ഒരു കാട്ടിൽ ഒരു കുരങ്ങനും മുയലും ചങ്ങാതി മാരായിരുന്നു.ഒരു ദിവസം കുരങ്ങ് മുയലിനോട് ചോദിച്ചു.
"ചങ്ങാതീ നീയെന്താണ് എല്ലാഴ്പോഴും കൂട്ടുകൂടാൻ വരാത്തത്?.നിന്നെ കണ്ടുകിട്ടാൻ വല്ലാത്ത പ്രയാസം".
അപ്പോൾ മുയൽ പറഞ്ഞു.
"കുരങ്ങച്ചാരേ, നീ പറഞ്ഞത് ശരിയാണ്.എനിക്ക് നിന്റെ കൂടെ എല്ലാഴ്പോയും കൂട്ടുകൂടാൻ പല വിധ അസൗകര്യങ്ങളുമുണ്ട്.കടുവയോ മറ്റു വല്ല വന്യ മൃഗങ്ങളോ നമ്മെ ആക്രമിക്കാൻ വന്നാൽ നീ ഓടി മരകൊമ്പുകളിൽ അഭയം പ്രാപിക്കും.മരകൊമ്പിൽ നിന്നെ പിന്തുടർന്ന് മൃഗങ്ങൾ വന്നാൽ നീ മരചില്ലകളിൽ തൂങ്ങി മറ്റൊന്നിലേക്ക് രക്ഷപ്പെടും.എനിക്കാണെങ്കിൽ അതിന് കഴിയില്ല. പെട്ടെന്ന് ഓടിമാളത്തിൽ ഒളിക്കാവുന്ന സൗകര്യം നോക്കിയാണ് ഞാൻ സഞ്ചരിക്കാറുള്ളത്.എന്റെ മാളത്തിൽ വലിയ മൃഗങ്ങൾക്ക് കടന്നു വരാനും സാധിക്കില്ല".
അപ്പോൾ കുരങ്ങ് പറഞ്ഞു.
"മുയലനിയാ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് നീ വിഷമിക്കേണ്ട.നിന്നെ ഞാൻ തോളിലേറ്റി മരം കയറും.വന്യജീവികൾ വന്നാൽ എന്റെ കൂടെ നിനക്കും രക്ഷപ്പെടാമല്ലോ."
കുരങ്ങന്റെ ഉപദേശം മുയലിന് ഇഷ്ടമായി.അവർ രണ്ട് പേരും കൂട്ടുകൂടി നടക്കാൻ തുടങ്ങി.ഒരു ദിവസം കുരങ്ങും മുയലും കൂട്ടുകൂടി നടക്കുന്നതിനിടയിൽ കുരങ്ങ് മുയലിനോട് പറഞ്ഞു.മുയലനിയാ ആകാണുന്ന മരം നിറെയ കായ് ഖനികളാണ്.നീയെന്റെ തോളിലിരുന്ന് എന്റെ കഴുത്തിൽ കെട്ടിപിടിക്കൂ.നമുക്ക് ആ കായ് ഖനികൾ പറച്ചു തിന്നാം.മുയൽ കുരങ്ങന്റെ തോളിൽ കയറിയിരുന്ന് കഴുത്തിൽ കെട്ടിപ്പിടിച്ചു.
കുരങ്ങും മുയലും ആ മരത്തിന്റെ മുകളിലെത്തി.അവർ രണ്ട് പേരും പഴങ്ങൾ തിന്നുന്നതിനിടക്ക് കുരങ്ങ് മുയലിനോട് പറഞ്ഞു.
"മുയലനിയാ നീ താഴോട്ടു നോക്കൂ.ആരാണ് വരുന്നതെന്ന്."
മുയൽ നോക്കുമ്പോഴതാ ഒരു കടുവ രണ്ട് പേരേയും ലക്ഷ്യമാക്കി മരം കയറി വരുന്നു.
ഇതു കണ്ടപ്പോൾ മുയൽ പേടിച്ചു വിറച്ചു.
" നീ ഭയപ്പെടേണ്ട.വഴിയുണ്ട്".നീയെന്റെ തോളിലേറിയിരിക്കൂ".
അപ്പോഴേക്കും കടുവ മരത്തിന്റെ ഏതാണ്ട് മുകളിലെത്തി.
"മുയലനിയാ എന്റെ കഴുത്തിൽ നല്ല വണ്ണം കെട്ടി പിടിച്ചോളൂ".
മുയൽ
കുരങ്ങന്റെ കഴുത്തിൽ നല്ല വണ്ണം കെട്ടി പിടിച്ചു.
കുരങ്ങ് മുയലിനേയും കൊണ്ട് അടുത്ത മരക്കൊമ്പിലേക്കൊരു ചാട്ടം.കടുവയുടെ നേരെ പല്ലിളിച്ചു കാട്ടി കുരങ്ങ് പറഞ്ഞു.
"നിരപരാധികളുടെ രക്തത്തിന് കൊതിക്കുന്നത് അധർമ്മമാണ്."
ഇളുഭ്യനായ കടുവ മരത്തിൽനിന്ന് താഴെയിറങ്ങി.തലയും താഴ്ത്തി എങ്ങോട്ടോ നടന്നകന്നു.
Comments
Post a Comment