമുക്ക് പൊറുത്ത് തരുന്നതാണ്.അല്ല്വാഹുവിന്റെ ക്രോധത്തെ അവന്റെ കരുണ മുൻകടന്നിരിക്കുന്നു.ലോകത്ത് ഏറ്റവും കൂടുതൽ കരുണയുള്ളത് മാതാവിന് സന്താനങ്ങളോടാണ്.എന്നാൽ അതിനേക്കാൾ കരുണയുള്ളത് അല്ല്വാഹുവിന് അവൻറെ ദാസൻമാരോടാണ്.
ആദമിനേയും ഹവ്വയേയും അല്ല്വാഹു സ്വർഗ്ഗത്തിൽ സൃഷ്ടിച്ചു.എന്നിട്ട് അവരോട് പറഞ്ഞു.ആദമേ,നിങ്ങൾ ഈ സ്വർഗ്ഗത്തിൽ യഥേഷ്ടം ജീവിച്ചു കൊള്ളുക.ആ മരത്തിലെ ഖനി ഒഴികെ എല്ലാം നിങ്ങൾ ഭക്ഷിച്ചു കൊള്ളുക.ആ മരം കൊള്ളെ നിങ്ങൾ അടുത്ത് പോകരുത്.
ഒരു ദുർബല നിമിഷത്തിൽ ആദമും ഹവ്വയും ആ പഴം പറിച്ചു തിന്നു.അത് കാരണമായി അവർ രണ്ടുപേരും സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു.അവരെ ഭൂമിയിലേക്ക് മാറ്റി പാർപ്പിച്ചു.
അപ്പോൾ ആദം (അ) അല്ല്വാഹുവിനോട് പശ്ചാതപിച്ചു."ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ ശരീരങ്ങളോട് അക്രമം പ്രവൃത്തിച്ചു.നീ ഞങ്ങൾക്ക് പൊറുത്ത് തന്നില്ലെന്കിൽ ഞങ്ങൾ ഇരുവരും നഷ്ടക്കാരിൽ പെട്ടുപോകും.അങ്ങിനെ അല്ല്വാഹു അവരിരുവരുടേയും പശ്ചാതാപം സ്വീകരിച്ചു.
പശ്ചാതപിക്കുന്നവരുടെ നേർക്ക് അല്ല്വാഹുവിന്റെ മാനസികാവസ്ഥയെ പറ്റി നബി (സ്വ)ഒരു ഉദാഹരണത്തിലൂടെ അനുയായികൾക്ക് പറഞ്ഞു കൊടുത്തു.
യാത്ര മദ്ധ്യേ ഭക്ഷണവും വെള്ളവും ചുമന്നിരുന്ന ഒട്ടകം മരുഭൂമിയിൽ വെച്ച് ഒരാൾക്ക് നഷ്ടപ്പെട്ടു.അതിനെ തെരഞ്ഞു് പിടിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാചയപ്പെട്ടു.നിരാശനായി അയാൾ ഒരു വൃക്ഷ ചുവട്ടിൽ ഇരിക്കുമ്പോഴതാ ഒട്ടകം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.എന്തായിരിക്കും അന്നേരമവന്റെ പ്രതികരണം?അപ്പോഴവൻ ആ ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് സന്തോഷാധിക്യത്താൽ വാക്കുകളുടെ ക്രമം തെറ്റി അവൻ പറയും.അല്ല്വാഹുവേ നീ എന്റെ അടിമയും, ഞാൻ നിന്റെ നാഥനുമാണ്.എന്നാൽ ഈ ഒട്ടകത്തെ തിരിച്ചു കിട്ടിയ യാത്രക്കാരനേക്കാൾ സന്തോഷവാനായിരിക്കും,ഈ പാശ്ചാതപിച്ചവന്റെ കാര്യത്തിൽ അല്ല്വാഹു.
Comments
Post a Comment