ഒരാൾ നബി (സ്വ)യോട് ചോദിച്ചു.പ്രവാചകരേ,ഖുർആനിൽ ഏതു സൂക്തമാണേറ്റവും വലുത്?നബിയരുളി:അല്ല്വാഹു ലാഇലാഹ,ഇല്ലാഹുവൽ എന്ന് തുടങ്ങുന്ന ആയതുൽ കുർസിയ്യ്.അയാൾ വീണ്ടും ചോദിച്ചു -അങ്ങേക്കും അങ്ങയുടെ സമുദായത്തിനും ആസ്വദിക്കാൻ അങ്ങു ഏറ്റവും ഇഷ്ടപ്പെടുന്ന ആയത്തേതാണ്? നബി (സ്വ)പറഞ്ഞു.അൽബഖറയുടെ അവസാനത്തെ രണ്ട് സൂക്തങ്ങൾ.അവ അർശിനു താഴെ യുള്ള റഹ്മത്തിന്റെ നിക്ഷേപമാണ്.ഇഹപര സൗഭാഗ്യങ്ങളിൽ യാതൊന്നും അതിലടങ്ങാതിരുന്നിട്ടില്ല.(ആമനർറസൂലിനെ പറ്റിയാണ് ഇപ്പറഞ്ഞത്)
ഹകീം (റ)പറഞ്ഞു:ഈ ആയതുകൾ രണ്ടും രാവും പകലും നിത്യവും ഒരാൾ ഓതിയാൽ കേട്ടതെല്ലാം ഹൃദിസ്ഥമാക്കാനും ,മാനസിക വികാസത്തിനും കടം വീടാനും,ശത്രു തകരാനും അല്ല്വാഹു അയാളെ സഹായിക്കും.അയാളുടെ യഖീൻ പുഷ്ടി പ്പെടുകയും ,ഉദ്ദേശങ്ങൾ നിറവേറുകയും,അയാൾ ലക്ഷ്യം പ്രാപിക്കുകയും ചെയ്യും. ം
Comments
Post a Comment