ഈമാൻ ഇസ്ലാം കാര്യങ്ങൾ
അറിയൽ നമ്മിൽ ഫർല്വല്ലേ?
ഈമാൻ ഇസ്ലാം അറിയാത്തോർക്ക്
നരകം ശാശ്വത വീടല്ലേ?
ഏക ഇലാഹിലെ വിശ്വാസം
ഈമാനിൽ അത് ഒന്നല്ലേ?
മലക്കുകൾ ആകയിൽ വിശ്വാസം ഈമാനിൽ അത് രണ്ടല്ലേ?
കുതുബുകളാകയിൽ വിശ്വാസം
ഈമാനിൽ അത് മൂന്നല്ലേ?
റുസുലുകളാകയിൽ വിശ്വാസം
ഈമാനിൽ അത് നാലല്ലേ?
അന്ത്യ ദിനത്തിലെ വിശ്വാസം
ഈമാനിൽ അത് അഞ്ചല്ലേ?
നന്മയും തിന്മയും കാര്യങ്ങൾ
അല്ലാഹുവിങ്കൽ എന്നല്ലേ?
എന്നിവയല്ലേ കാര്യങ്ങൾ
വിശ്വാസിയാകാൻ ഘടകങ്ങൾ.
ഈമാൻ കാര്യം ആറുമറിഞ്ഞാൽ
സ്വർഗ്ഗം ശാശ്വത വീടല്ലേ?
**********************"***************
ഇസ്ലാം കാര്യങ്ങൾ
ഇസ്ലാം കാര്യം അഞ്ചല്ലേ?
അറിയൽ നമ്മിൽ ഫർള്വല്ലേ
ഇസ്ലാം കാര്യമിൽ ഒന്നാമത്തത്
കലിമത്തൈനികൾ എന്നല്ലേ?
നിസ്കാരം അതിൽ രണ്ടല്ലേ?
സമയം അഞ്ചിൽ ഫർല്വല്ലേ?
ഇസ്ലാമിൽ അത് മൂന്നാമത്തത്
മുതലിനടുത്ത സക്കാത്തല്ലേ?
റമല്വാൻ മാസം സ്വൗമല്ലേ?
ഇസ്ലാമിൽ അത് നാലല്ലേ
അഞ്ചാമത്തത് ഹജ്ജല്ലേ?
കഴിയുന്നോർക്കത് ഫർള്വല്ലേ?
തടിയും വഴിയും മാലും ചേർന്നാൽ
കഹ്ബത്തിങ്കൽ എത്തണ്ടേ?
Comments
Post a Comment