1: ചൂല്.ഇത് ഒരിക്കലും ദാനം ചെയ്യരുത് .നിങ്ങൾ മാർക്കറ്റിൽ പോയി രണ്ട് ചൂലുമായി വന്നു എന്ന് വിചാരിക്കുക.വീട്ടിലെത്തിയാൾ അധികമുള്ള ഒരു ചൂല് നിങ്ങളുടെ അടുത്ത ബന്ധുക്കളോ,അയൽവാസികളോ ചോദിച്ചാൽ ഒരിക്കലും അവർക്ക് ദാനമായി കൊടുക്കരുത്.അതിന് എന്തെന്കിലും വില നിർബന്ധമായും വാങ്ങണം.അല്ലാത്ത പക്ഷം നിങ്ങൾ ദാരിദ്ര്യം അനുഭവിക്കേണ്ടിവരും.ഇങ്ങിനെ ചൂല് ദാനം ചെയ്തിട്ട് ദാരിദ്ര്യം അനുഭവിച്ച ഒരു സ്ത്രീയെ എനിക്കറിയാം.അവരിപ്പോൾ ജീവിച്ചിരിപ്പില്ല.ഈ വിവരമറിഞ്ഞപ്പോഴാണ് ആ സ്ത്രീ അത്രക്ക് കഠിനമായ ദാരിദ്ര്യം അനുഭവിക്കാൻ കാരണമായത് അവരുടെ ചൂല് ദാനമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.
ആ സ്ത്രീ വീട്ടിൽ ധാരാളം ചൂല് ഉണ്ടാക്കി സൂക്ഷിച്ചു വെക്കും.അവളുടെ കുടുംബക്കാരും പരിചയമുള്ള മറ്റു സ്ത്രീകളും അവരോട് ചൂല് ചോദിക്കും.ദാനമായി അവർക്ക് ആ സ്ത്രീ ചൂല് കൊടുക്കും.കാലമങ്ങിനെ കഴിഞ്ഞു.ആ നാട്ടിലെ ചെറുപ്പക്കാരെല്ലാം ഗൾഫിൽ പോയി.ഈ സ്ത്രീയോട് ചൂല് ദാനമായി വാങ്ങിയവരുടെ മക്കളും ഗൾഫിൽ പോയി.പണക്കാരായി.ഈ സ്ത്രീയുടെ മക്കളും ഗൾഫിൽ പോകാൻ ശ്രമിച്ചു.പോകാൻ കഴിഞ്ഞില്ല.അവർ ദരിദ്രരായി തന്നെ ജീവിച്ചു.
2: മൂർച്ചയുള്ള വസ്തുക്കൾ. മൂർച്ചയുള്ള ആയുധങ്ങൾ ദാനം ചെയ്യരുത്.ഉദാഹരണമായി: ബ്ലേഡ്,നഖം വെട്ടി, കത്രിക,മഴു,കൈകോട്ട്,കത്തി മുതലായവ.നമ്മുടെ നാട്ടിൽ ഗൾഫിൽ നിന്നും വരുന്നവർ എന്തെല്ലാമാണ് സമ്മാനമായി നൽകുക.ബ്ലേഡ്, നഖം വെട്ടി,മുതലായവ.അല്ലേ?പിന്നെ അവൻ ഗൾഫിൽ തിരിച്ചുപോയി രണ്ടാഴ്ച കഴിഞ്ഞാൽ അവനെന്താണ് നാട്ടിൽ വിവരമറിയിക്കുക?ജോലി നഷ്ടപ്പെട്ടു എന്ന്.പാവത്തിന് മനസ്സിലായിട്ടുണ്ടാവില്ല മൂർച്ചയുള്ള ആയുധം ദാനം ചെയ്തതു കൊണ്ടാണ് അവന്റെ ജോലി നഷ്ടപ്പെട്ടതെന്ന്.
3:ദുശിച്ച ഭക്ഷണം.നമ്മുടെ വീടുകളിൽ കാടിവെള്ളം പഴയ ഒരു ബക്കറ്റിൽ ഒഴിച്ചു വെക്കും.അത് പുളിച്ചു വാസനിക്കുന്നുണ്ടാവും.പഴയ ഭക്ഷണാവശിഷ്ഠങ്ങളും എല്ലാം ആ പഴയ ബക്കറ്റിൽ നിക്ഷേപിക്കും.അയൽ വീട്ടിലെ പശു, ആട് മുതലായവയ്ക്ക് കൊടുക്കാൻ വേണ്ടി മൃഗങ്ങളെ വളർത്തുന്നവർ എടുത്തു കൊണ്ട് പോകും.ഒരിക്കലും ഇങ്ങിനെ ചെയ്യരുത്.ഇവ പഴകി ദുശിക്കുന്നതിന് മുമ്പ് തന്നെ ഇവ വിതരണം ചെയ്യണം.
4: പൊട്ടി പോകുന്ന വസ്തുക്കൾ.ഉദാഹരണമായി ഗ്ലാസ്, കണ്ണാടി,വീണാൽ ഉടഞ്ഞു പോകുന്ന മറ്റു വസ്തുക്കൾ.
ഒരിക്കൽ എന്റെ സഹോദരി എന്നോട് പറഞ്ഞു."നീ എനിക്ക് രണ്ട് ഗ്ലാസ് കൊണ്ടത്തരണം"
ഞാൻ അവൾക്ക് ഏതാനും ഗ്ലാസ് കൊണ്ടക്കൊടുത്തു.അവൾ എനിക്കതിന്റെ വിലതന്നു.ഞാൻ വാങ്ങിയില്ല.ഇത് എന്റെ വക നിനക്കു തന്നു എന്ന് ഞാൻ പറഞ്ഞു.തുടർന്ന് എനിക്ക് തൊഴിൽ ചെയ്യുന്ന സ്ഥലത്ത് വലിയ പ്രതിസന്ധികൾ ഉടലെടുത്തു.അന്നെനിക്ക് അറിയില്ലായിരുന്നു പൊട്ടിപോകുന്ന വസ്തുക്കൾ ദാനം ചെയ്യരുതെന്ന്.അക്കാലത്ത് എനിക്ക് നല്ല പണിയും ഐശ്വര്യ വും ഉണ്ടായിരുന്നു.പിന്നീട് അതെല്ലാം എനിക്ക് നഷ്ടമായി.ഏറെകാലം കഴിഞ്ഞതിനു ശേഷമാണ് അന്നത്തെ പ്രതിസന്ധിക്കു കാരണം ആ ഗ്ലാസ് ദാനം ചെയ്തതു കൊണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.മറ്റാർക്കും എന്റെ അനുഭവം ഉണ്ടാവരുതെന്നു കരുതിയാണ് ഞാൻ ഈ സംഭവം ഇവിടെ പറഞ്ഞത്.
കൊടുക്കാതിരുന്നാൽ ദാരിദ്ര്യം വരുന്ന വസ്തുക്കൾ.1: വെള്ളം ആർക്കും വെള്ളം കൊടുക്കാതിരിക്കരുത്. 2: ഉപ്പ് 3:തീ,തീ എന്നാൽ നാം ഭക്ഷണം പാകം ചെയ്യുന്ന തീ.അപ്പോൾ കരണ്ടോ? കരണ്ട് ചോദിച്ചാലും കൊടുക്കണം.എന്നാണെന്റെ അഭിപ്രായം.
ഇതിന്റെയെല്ലാം ആധികാരികത എന്താണെന്ന് എനിക്കറിയില്ല.ഇത് ഞാൻ വായിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്.ഈ പറഞ്ഞതെല്ലാം ശരിയാണെന്ന വിശ്വാസമുള്ളതു കൊണ്ടാണ് ഞാനിത് പ്രസിദ്ധീകരിച്ചത്.
Comments
Post a Comment