ഇബ്നു ഉമർ (റ)പറഞ്ഞു.അല്ലാഹുവിൻറെ പ്രവാചകർ എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു."നീ ദുനിയാവിൽ ഒരു വിദേശിയെ പോലെ കഴിഞ്ഞു കൂടുക. അല്ലെങ്കിൽ ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിക്കുന്ന ഒരു വഴിയാത്രികനെ പോലെയാവുക.നാം ദുനിയാവിൽ വെച്ച് ആയുഷ് കാലം മുഴുവനും ജീവിച്ചു സമ്പാദിച്ചു. അതുമായി വന്നാൽ ആഖിറത്തിൽ സ്വന്തം ഭവനത്തിൽ ശാശ്വത സുഖത്തോടെ ജീവിക്കാമെന്ന് വാക്കു നൽകി അയച്ചതാണ് നമ്മെ.ഇവിടത്തെ സംബാദ്യത്തിനനുസരിച്ചാണ് ആഖിറത്തിലെ ജീവിതം.ആഖിറത്തിൽ കുടുംബത്തോടൊപ്പം സസുഖം കഴിയാൻ ആവശ്യമായ സംബാദ്യ മുണ്ടാക്കാൻ ജാഗ്രതയുള്ളവരായിരിക്കും മുത്തക്കീങ്ങൾ. സ്വദേശമായ സ്വർഗ്ഗ പ്രവേശനത്തിന് ഉപകരിക്കുന്ന സമ്പാദ്യമാണ് നാം ഒരുക്കേണ്ടത്.ഇതിനുള്ള ആഹ്വാനമാണ് വിദേശിയെപോലെ ജീവിക്കണമെന്ന ഉപദേശത്തിൻറെ ഉള്ളടക്കം.
പ്രവാസ ജീവിതം അനുഭവിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്ത നമുക്ക് മേൽ പറഞ്ഞ ഉപദേശത്തിൻറെ പൊരുൾ മനസ്സിലാക്കാൻ എളുപ്പമാണ്.വിദേശത്ത് ജോലി ചെയ്യുന്ന ആരും അവിടെ സ്ഥിരതാമസത്തിനുള്ള വീട് നിർമ്മിക്കാറില്ല.വാടക റൂമുകളിലും ഫ്ലാറ്റുകളിലും കഴിഞ്ഞു കൂടുന്നു.അവിടെ അദ്ധ്വാനിച്ചുണ്ടാക്കുന്നത് അവിടെ ചിലവഴിച്ചു തീർക്കാറുമില്ല.സ്വദേശത്തേക്കു കരുതിവെച്ചാണ് കഴിഞ്ഞു കൂടുക.തിരിച്ചു നാട്ടിൽ പോകാനുള്ള ഊഴവും കാത്ത് ജീവിക്കുന്നതിനിടയിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള വസ്തുക്കളും സംബാദ്യവുമല്ലാം ഒരൂക്കികൊണ്ടിരിക്കുകയുംചെയ്യും.ഇതപോലയാണ് തൽക്കാലത്തേക്ക് മാത്രം അനുവദിക്ക പെട്ടിട്ടുള്ള ഇഹലോകത്ത് ജീവിക്കുന്ന നാം ഇവിടെ വിദേശിയാണ്.
Comments
Post a Comment