ആരോഗ്യവും സൗന്ദര്യവും
വാരിപ്പുണർന്നെന്നെ
എല്ലായിടത്തും ഞാൻ
യോഗ്യനായി.
തോററില്ലൊരിടത്തും
പിന്തിരിഞ്ഞില്ലൊരിക്കലും
എന്നെജയിക്കുവാനാരുമില്ല.
അങ്ങ് ദൂരങ്ങളിൽ
പാറിപ്പ2റന്നു ഞാൻ
സ്വപ്നച്ചിറകിനാൽ
ചക്രവാളങ്ങളിൽ.
കാടും മലകളും
താണ്ടി ഞാൻ ചെന്നെത്തി
പകൽകിനാവിൽ
ഞാൻ വിശ്രമിച്ചു.
നിത്യവും കണ്ണാടി
നോക്കി ഞാൻ സൗന്ദര്യ
വേണ്ടത്രയുണ്ടെന്നു-
-റപ്പിച്ചു പോരവെ.
ജീവിതയാത്രയിൽ
പിന്നിട്ടു കാലങ്ങളൊ-
-ന്നുമറിയാതെ
മൂകനായ് ഞാൻ.
ഞാനൊരു വേളയിൽ
കണ്ണാടി നോക്കവേ
കണ്ടു ശിരസ്സില്
വെള്ളിരോമങ്ങളെ.
ഞാനറിഞ്ഞില്ലിത്
ആരുമറഞ്ഞില്ല
നിശബ്ദനായ-
-വനെന്നെ കീഴടക്കി.
കാഴ്ചക്ക് മങ്ങല്
കേൾവിക്കുറവു മായ്
വാർദ്ധക്യമിന്നെന്നെ
വൃദ്ധനാക്കി.
ഇക്കാലമത്രയും
തോന്നിയതൊക്കെയും
പകൽ കിനാവെന്ന്
ബോധ്യമായി.
Comments
Post a Comment