സമയം രാവിലെ പത്ത് മണികഴിഞ്ഞ് മുപ്പത് മിനിട്ട്.ഒരു മലയോര പ്രദേശത്തുള്ള ചെമ്മൺ പാതയിലൂടെ ഞാൻ നടന്നു പോവുകയായിരുന്നു.നല്ല വെയിൽ.എനിക്ക് വെള്ളം കുടിക്കണം.പാതയുടെ ഇരുവശങ്ങളിലും തെങ്ങിൻ തോപ്പുകൾ.തണൽ അശേഷം ഇല്ല.അടുത്തെങ്ങാനും വീടുകൾ ഉണ്ടോ എന്നു ഞാൻ നോക്കി.വല്ല 🏠 വീടും കാണുകയാണെങ്കിൽ അവിടെ കയറി വെള്ളം കുടിക്കാം.അതായിരുന്നു എന്റെ ചിന്ത.
എനിക്ക് ദാഹം മൂർച്ചിക്കുകയാണ്.പ്രതീക്ഷ. കൈവിടാതെ ഞാൻ നടന്നു.ദാഹിച്ചു വലഞ്ഞ ഞാൻ അവശനാവുകയാണ്.ഇല്ല പ്രശ്നമില്ല.നോംബ് നോറ്റ് വൈകുന്നേരം വരെ എത്ര നടന്നോ നാണ് ഞാൻ. എന്നിട്ടല്ലേ പത്തരയാകുംബോഴേക്കും ദാഹിച്ചു വലയുന്നത്.നോ പ്രോബ്ലം.ഞാൻ സ്വയം സമാധാനിച്ചു.എന്റെ കൂടെ എന്റെ നിഴലല്ലാതെ മറ്റാരുമില്ല.ഞാൻ പാതയുടെ ഇരു വശവും ശ്രദ്ധിക്കുന്നുണ്ട്.വല്ല ഉറവയും കാണുകയാണെങ്കിൽ വെള്ളം കുടിക്കാമല്ലോ.
അതാ കുറച്ചകലെ ഒരു കിണർ!. എന്തായാലും അതിന്റടുത്ത് പോയ് നോക്കാം.ഞാൻ വലിഞ്ഞ് നടന്നു.അടുത്തെത്തിയപ്പോൾ കണ്ടത് ചെറിയൊരു കിണർ.അടിയിൽ പാറയാണ്.പാറയുടെ ഒരുഭാഗത്ത് തരക്കേടില്ലാത്ത ഒരു കുഴി.അതിൽ നിറയെ തെളിഞ്ഞ വെള്ളം.അത് മുക്കിയെടുക്കാനെന്തുണ്ട് വഴി.ഞാൻ ആലോചിച്ചു.കിണറിന്റെ തൊട്ടരികെ കുറേ കുട്ടക്കല്ലുകൾ കൂട്ടിയിട്ടത് എന്റെ ശ്രദ്ധയിൽ പെട്ടു.അപ്പോൾ എനിക്കൊരു കാക്കയുടെ കഥ ഓർമ്മ വന്നു.
ദാഹിച്ചു വലഞ്ഞ കാക്ക ഒരു മരക്കൊമ്പിലിരുന്ന് നോക്കിയപ്പോൾ, ഒരു കുടിലിന്റെ മുറ്റത്ത് ജാറിന്റെ അടിയിൽ കുറച്ചു വെള്ളം കണ്ട കഥ.ഞാൻ ഒട്ടും താമസിച്ചില്ല.കിണറിന്റെ അരികിൽ കൂട്ടിയിട്ടിരുന്ന കല്ലെടുത്ത് കിണറിലിട്ടു.കിണറിലെ ജലവിതാനം ഉയരാൻ തുടങ്ങി.എനിക്ക് കിണറിലിറങ്ങാവുന്ന പാകത്തിൽ കല്ലിട്ടപ്പോൾ ഞാൻ പതിയെ കിണറിലിറങ്ങി.വെള്ളം കുടിച്ചു.കരകയറിയ ഞാൻ ബുദ്ധിമാനായ തന്റെ കാക്ക ഗുരുവിന് ആശംസകൾ നേർന്നു കൊണ്ട് നടത്തം തുടർന്നു.
Comments
Post a Comment