ആദം, ഭൂമിയിലെ ആദ്യ മനുഷ്യൻ.ആദമിൻറെ സന്തതികളായിരുന്നു ഹാബീലും,ഖാബീലും. ഭൂമിയിലെ ആദ്യത്തെ സഹോദരങ്ങൾ.അവർ രണ്ടു പേരും വിവാഹിതരായി.ഖാബീലിന്റെ ഭാര്യ അതി സുന്ദരി.അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഹാബീൽ അവളെ സ്വന്തമാക്കാനുറച്ചു.ഹാബീലിന് ഖാബീലിനോട് അസൂയയായി.എങ്ങിനെയെൻകിലും ഖാബീലിനെ ഇല്ലാതെയാക്കണം.ഹാബീൽ ഉറച്ച തീരുമാനത്തിലെത്തി.ഒരു ദിവസം ഹാബീൽ ഖാബീലിനെ കൊന്നു.ഭൂമിയിലെ ആദ്യത്തെ കൊല.ഖാബീലിൻറെ മൃതദേഹം എന്ത് ചെയ്യും?ഉത്തരം കിട്ടാത്ത ചോദ്യം.ഹാബീൽ തലപുകഞ്ഞാലോചിച്ചു.അതിനിടയിൽ
എങ്ങുനിന്നോ കുറേ കാക്കകൾ ഹാബീലിന്റെ മുന്നിലേക്ക് പറന്നു വന്നു.അവയെല്ലാം കൂട്ടത്തിൽ നിന്ന് ഒരു കാക്കയെ കൊത്തിക്കൊന്നു.എല്ലാ കാക്കകളും കൂടി കൊക്കും കാലുമുപയോഗിച്ച് ഒരു കുഴിയുണ്ടാക്കി.കൊല്ലപ്പെട്ട കാക്കയെ കൊത്തിയെടുത്ത് കുഴിയിലിട്ടു.ചുറ്റു ഭാഗത്ത് നിന്നും കാലു കൊണ്ട് മണ്ണ് മാന്തി കൊല്ലപ്പെട്ട കാക്കയെ മണ്ണ് കൊണ്ട് മൂടി.
ഇതു കണ്ട ഹാബീൽ ഒരു കുഴിയുണ്ടാക്കി. ഖാബീലിന്റ മൃതശരീരം കുഴിയിലിട്ട് മണ്ണ് കൊണ്ട് മൂടി.ഹാബീലിന്റെ പ്രശ്നത്തിന് കാക്കകൾ പരിഹാരം കാണിച്ചുകൊടുത്തു.തികച്ചും ഒരു ദൈവിക സന്ദേശമായിരുന്നു അത്.
Comments
Post a Comment