കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് നഗരസഭക്കും,ചെറുവത്തൂർ പഞ്ചായത്തിനുമിടയിലുള്ള ഒരു നഗരസഭയാണ് നീലേശ്വരം.നീലേശ്വരം നഗരസഭയിലെ സർക്കാർ ഹോമിയോ ആശുപത്രി നമ്മുടെ രാജ്യത്തിനു തന്നെ മികച്ച മാതൃകയായി ആതുരസേവന രംഗത്ത് മികച്ച നിലവാരം പുലർത്തുകയാണ്.
ആധുനിക സംവിധാനങ്ങളോടെയുള്ള ഫിസിയോതെറാപ്പി, ആധുനിക ഉപകരണങ്ങളോടു കൂടിയ ലബോറട്ടറി സംവിധാനം, കിടത്തി ചികിത്സാ സംവിധാനം എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.നീലേശ്വരം നഗരസഭയുടെ കീഴിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവൃത്തിച്ചു വരുന്ന വയോജന പരിപാലന കേന്ദ്രം അറുപതു കഴിഞ്ഞവരുടെ ആശാ കേന്ദ്രമാണ്.
വയോജനങ്ങളെ പരിപാലിക്കുവാനും,പരിചരിക്കുവാനും ജെറിയാട്രിക് കെയർ നഴ്സസ്, ഫിസിയോതെറാപ്പിസ്റ്റ്,എന്നിവരുടെ സേവനം ലഭ്യമാണ്.
സാമൂഹികവും,കുടുംബപരവുമായ അന്തരീക്ഷത്തിലെ മാറ്റങ്ങൾ മൂലം അവശതയനുഭവിക്കുന്ന രോഗാതുരരായ വയോജനങ്ങൾക്ക് ഒരു കൈതാങ്ങാണ് ഈ പദ്ധതി.ജീവിത സാഹചര്യത്തിലുണ്ടായ മാറ്റങ്ങൾ, ആയുർ ദൈർഘ്യത്തിലുണ്ടായ വർധനവ് എന്നിവ കാരണം സമൂഹത്തിൽ പ്രായം ചെന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കയാണ്.കേരളത്തിൽ ഇന്ന് നിലവിലുള്ള ആയുർദൈർഘ്യം എഴുപതു വയസ്സാണ്.ഇതെഴുതുംബോൾ(12-02-2022) കേരളത്തിലെ ജനസംഖ്യ മൂന്നു കോടി എൺപതുലക്ഷമാണ്.ജനസംഖ്യയുടെ പതിനൊന്നു ശതമാനം അറുപതു വയസ്സിനു മുകളിലുള്ള വരാണ്.രണ്ടായിരത്തി ഇരുപത്തിയാറ് ആകുംബോഴേക്കും ഇത് പതിനെട്ട് ശതമാനത്തിനുമുകളിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
:എന്താണ് നമ്മുടെ വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ?
ചലനശേഷിക്കുറവ്, സന്ധികളുടെ ബലക്ഷയം, കേൾവിക്കുറവ്, കാഴ്ചക്കുറവ്,തുടങ്ങി സാധാരണയായി വൃദ്ധ ജനവിഭാഗങ്ങൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളും, മാറിവരുന്ന ജീവിത സാഹചര്യങ്ങളുടെ പാർശ്വ ഫലങ്ങളാണ് പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവയുടെ വ്യാപനതോതിലുള്ള വർദ്ധനവും, മാറിവരുന്ന കുടുംബ, സാമൂഹിക, സാംസ്കാരിക കാഴ്ചപ്പാടുകളും ഇവരെ മാനസിക അസന്തുലിതാവസ്ഥയിലേക്കും, സാമൂഹിക ഒറ്റപ്പെടുത്തലുകളിലേക്കും, ഭൗതിക, സാമ്പത്തിക അസ്ഥിരതയിലേക്കും തള്ളിവിടുന്നു.
കൂടാതെ ദീർഘകാല ഔഷധ പ്രയോഗം ഏൽപ്പിക്കുന്ന സാമ്പത്തിക ആരോഗ്യ പ്രശ്നങ്ങൾ വേറേയും.
കേവലം രോഗങ്ങളേയും,രോഗലക്ഷണങ്ങളേയും അടിസ്ഥാനപ്പെടുത്താതെ ഒരു രോഗിയിലെ മറ്റു ശാരീരിക മാനസിക അവസ്ഥകൾ കൂടി കണക്കിലെടുത്ത് കൊണ്ടാണ് ഹോമിയോപ്പതിയിൽ ചികിത്സ നൽകുന്നത്.ഇതു വഴി രോഗ ശമനത്തോടൊപ്പം തന്നെ രോഗിയുടെ ആകെയുള്ള രോഗാവസ്ഥയിൽ ഗുണപരമായ മാറ്റവും ലക്ഷ്യമിടുന്നു.
പാർശ്വ ഫലരഹിതവും, ചികിത്സാ ചെലവ് കുറഞ്ഞതുമായ ഹോമിയോ ചികിത്സാ സമ്പ്രദായത്തിന് പ്രാധാന്യം നൽകി ഉൾപ്പെടുത്തേണ്ടത് നമ്മുടെ സാമൂഹിക, സാംബത്തിക ചുറ്റുപാടുകൾക്ക് അത്യന്താപേക്ഷിതമാണ്.
:എന്തൊക്കെയാണ് വയോജന പരിപാലന കേന്ദ്രത്തിൻറെ ലക്ഷ്യങ്ങൾ?
1:സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഹോമിയോ ചികിത്സ ലഭ്യമാക്കുക.
2: പാർശ്വ ഫല രഹിതവും ലളിതവും ചെലവ് കുറഞ്ഞതുമായ ഹോമിയോ പ്പതിയിലൂടെ അവരിലെ രോഗപ്രതിരോധ ശേഷി നിലനിർത്തുകയും, രോഗാതുര കുറക്കുകയും ചെയ്യുക.
3: മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന വർക്കും, ശുശ്രൂഷിക്കുന്നവർക്കും, ആവശ്യമായ ബോധവൽക്കരണം, നിർദ്ദേശങ്ങൾ, മാനസിക പിന്തുണ മുതലായവ നൽകുക.
4: പക്ഷാഘാതം, സന്ധികളുടെ ബലക്ഷയം, തേയ്മാനം മൂലമുള്ള വേദന, നാഡി കളുടെ ബലഹീനത മുതലായ രോഗാവസ്ഥയിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രയോഗത്തിനു പുറമേ ഫിസിയോ തെറാപ്പിസ്റ്റിൻറെ സേവനം കൂടി ജെറിയാട്രിക് യൂണിറ്റിലെ ഡോക്ടറുടെ മേൽനോട്ടത്തിൽ ലഭ്യമാക്കുക.
5: തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെ കിടത്തി ചികിത്സാ സംവിധാനം പ്രയോജനപ്പെടുത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുക.
എന്നിവയാണ് ലക്ഷ്യങ്ങൾ.
ആശുപത്രിയുടെ പരിസരപ്രദേശങ്ങളിലും,സമീപ പഞ്ചായത്തുകളിലും അധിവസിക്കുന്ന അറുപതു വയസ്സിനു മുകളിലുള്ളവരാണ് ഗുണഭോക്താക്കൾ.
Comments
Post a Comment