Skip to main content

അദ്ഹമിന്റെയും ആമിനയുടേയും കഥ

പണ്ടു പണ്ട് വളരെക്കാലം മുമ്പ് ഈജിപ്തിൽ ഒരു വഴിയോര കച്ചവടക്കാരൻ തന്റെ ചരക്കുകൾ വിൽക്കാൻ വേണ്ടി വന്നു.അക്കാലത്തുണ്ടായിരുന്ന കാർഷികോൽപ്പന്നങ്ങൾ വിവിധ പ്രദേശങ്ങളിലെ ചന്തകളിൽ വിൽക്കലായിരുന്നു അയാളുടെ ജീവിതോപാധി.
                  ഒരു ദിവസം രാവിലെ ചന്തയിൽ ചരക്കുകൾ വിൽക്കുന്നതിനിടയിൽ ഒരു മൂടുപടമണിഞ്ഞ സുന്ദരി അവനെ സമീപിച്ചു.അവൾ തന്റെ മൂടുപടമുയർത്തി മന്ദസ്മിതയായിക്കൊണ്ട് അവൾക്കാവശ്യമായതെല്ലാം അവനോട് വാങ്ങി.അതിന്റ വില കൊടുത്ത് 
 അവൾ യാത്ര പറഞ്ഞു.
             അപ്പോൾ അവൻ അവളോട് പേര് ചോദിച്ചു.
"ആമിന".
തുടർന്ന് അവൾ അവനോടും പേര് ചോദിച്ചു.
"അദ്ഹം"
അവൻ മറുപടി പറഞ്ഞു.
"നാട്?"  
അവൾ വീണ്ടും ചോദിച്ചു.
"ഞാൻ ബസ്വറയിലാണ്".
പിന്നെ അവൻ ചോദിക്കാതെ തന്നെ ആമിന തന്റെ കഥ പറഞ്ഞു തുടങ്ങി.
"എനിക്ക് പ്രായമായ ഉമ്മ മാത്രമേയുള്ളൂ.എന്റെ പിതാവ് എൻ്റെ ചെറുപ്പത്തിലേ മരിച്ചു.എനിക്ക് ഉപ്പയെ കണ്ട ഓർമ്മയില്ല.ഞങ്ങളുടെ ഉപജീവനത്തിന് ആവശ്യമുള്ളതെല്ലാം എൻ്റെ അമ്മാവൻ തരും.അവരുടെ സംരക്ഷണത്തിലാണ് ഞങ്ങൾ കഴിയുന്നത്."
 അവളുടെ മധുരമായ കിളിമൊഴികേട്ട് അവന്റെ മനസ്സിൽ അനുരാഗത്തിന്റെ പൂക്കൾ വിരിഞ്ഞു.
               ആമിനയുടെ കഥ കേട്ട അദ്ഹം തന്റെ കഥ പറഞ്ഞു. "ഞാൻ അവിവാഹിതനാണ്. വൃദ്ധരായ മാതാപിതാക്കൾ മാത്രമേ എനിക്കുള്ളൂ.അവരുടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള കഴിവ് അവർക്കുണ്ട്.ഞാൻ പല നാടുകളിൽ നിന്നും ഉൽപന്നങ്ങൾ വാങ്ങി മററു ദിക്കുകളിൽ കൊണ്ടുപോയി വിൽക്കുന്നു.ആറു മാസത്തോളം ഞാനിങ്ങനെ ഊരുചുററും.പിന്നെ നാട്ടിൽ ചെന്ന് എന്റെ മാതാപിതാക്കളുടെ കൂടെ താമസിക്കും.മൂന്നുമാസമായാൽ ഞാൻ വീണ്ടും കച്ചവടത്തിനായി പുറപ്പെടും.എന്റെ മാതാപിതാക്കളെ ഞാൻ കാറ്റിലും കോളിലും പെടാതെ നന്നായി സംരക്ഷിക്കും.ഇന്നേവരേ ഞാനവർക്കൊരു വീഴ്ചയും വരുത്തിയിട്ടില്ല."
                  ഇതെല്ലാം കേട്ട ആമിന പറഞ്ഞു.
"എനിക്ക് വേഗം പോകണം. 
ഉമ്മാക്ക് വിശക്കുന്നുണ്ടാവും.ഭക്ഷണം പാകം ചെയ്യണം.ഞാൻ നാളെ ഇവിടെ വരാം.നീ എൻറെ കൂടെ  വീട്ടിൽ വരണം".
     " ഇൻശാ അല്ലാഹ്"അദ്ഹം സമ്മതിച്ചു.പിറ്റേ ദിവസം ആമിന അവിടെയെത്തി.അദ്ഹം അവിടെ തന്നെ ഉണ്ടായിരുന്നു.അവൾ തന്റെ മൂടുപടമുയർത്തി പുഞ്ചിരി തൂകി ക്കൊണ്ട് അദ്ഹമിനോട് സലാം പറഞ്ഞു.
അദ്ഹം സലാം മടക്കി.
"നമുക്ക് പോകാം".ആമിന പറഞ്ഞു.
"അതെ"
അദ്ഹം സമ്മതിച്ചു.
"വീട്ടിലേക്ക് അധികം ദൂരമുണ്ടോ?"
"തീരെ കുറവല്ല"
"എന്നാൽ നമുക്ക് കുതിര വണ്ടി വിളിക്കാം".
ആമിന പുഞ്ചിരിയോടെ അദ്ഹമിന്റെ മുഖത്തേക്കു നോക്കി.
അദ്ഹം തന്റെ ചരക്കുകൾ നല്ല വലിപ്പമുള്ള കവർ കൊണ്ട് മൂടി.കാററിൽ പാറിപോകാതിരിക്കാൻ കല്ലുകൾ അതിന്റെ ചുററു ഭാഗത്തും അഗ്രങ്ങളിൽ എടുത്ത് വെച്ചു.അടുത്തുള്ള കച്ചവടക്കാരനോട് ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞു.അയാൾ സമ്മതിച്ചു.അദ്ഹം നേരത്തേ  തയ്യാറാക്കി വെച്ചിരുന്ന നല്ലൊരു കെട്ട് തൂക്കിയെടുത്ത് വഴിയരികിൽ വെച്ചു.വേഗംപോയി ഒരു കുതിര വണ്ടി വിളിച്ചു.ആ കെട്ടെടുത്ത് വണ്ടിയിൽ വെച്ചു.അദ്ഹം ആമിനയോട് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു.അവൾ വണ്ടിയിൽ കയറിയിരുന്നു.അവർ രണ്ടുപേരും അല്പനേരം യാത്ര ചെയ്ത് അവളുടെ വീട്ടിന്ന് സമീപം വണ്ടിയിറങ്ങി.അദ്ഹം കുതിര 🐎 വണ്ടിക്കാരന്റ വാടക കൊടുത്ത് അയാളെ വിട്ടയച്ചു.അദ്ഹമും ആമിനയും വീടിൻറെ കോലായിൽ കയറി.അവൻ ആമിനയുടെ ഉമ്മയോട് സലാം പറഞ്ഞു.അവർ സലാം മടക്കി.
  ഉമ്മ അദ്ഹമിനെ സ്വാഗതം ചെയ്ത്ഇരിക്കാൻ വേണ്ടി പറഞ്ഞു.അതിനിടയിൽ ആമിന അകത്ത് കയറി ഒരു പാത്രത്തിൽ കുടിക്കാനുള്ള പാനീയവുമായി വന്നു പുഞ്ചിരിയോടെ അദ്ഹമിന്  നേരെ നീട്ടി.അവൻ അത് വാങ്ങി കുടിച്ചു.അവളുടെ മുഖത്തു നോക്കി പറഞ്ഞു.
"ഇഷ്ടപ്പെട്ടു, നിനക്കിഷ്ടമാണെൻകിൽ ഞാൻ തയ്യാറാണ്".
മന്ദസ്മിതയായിക്കൊണ്ട് അവൾ പറഞ്ഞു.
"ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം".
"ശരി" 
പിന്നെ അവനൊന്നും മിണ്ടിയില്ല.അദ്ഹം താൻ കൊണ്ട് വന്ന കെട്ടെടുത്ത് അകത്തു വെക്കാൻ ആമിനയോട്  ആവശ്യപ്പെട്ടു.അവൾ അതെടുത്ത് അകത്തേക്ക് കൊണ്ടു പോയി.ഈത്തപ്പനയോലകൊണ്ട് മടഞ്ഞുണ്ടാക്കിയ പായ വിരിച്ച തിണ്ണയിൽ അദ്ഹം കിടന്നു.പിന്നെ അവനെ  മയക്കം ബാധിച്ചു തുടങ്ങി.ആമിനയുടേയും ഉമ്മയുടേയും അകത്തു നിന്നുള്ള പതിഞ്ഞ സ്വരത്തിലുള്ള സംസാരവും, ഭക്ഷണം പാകം ചെയ്യുന്നതിനിടയിലുണ്ടാകുന്ന ശബ്ദവും അവൻ മയക്കത്തിൽ കേൾക്കുന്നുണ്ടായിരുന്നു.പിന്നെ അവൻ പതിയെ ഉറങ്ങി.കുറച്ചു കഴിഞ്ഞപ്പോൾ ആമിന അവനെ വിളിച്ചുണർത്തി.
"ഭക്ഷണം കഴിക്കാം എഴുന്നേൽക്ക്."മന്ദസ്മിതയായിക്കൊണ്ട് അവൾ പറഞ്ഞു.അദ്ഹം തിണ്ണയിൽ എഴുന്നേററിരുന്ന് എന്തോ ചിന്തയിലാണ്ടു.അവന്റെ മുഖത്ത് ഒരു മ്ലാനത.ഇതു കണ്ട ആമിന ചോദിച്ചു."എന്താ ഒരു ചിന്ത?".
"ഞാനൊരു സ്വപ്നം കണ്ടു. നീ ഇവിടെ നിന്നും എന്നെ യാത്രയാക്കി.യാത്ര കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഈ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു.ഇവിടെ ആളും അനക്കവുമില്ല".
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു"അതൊന്നും കാര്യമാക്കണ്ട വെറുമൊരു സ്വപ്നമല്ലേ?"
ആമിന അവനെ സമാധാനിപ്പിച്ചു.
                അദ്ഹം ഭക്ഷണം കഴിച്ചു കൈ കഴുകി.അവൾ ഉടൻഒരു തുവാല അവന്റെ നേരെ നീട്ടി.
 അവനത് വാങ്ങി കൈ തുടച്ചു.പിന്നെ അവൾ അവന്റെ കൈപത്തിയിൽ പനിനീർ ഒഴിച്ചു കൊടുത്തു.അവനത് കൈപത്തിയിൽ മുഴുവനും തേച്ചു.അവൾ വീണ്ടും മറ്റൊരു തുവാലയെടുത്ത് അവന് നേരെ നീട്ടി.അദ്ഹം അത് വാങ്ങി വീണ്ടും കൈ തുടച്ചു.അല്പ നേരം വിശ്രമിച്ച ശേഷം അദ്ഹം പറഞ്ഞു."എനിക്ക് വേഗം പോകണം".
ഇതു കേട്ടപ്പോൾ ആമിന പറഞ്ഞു "ശരി നിങ്ങൾ പോയ്ക്കോളൂ.നിങ്ങൾ നേരത്തെ പറഞ്ഞതിന് എനിക്ക് സമ്മതമാണ്.നിങ്ങൾ നാളെ ഇവിടെ വരണം".
"ശരി വരാം".
അവൻ പുറത്തിറങ്ങി നടന്നു.അല്പം ദൂരെ എത്തിയപ്പോൾ അദ്ഹം തിരിഞ്ഞു നോക്കി.അപ്പോൾ ആമിനയും ഉമ്മയും വീടിന്റെ മുറ്റത്ത് നിന്ന് അവനെ  തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
            അദ്ഹം കച്ചവട സ്ഥലത്ത് തിരിച്ചെത്തി.തന്റെ കച്ചവടച്ചരക്ക് മൂടിയിട്ടിരുന്ന ഷീറ്റ് മടക്കി വെച്ചു.സാധനങ്ങൾ വാങ്ങാൻ ആളുകൾ വന്നു തുടങ്ങി.അധികം വൈകിയില്ല.മൂടു പട മണിഞ്ഞ ഒരു സ്ത്രീയും ഒരു പുരുഷനും അദ്ഹമിനെ സമീപിച്ചു.അയാൾ അദ്ഹമിനോട് സലാം പറഞ്ഞു.അദ്ഹം സലാം മടക്കി.സ്ത്രീ തന്റെ മൂടുപടമുയർത്തി.ആമിന!അദ്ഹമിന് എന്തെന്നില്ലാത്ത സന്തോഷം.
 അവൾ കൂടെയുള്ള പുരുഷനെ അദ്ഹമിന് പരിചയപ്പെടുത്തി.
"ഇത് എന്റെ അമ്മാവൻ, സൽമാൻ ദുൽകർനൈനി."ഞങ്ങൾ വിവാഹക്കാര്യം സംസാരിക്കാൻ വന്നതാണ്. നമുക്ക് എൻ്റെ വീടുവരെ പോകാം".
 സൽമാൻ ദുൽകർനൈനി പറഞ്ഞു.അദ്ഹം സമ്മതിച്ചു. സൽമാൻ ദുൽക്കർനൈനിയും,ആമിനയും അദ്ഹമിനെയും കൂട്ടി വീട്ടിലേക്കു പോയി.ആചാര മര്യാദകളോടെ സൽമാൻദുൽകർനൈനി അദ്ഹമിനെ വീട്ടിൽ സ്വാഗതം ചെയ്തു. നല്ല മധുരമുള്ള പാനീയം അദ്ഹമിന് കൊടുത്തു.അദ്ഹം അത് വാങ്ങി കുടിച്ചു.തുടർന്ന് സൽമാൻ ദുൽക്കർനൈനി പറഞ്ഞു.കുറച്ചു മുമ്പ് ആമിനയും ഉമ്മയും എന്നെ വന്നു കണ്ട് കാര്യങ്ങൾ പറഞ്ഞിരുന്നു.നിങ്ങൾ രണ്ട് പേരും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് വിവാഹം നടത്താം.
  അപ്പോൾ അദ്ഹം പറഞ്ഞു."എനിക്ക് കുറച്ച് സാവകാശം വേണം.മഹർ വാങ്ങണം.എന്റെ മാതാപിതാക്കളുമായി സംസാരിക്കണം. ഞാൻ നാട്ടിൽ ചെന്ന് അവരുമായി സംസാരിച്ച് വേഗം വരാം.അപ്പോൾ സൽമാൻ ദുൽകർനൈനി " ഞാൻ ആമിനയുമായി സംസാരിക്കട്ടെ"എന്നു പറഞ്ഞ് അകത്തേക്ക് പോയി.അല്പ സമയത്തിനുശേഷം തിരികെ വന്ന് സൽമാൻ ദുൽക്കർനൈനി അദ്ഹമിനോട് പറഞ്ഞു.
"നിങ്ങൾ ഇപ്പോൽ പോയാൽ തിരിച്ചു വരുന്നതു വരെ ആമിനാക്ക് കാത്തിരിക്കാനുള്ള ക്ഷമയില്ല.നിങ്ങൾ ഏതോ ദിക്കിലല്ലേ? അത് കൊണ്ട് ആമിനയേയും അവളുടെ മാതാവിനേയും കൂട്ടി നമുക്ക് നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാം.അവരുടെ സാന്നിദ്ധ്യത്തിൽ വെച്ച് നിക്കാഹ് നടത്തുകയും ചെയ്യാം.അതല്ലേ നല്ലത്?."
       "എങ്കിൽ അങ്ങിനെയാവാം".
അദ്ഹം സമ്മതിച്ചു.അപ്പോൾ സൽമാൻ ദുൽക്കർനൈനി  പറഞ്ഞു.
 "അദ്ഹം നിങ്ങളുടെ കച്ചവടച്ചരക്കുകൾ ഇവിടെ സൂക്ഷിക്കാം"
.അദ്ഹമും ദുൽക്കർനൈനിയും ചന്തയിൽ പോയി അദ്ഹമിന്റെ കച്ചവടച്ചരക്കുകളെല്ലാം ഒരു കുതിര വണ്ടിയിൽ കയറ്റി സൽമാൻ ദുൽക്കർനൈനിയുടെ വീട്ടിൽ കൊണ്ട് വന്ന് ഭദ്രമായി വെച്ചു.പിറ്റേ ദിവസം ആമിനയും ഉമ്മയും സൽമാൻ ദുൽക്കർനൈനിയും അദ്ഹമിന്റെ കൂടെ ബസ്വറയിലേക്ക് പുറപ്പെട്ടു.എട്ടാം ദിവസം അവർ അദ്ഹമിന്റെ വീട്ടിലെത്തി.കാര്യങ്ങളെല്ലാം അദ്ഹമിന്റെ മാതാപിതാക്കളെ ധരിപ്പിച്ചു.നമുക്ക് നാളെത്തന്നെ നിക്കാഹ് നടത്താമെന്ന് അവർ തീരുമാനിച്ചു.പിറ്റേ ദിവസം അദ്ഹമും ആമിനയും തമ്മിലുള്ള നിക്കാഹ് നടന്നു.
          ഒരാഴ്ച അവരെല്ലാം അദ്ഹമിന്റെ വീട്ടിൽ താമസിച്ചു.എട്ടാം ദിവസം അദ്ഹമിന്റെ മാതാപിതാക്കളെ ആമിനയുടെ നാടും വീടും കാണിക്കാൻ അവരുടെ കൂടെ കൂട്ടി.ഒരാഴ്ചത്തെ യാത്രക്കു ശേഷം എട്ടാം ദിവസം അവർ ആമിനയുടെ നാട്ടിലെത്തി.അവിടെ അവർ ഏറെനാൾ താമസിച്ചു.
             ഒരു ദിവസം അദ്ഹം പറഞ്ഞു.
"ഞാനെന്റെ ഉപ്പയേയും ഉമ്മയേയും എന്റെ നാട്ടിൽ കൊണ്ട് പോവുകയാണ്".
 ആമിന പറഞ്ഞു.
"വേണ്ട, നിങ്ങളുടെ മാതാപിതാക്കൾ ഇവിടെ തന്നെ നിൽക്കട്ടെ.അവരിപ്പോൾ എന്റേതും കൂടിയാണ്.
     അപ്പോൾ അദ്ഹമിന്റെ മാതാപിതാക്കൾ ആമിനയോട് പറഞ്ഞു.
"മോളേ ആമിന....ഇന്നേവരേക്കും ഞങ്ങൾക്ക് ഒരു പ്രയാസമോ തൃപ്തിക്കുറവോ ഇവിടെ ഉണ്ടായിട്ടില്ല.പെൺമക്കളില്ലാത്ത ഞങ്ങൾക്ക് നീ ഞങ്ങളുടെ മകന്റെ ഭാര്യ മാത്രമല്ല മകൾ കൂടിയാണ്.ഞങ്ങൾ പറയുന്നതിൽ നീ വിഷമിക്കേണ്ട.ഞങ്ങൾ നാട്ടിൽ പോവുകയാണ്.നിന്റെ സാന്നിധ്യം ഞങ്ങൾക്ക് ആവശ്യമായി വരുമ്പോൾ നീ ഞങ്ങളുടെ കൂടെ വന്നാൽ മതി.ഞങ്ങൾക്ക് നിന്നോടും നിന്റെ മാതാവിനോടും പരാതിയോ അസന്തുഷ്ടിയോ ഇല്ല."
ഇത് കേട്ടപ്പോൾ ആമിന സന്തോഷവതിയായി.അവൾ അദ്ഹമിന്റെ ഉമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു.
       പിറ്റേ ദിവസം അദ്ഹം തന്റെ മാതാപിതാക്കളെയും കൊണ്ട് ബസ്വറയിലേക്ക് യാത്രയായി.മൂന്നാഴ്ചക്കു ശേഷം അദ്ഹം തിരികെ വന്നു.
"ഉപ്പാക്കും ഉമ്മാക്കും സുഖം തന്നെയല്ലേ?"
ആമിന ചോദിച്ചു.
"സുഖം തന്നെ, നിന്നെ അവർക്ക് വളരെ ഇഷ്ടപ്പെട്ടു.അവരുടെ മകളെ പോലത്തെ ഒരു ഭാര്യയെ കിട്ടിയതിൽ അവർക്ക് വലിയ സന്തോഷമുണ്ട്.അവർ നിനക്കു വേണ്ടി യാത്രയിലുടനീളം  അല്ല്വാഹുവിനോട് പ്രാർത്ഥിച്ചു"
.ഇതു കേട്ടപ്പോൾ ആമിനയുടെ കണ്ണ് നിറഞ്ഞു.അവൾ പറഞ്ഞു "തന്റെ സഹോദരന്റെ അഭാവത്തിൽ ചെയ്യുന്ന പ്രാർത്ഥന അല്ലാഹു സ്വീകരിക്കാതിരിക്കില്ല". എന്ന് ഞാൻ നബി വചനത്തിൽ കണ്ടിട്ടുണ്ട്.അവൾ തന്റെ കണ്ണുതുടച്ചു.മേഘത്തിൽ നിന്ന് പൗർണ്ണമി വെളിവാകുന്നത് പോലെ നിറപുഞ്ചിരിയോടെ അവൾ   പറഞ്ഞു.
"അദ്ഹം നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്".
"പറയൂ ആമിന എന്താണത്?".
"നിങ്ങളൊരു പിതാവാകാൻ പോകുന്നു".
അത് കേട്ടപ്പോൾ അദ്ഹം പറഞ്ഞു."അല്ല്വാഹുവിനു സ്തുതി.അവന്റെ ഔദാര്യം എത്ര മഹത്തരം". 
അദ്ഹം ഉടനെ അംഗശുദ്ധി വരുത്തി അല്ല്വാഹുവിന് നന്ദിയുടെ സുജൂദ്  നിർവ്വഹിച്ചു.
മാസം ഒമ്പത് കഴിഞ്ഞു.ആമിന ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.പൗർണ്ണമി പോലൊത്ത നല്ലൊരു തങ്കക്കുടം.അവർ അവന് ഇബ്രാഹിം എന്ന് പേർ വിളിച്ചു.പിതാവിന്റെ പേര് ചേർത്ത് ഇബ്രാഹിം ബിൻ അദ്ഹം.
   ഒരു ദിവസം ആമിനയോട് അദ്ഹം പറഞ്ഞു.
"പ്രിയതമേ, ഞാൻ കച്ചവടം പുനരാരംഭിക്കുകയാണ്.നിനക്കും എന്റെ മാതാപിതാക്കൾക്കും വേണ്ടുന്നതെല്ലാം സമ്പാദിക്കട്ടെ."
"അതെ അദ്ഹം,അല്ല്വാഹു നമ്മെ സഹായിക്കും".
അദ്ഹം ആമിനയുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി അവനെ ചുംബിച്ചു.ഇബ്രാഹീമിനെ അവളുടെ കൈയിൽ വെച്ച് കൊടുത്തു.ആമിനയോടും ഉമ്മയോടും അദ്ഹം യാത്ര പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.അവൻ കച്ചവടച്ചരക്കുകളുമായി നാടിന്റെ പല ദിക്കുകളിലേക്ക് മാറിമാറി യാത്ര ചെയ്തു.മാസം അഞ്ച് കഴിഞ്ഞു.അദ്ഹമിന് നാട്ടിൽ പോകാൻ തിടുക്കമായി.അവന് മാതാപിതാക്കളെ കാണണം.ഭാര്യയേയും കുഞ്ഞിനെയും കാണണം.ആറുമാസമായപ്പോൾ അദ്ഹം നേരെ ബസ്വറയിൽ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയി.അവർ ആമിനയുടെ വിവരങ്ങൾ അന്വേഷിച്ചു.കുഞ്ഞ് പിറന്നതറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി.ഉപ്പ പറഞ്ഞു.
"അദ്ഹം നീ വേഗം നിന്റെ ഭാര്യയുടെ അടുത്ത് പോയ്ക്കോളൂ.ആറുമാസം മുമ്പ് നീ അവരുടെ അടുക്കൽ നിന്ന് വന്നതല്ലേ?.എനി നമുക്ക് ഒന്നിച്ച് താമസിക്കാം.അല്ലെങ്കിൽ നിനക്ക് ഇവിടെയും അവിടേയും എത്താൻ പ്രയാസമായിരിക്കും".
      "അതേ ഉപ്പാ എനിമുതൽ അങ്ങിനെയാവാം".
അദ്ഹം യാത്ര പറഞ്ഞ് നേരെ ഈജിപ്തിലേക്ക് പുറപ്പെട്ടു.എട്ടാം ദിവസം അദ്ഹം തന്റെ ഭാര്യയുടെ വീട്ടിലെത്തി.വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നു.അവിടെ ആരേയും കാണാനില്ല.അദ്ഹം "ആമിനാ"എന്ന് ഉച്ചത്തിൽ വിളിച്ചു.ആളും അനക്കവുമില്ല.അവൻ വേഗം സൽമാൻ ദുൽക്കർനൈനിയുടെ വീട്ടിലേക്ക് പോയി.അദ്ഹമിനെ കണ്ടെയുടൻ സൽമാൻ ദുൽക്കർനൈനിയും ഭാര്യയും മുറ്റത്തേക്കിറങ്ങി അദ്ഹമിനെ സ്വീകരിച്ചു.അദ്ഹം അവരോട്"അസ്സലാമു അലൈക്കും എന്ന് സലാം പറഞ്ഞു.ഈറനണിഞ്ഞ മിഴികളോടെ അവർ സലാം മടക്കി.
"എന്റെ ആമിനയും മകനുമെവിടെ?".
 ചോദ്യം കേട്ട സൽമാൻ ദുൽക്കർനൈനിയും ഭാര്യയും വിങ്ങി ക്കൊണ്ട് പറഞ്ഞു.
"ആമിന പോയി. അവൾക്ക് പെട്ടെന്ന് ഒരു പനി വന്നു.നാളെ വൈദ്യനെ കാണിക്കാം എന്നു പറഞ്ഞു.പാതിരാവിൽ ഛർദിയും.പിറ്റേന്ന് നേരം പുലർന്നതേയുള്ളൂ.അവൾ അവശയായി കുഴഞ്ഞു വീണു.അദ്ഹമിന്  അസ്സലാമു അലൈഹി എന്ന് സലാം പറയണം എന്നുപറഞ്ഞു.ലാഇലാഹ ഇല്ലല്ല്വാ എന്ന് ചൊല്ലി.പിന്നെ അവളൊന്നും സംസാരിച്ചിട്ടില്ല."സൽമാൻ ദുൽക്കർനൈനി ഇത്രയും പറഞ്ഞു.
വിതുമ്പിക്കൊണ്ട് അദ്ഹം ചോദിച്ചു.
"എവിടെ എന്റെ ഇബ്രാഹിം?".
"അവൻ ആമിനാന്റെ ഉമ്മാന്റെ മടിയിലുണ്ട്.ആമിനയുടെ മരണ ശേഷം അവർക്കിപ്പോൾ ആധിയാണ്.ആരോടും സംസാരിക്കാറില്ല.വല്ലപ്പോഴും ഭക്ഷണം കഴിക്കും.ആമിനയുടെ മരണത്തോടെ അവരുടെ ഖൽബിലെ വിളക്കണിഞ്ഞു"
.സൽമാൻ ദുൽകർനൈനി പറഞ്ഞത് നിറ മിഴികളോടെ അദ്ഹം വിതുമ്പി ക്കൊണ്ട് കേട്ടു നിന്നു.
 

Comments

Popular posts from this blog

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു