പത്താം ക്ലാസ് കഴിഞ്ഞവർക്ക് പഠിക്കാനുള്ള കോഴ്സുകളുടെ വിവരങ്ങൾ നമ്മുക്ക് ഗ്രഹിക്കാം.സാങ്കേതിക പഠന രംഗത്ത് പരിശീലനം നൽകുന്ന സ്ഥാപനങ്ങളാണ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.അഥവാ ഐ.ടി.ഐ.വ്യവസായ മേഖലയിൽ സാങ്കേതിക ജ്ഞാനം ലഭിച്ചവരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ടി.ഐ കൾ നിലകൊള്ളുന്നത്.ഒരു ഐ.ടി.ഐ ജേതാവിന് അതത് മേഖലകളിൽ അടിസ്ഥാനപരമായ പരിശീലനം ലഭിച്ചിരിക്കും.അതത് ട്രേഡിംഗിന് അനുസൃതമായ കോഴ്സുകളാണ് ഐ.ടി.ഐ ട്രേഡുകളിൽ വിഭാവനം ചെയ്തിരിക്കുന്നത്.ഒരു ഐ.ടി.ഐ ജേതാവിനെ കാത്തിരിക്കുന്നത് ഉന്നത പഠനവും തൊഴിലവസരങ്ങളുമാണ്.തന്നെയുമല്ല ഡിപ്ലോമാക്ക് ചേരാൻ ഐ.ടി.ഐ വിജയം സഹായകരവുമാണ്.തെരഞ്ഞെടുത്ത കോഴ്സുകൾക്ക് അനുസൃതമായി സ്വന്തമായി ബിസിനസ്സുകൾ തുടങ്ങാനും ഐ.ടി.ഐ ജേതാക്കളെ പ്രാപ്തരാക്കുന്നു.
പത്താം ക്ലാസ് കഴിഞ്ഞവർക്ക് നല്ല ജോലി ലഭിക്കാൻ എന്താണ് പഠിക്കേണ്ടത്?.പഠനത്തേക്കാൾ പഠിതാക്കളുടെ താല്പര്യത്തിന്നാണ് മുൻഗണന നൽകേണ്ടത്.ഓരോ കോഴ്സ് തെരഞ്ഞെടുക്കുംപോഴും എന്ത് തൊഴിലാണ് ലഭിക്കുക എന്നും കൂടെ അറിഞ്ഞിരിക്കണം.
Comments
Post a Comment