യൂസുഫ് നബി അവരോട് ആ സ്വപ്നത്തിന്റെ ഫലം ഇന്നതാണെന്ന് പറഞ്ഞാൽ അത് അക്ഷരംപ്രതി പുലരുകതന്നെ ചെയ്യും.ഒരിക്കൽ തടവുകാരിൽ രണ്ട് പേർ യൂസുഫ് നബിയെ സമീപിച്ചു.അവരിൽ ഒരാൾ പറഞ്ഞു."
"ഞാനിന്നലെ രാജാവിന് മദ്യം പകർന്ന് കൊടുക്കുന്നത് സ്വപ്നം കണ്ടു".രണ്ടാമൻ പറഞ്ഞു.
"ഞാൻ തലയിൽ റൊട്ടി ചുമന്നു നിൽക്കവെ പക്ഷികൾ അതിൽ നിന്നു കൊത്തി തിന്നുന്നത് സ്വപ്നം കണ്ടു". ഇതിന്റെ വ്യാഖ്യാനം ഞങ്ങൾക്ക് പറഞ്ഞു തന്നാലും.യൂസുഫ് പറഞ്ഞു.നിങ്ങളിലൊരാൾ രജാവിന് മദ്യം പകർന്നു കൊടുക്കുന്ന ആളാകും.രണ്ടാമനെ കുരിശിലേറ്റുകയും പക്ഷികൾ അവന്റെ തല കൊത്തിത്തിന്നുകയും ചെയ്യും. ഈ പ്രവചനം സംഭവിച്ചു. യൂസുഫ് നബി (അ)സ്വപ്ന വ്യാഖ്യനം പറയുന്നതിൽ പ്രശസ്തനായി.ഇക്കാര്യം ഈജിപ്തിന്റെ രാജാവായ റയ്യാനുബ്നു വലീദിന്റെ ചെവിയിലുമെത്തി.ഒരിക്കൽ രാജാവൊരു സ്വപ്നം കണ്ടു.ഏഴു തടിച്ചു കൊഴുത്ത പശുക്കക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നു. നിറയെ ധാന്യമുള്ള ഏഴു പച്ചക്കതിരുകളും ഏഴ് ഉണങ്ങിയ ധാന്യം കുറഞ്ഞ കതിരുകളും. എന്താണിതിൻറെ ഫലം?
യൂസുഫ് നബിയോട് രാജാവ് ചോദിച്ചു.
"മഹാരാജാവേ, അങ്ങയുടെ രാജ്യത്തിൽ വരാനിരിക്കുന്ന ആദ്യത്തെ ഏഴു വർഷം ക്ഷേമ കാലമാണ്.ഏഴ് തടിച്ചു കൊഴുത്ത പശുക്കളും, ഏഴ് നിറയെ ധാന്യമുള്ള പച്ചക്കതിരുകളും അതിനെയാണ് സൂചിപ്പിക്കുന്നത്.ശേഷം വരുന്ന ഏഴു വർഷം ക്ഷാമ കാലമാണ്.ഏഴ് മെലിഞ്ഞ പശുക്കളും, ധാന്യം കുറഞ്ഞ ഉണങ്ങിയ കതിരുകൾ ക്ഷാമ കാലത്തെയാണ് സൂചിപ്പിക്കുന്നത്.
"ക്ഷാമ കാലത്തെ അതിജീവിക്കാൻ എന്താണ് ചെയ്യേണ്ടത്? രാജാവ് ചോദിച്ചു."
"ക്ഷേമത്തിൻറെ ഏഴു വർഷ കാലയളവിൽ ഉൽപാദനം ഗണ്യമായി വർദ്ധിപ്പിച്ച് ചെലവ് ചുരുക്കി ക്ഷാമത്തിൻറെ ഏഴു വർഷ കാലത്തേക്ക് കരുതി വെക്കുകയാണ് വേണ്ടത്".യൂസുഫ് നബിയുടെ മറുപടി തൃപ്തിപ്പെട്ട രാജാവ് ഉടൻ തന്നെ അദ്ദേഹത്തെ ജയിൽ മോചിതനാക്കി. ഈജിപ്തിന്റെ ഭക്ഷ്യകാര്യ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്തു.ക്ഷേമത്തിന്റെ ആദ്യത്തെ ഏഴു വർഷത്തിൽ കൂടുതൽ ഉൽപാദിപ്പിച്ച് അടുത്ത ഏഴു വർഷത്തേക്കുള്ള ഭക്ഷണ വിഭവങ്ങൾ കരുതി വെച്ചു.
ഇതിനിടയിൽ ഒരു സംഭവമുണ്ടായി.മിസ്റിലെ സ്ത്രീകൾ സുലൈഖയെ യൂസുഫ് നബിയുമായുള്ള സംഭവത്തിന്റെ പേരിൽ കളിയാക്കി.ഇതിന്റ സത്യാവസ്ഥ അവരെ ബോധ്യപ്പെടുത്താൻ സുലൈഖ തീരുമാനിച്ചു.ഒരു ദിവസം സുലൈഖ എല്ലാ സ്ത്രീകളേയും തൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി.അവർക്ക് സദ്യ വിളമ്പി.സദ്യ കഴിച്ചതിന് ശേഷം അവർക്ക് ഓരോ പഴവും മൂർച്ചയേറിയ ഓരോ കത്തിയും നൽകി.അവരോട് പഴം ചെത്തി തിന്നാൻ പറഞ്ഞു.സദസിന്റെ നടുവിലൂടെ യൂസുഫ് നബിയോട് നടക്കുവാൻ വേണ്ടി സുലൈഖ കല്പിച്ചു.യൂസുഫ് നബി സദസ്സിൻറ നടുവിലൂടെ സാകൂതം നടന്നുപോയി.യൂസുഫ് നബിയെ കണ്ടതും സ്ത്രീകളെല്ലാം സ്വയം മറന്ന് യൂസുഫ് നബിയെത്തന്നെ നോക്കിയിരുന്നു.എന്തോ ലഹരി ബാധിച്ചത് പോലെ.ഇദ്ദേഹം മനുഷ്യനല്ല ഒരു മാലാഖ തന്നെയാണ്. അരുടെ കൈയിലുണ്ടായിരുന്ന 🗡️ കത്തികൊണ്ട് അവരുടെ കൈവിരലുകൾ ചെത്തിയതവരറഞ്ഞില്ല.യൂസുഫ് കടന്നു പോയതിനു ശേഷമാണ് അവർക്ക് പരിസരബോധമുണ്ടായത്.അവർ നോക്കുമ്പോൾ അവരുടെ കൈവിരൽ ചെത്തി രക്തം ധാരയായി ഒഴുകുന്നുണ്ടായിരുന്നു.അപ്പോൾ അവരോട് സുലൈഖ പറഞ്ഞു.കണ്ടില്ലേ ഇങ്ങിനെ തന്നെയാണ് എനിക്കും സംഭവിച്ചത്.ഇതിന്റ പേരിൽ എനി നിങ്ങളെന്നെ കളിയാക്കരുത്.അപ്പോൾ സ്ത്രീകൾ പറഞ്ഞു യൂസുഫ് നിരപരാധിയാണ്.
ഏഴ് ക്ഷാമത്തിന്റെ കാലമായി. വരൾച്ചയും പട്ടിണിയും മൂലം നാട് അരക്ഷിതാവസ്ഥയിലായി.ക്ഷേമകാലത്ത് കരുതി വെച്ചിരുന്ന ധാന്യങ്ങൾ വിതരണം ചെയ്യാൻ രാജാവ് തീരുമാനിച്ചു.അയൽ നാട്ടിൽ നിന്ന്പോലും റേഷൻ വാങ്ങാൻ പട്ടിണി പാവങ്ങൾ വന്നുതുടങ്ങി.ഇതിൻറെ ചുമതല യൂസുഫ് നബിക്കായിരുന്നു.
ധാന്യം വാങ്ങാൻ തൻ്റെ സഹോദരങ്ങൾ വരിനിൽക്കുന്നു.അന്ന് തന്നെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ച സഹോദരങ്ങൾ.വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും യൂസുഫ് നബി(അ) അവരെ തിരിച്ചറിഞ്ഞു.യൂസുഫ് നബി തന്റെ സഹോദരങ്ങളുടെ ഊഴമായപ്പോൾ ഒരു പണി ചെയ്തു.ധാന്യമളക്കുന്ന അളവു പാത്രം തൻറെ സഹോദരങ്ങളിൽ ഒരാളുടെ സഞ്ചിയിൽ അവരറിയാതെ ധാന്യത്തിന്റെ കൂടെ വെച്ചു കെട്ടി.അവർ ധാന്യ സഞ്ചിയുമായി പോകുമ്പോൾ അളവു പാത്രം കാണുന്നില്ല എന്ന് പറഞ്ഞ് എല്ലാവരേയും തടഞ്ഞു വെച്ച് പരിശോധനക്ക് വിധേയരാക്കി.അളവ് പാത്രം യൂസുഫ് നബിയുടെ സഹോദരങ്ങളിൽ ഒരാളുടെ സഞ്ചിയിൽ നിന്നും കണ്ടെടുത്തു.യൂസുഫ് നബി അവരെ ചൊദ്യം ചെയ്തു.അവർ ഓരോരുത്തരായി അവരുടെ പേരു വിവരങ്ങൾ പറഞ്ഞു."നിങ്ങളുടെ പിതാവിൻറെ പേരെന്താണ്?"
"യഹ്കൂബ്"
"നിങ്ങൾ എത്ര പേരുണ്ട്?"
"പതിനൊന്ന് ".
"പതിനൊന്ന് പോര.ഒരാൾ കൂടിയുണ്ട്".
"......................"
"അവന്റെ പേരെന്താണ്?"
" യൂ.…..സു....ഫ്".
"നിങ്ങൾ അവനെ കൂട്ടിയില്ലേ?"
"അവനിപ്പോൾ ജീ...വി...ച്ചിരിപ്പില്ല".
"അവനെന്ത് സംഭവിച്ചു?"
"അവനെ നന്നേ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു".
" അവനിപ്പോൾ ജീവിച്ചിരിപ്പില്ലേ?"
"..................................."
"അവനെ എനി നിങ്ങൾക്ക് തിരിച്ചു കിട്ടിയാൽ എന്ത് ചെയ്യും?"
".............."
അവസാനം യൂസുഫ് നബി (അ) എല്ലാം വ്യക്തമാക്കി പറഞ്ഞു.തന്റെ പിതാവായ യഹ്ക്കൂബ് നബി (അ)നെ വിളിച്ചു വരുത്തി.താൻ അനുഭവിച്ച മനോവ്യഥ യൂസുഫ് നബിയോട് യഹ്കൂബ് നബി (അ) പറഞ്ഞു.അവരെല്ലാവരും സന്തോഷാശ്രുക്കൾ പൊഴിച്ചു.തന്റെ സഹോദരങ്ങൾക്ക് യൂസുഫ് നബി (അ) മാപ്പ് നൽകി.
(അവസാനിച്ചു)
Comments
Post a Comment