ഗാനം-(1)
ഖൈറും ശർറും
നിന്നിൽ നിന്നല്ലേ
യാ അല്ല്വാഹ്.
ശർറായുള്ള വിധിയെ
കാത്തിടണേ--എന്നന്നും
(ഖൈറും.…...)
എന്നുടെ ഖൽബിൽ
ആധി വിതക്കല്ലേ-
ദുർ വിധിയാലെ
മനമുരുകീ ഞാൻ
കേഴും റഹ്മാനേ
(ഖൈറും.....)
കാരുണ്യം
നീ ചൊരിയുക മന്നാനേ
ഖബ് ലൽ മൗതി--പോരാ
ഇന്തൽ മൗതി
വബഹ്ദഹാ
യാ അല്ല്വാഹ്.
(ഖൈറും ശർറും..)
-----------------------------------------------------------
ഇശൽ:ബദറുൽ ഹുദാ യാസീനെൻ..........
അനുദിനമെൻ ഖൽബിൻറെ
നിനവുകളിൽ പൂക്കുന്നൊ--
രനുപവമാം പൂവല്ലോ
നബി മഹമൂദ്--ആമിന
ബീവിയുടെ ആരംഭ
പൂമകനാണേ.
(അനുദിന......)
നവ നവ മെന്നും മക്ക
ഖുറൈശികളിൽ നിന്നെന്നും
ഇടതടവില്ലാതുള്ളൊരു
ശർറുകളേററ്--ഗൗർ സൗർ
ഗുഹയിലൊളിച്ചു പിന്നെ
മദീനയിൽ ചെന്ന്
(അനു ദിന.....)
മർഹബയായ് പൂന്തിൻകൾ
പുണ്യ മദീനക്കുള്ളിൽ
തിൻകളുദിച്ചെന്നും--അവർ
മദ്ഹുകൾ പാടി--നബിയും
പുഞ്ചിരിയാൽ കൺപാർത്തു
പുണ്യ മദീനാ.
(അനുദിന മെൻ..)
Comments
Post a Comment