അല്ലാഹുവും അവൻറെ മലക്കുകളും നബിയുടെ മേലിൽ സ്വലാത്ത് ചൊല്ലുന്നു,വിശ്വാസികളെ നിങ്ങളും നബിയുടെ മേലിൽ സ്വലാത്തു സലാമും ചൊല്ലുവീൻ. സ്വലാത്ത് ചൊല്ലാൻ വേണ്ടി ഖുർആനിലൂടെ അല്ലാഹു വിളംബരം ചെയ്തതാണിത്.വേദനകളും ദുരിതങ്ങളകറ്റാനും,ആഗ്രഹങ്ങൾ നിറവേറാനും,രോഗങ്ങൾ ശിഫയാകാനും സ്വലാത്തിനുള്ള ഫലങ്ങൾ അപാരമാണ്. സ്വലാത്തും സലാമും പതിവാക്കുംബോൾ മറഞ്ഞ കാര്യങ്ങൾ വെളിപ്പെടുകയും, ഉന്നത സ്ഥാനമാനങ്ങളും പദവിയും ലഭിക്കുകയും ചെയ്യുന്നു.ആപത്തുകളെ തടുക്കാനും ശത്രുക്കളെ കീഴടക്കാനും സ്വലാത്ത് പതിവാക്കൽ കൊണ്ട് സാധിക്കും.
ഒരിക്കൽ ഉമർ(റ) നബി(സ്വ)യോട് ചോദിച്ചു.'പ്രവാചകരെ, ഞാനെന്റെ പ്രർത്ഥനയിൽ മൂന്നിലൊരംശം അങ്ങയുടെ മേലിലുള്ള സ്വലാത്താക്കട്ടയോ?.
നബ(സ്വ)പറഞ്ഞു, കൂടുതൽ ചെയ്താൽ ഉചിതമായിരിക്കും.
ഉമർ(റ)പറഞ്ഞു,എൻറെ മാതാപിതാക്കളെ അങ്ങേക്കു സമർപ്പിക്കുന്നു. ഞാനെന്റെ പ്രാർത്ഥന മുഴുവൻ അങ്ങേക്കുള്ള സ്വലാത്താക്കട്ടെയോ?.നബി(സ്വ)പറഞ്ഞു.എൻകിൽ താൻകൾക്കു ഭൗതികവും പാരത്രികവുമായ എല്ലാകാര്യങ്ങളും അല്ലാഹു പൂർത്തിയാക്കിത്തരും.
നബി(സ്വ)പറഞ്ഞു :എൻറെ പേരിൽ വല്ലവനും സ്വലാത്ത് ചൊല്ലിയാൽ അവൻറെ പേരിൽ മലക്കുകൾ സ്വലാത്ത് ചൊല്ലും.വല്ലവൻറെ പേരിലും മലക്കുകൾ സ്വലാത്ത് ചൊല്ലിയാൽ അയാളിൽ അല്ലാഹു സ്വലാത്ത് ചൊല്ലും.അല്ലാഹു ഒരാളുടെ മേൽ സ്വലാത്ത് ചൊല്ലിയാൽ ഏഴാകാശങ്ങളിലും, ഏഴു ഭൂമികളിലും, മരങ്ങളിലും,ചെടികളിലും, പക്ഷി മൃഗാതികളിലും, ക്രൂര ജന്തുക്കളിലുമൊന്നും അയാളിൽ സ്വലാത്ത് ചൊല്ലാത്തതുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു, വല്ലവനും നിത്യേന എൻറെ പേരിൽ നൂറു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അയാളുടെ നൂറു ആവശ്യം ങ്ങൾ നിറവേറ്റിക്കൊടുക്കും.അതിൽ എഴുപതെണ്ണം പരലോകത്തും മുപ്പതെണ്ണം ഇഹലോകത്തും വെച്ചായിരിക്കും.
മറ്റൊരു ഹദീസിൽ കണാം വല്ലവനും എന്നിൽ സ്വലാത്ത് അധികരിപ്പിച്ചാൽ അല്ലാഹു അയാളുടെ ദാരിദ്ര്യം നീക്കി സംബന്നനാക്കും. പിന്നെ ഒരിക്കലും അയാൾക്ക് ദാരിദ്ര്യമുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു എൻറെ പേരിൽ നിത്യേന അഞ്ഞൂറ് സ്വലാത്ത് ചൊല്ലിയാൽ അവനൊരിക്കലും ദാരിദ്ര്യമുണ്ടാവില്ല.
നബി(സ്വ)പറഞ്ഞു, നിങ്ങൾ എൻറെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കുവീൻ അത് കെട്ടുകളെ അഴിക്കുകയും, വേദനകളെ ശമിപ്പിക്കുകയും ചെയ്യും.
Comments
Post a Comment