"എന്നോടു് ചോദിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകും."അല്ല്വാഹു വിൻറെ കൽപ്പനയും വാഗ്ദാനവു മാണിത്.
അല്ല്വാഹുവിനോട് വളരെ വിനയത്തോടും ഭയത്തോടും പ്രതീക്ഷയോടും കൂടിയാണ് പ്രാർത്ഥിക്കേണ്ടത്.അവൻ നമ്മുടെ സമീപസ്ഥനാണ്.അവനോടു പ്രാർത്ഥിച്ചാൽ ഉത്തരം നൽകുക തന്നെ ചെയ്യും.അവൻ നമ്മുടെ സമീപസ്ഥൻ എന്നതിന്റെ അർത്ഥം, നമ്മുടെ കഴുത്തിലുള്ള കണ്ഠനാഡി ഞരംബിനേക്കാൾ അവൻ നമ്മോട് അടുത്തിരിക്കുന്നു വെന്നാണ് അല്ല്വാഹു വ്യക്തമാക്കി യത്.അല്ല്വാഹു നമ്മോട് ഒരു അകൽച്ചയോ വിടവോ ഇല്ലാത്ത നിലയ്ക്കാണ് അടുത്തിരിക്കുന്നത്.
പ്രാർത്ഥന ഇബാദത്തിന്റെ മജ്ജയാണ്. ഒന്നു കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ ഒരു വസ്തുവിൻറെ മജ്ജ അതിന്റെ കാതലാണ്,എന്നാൽ ഇബാദത്തിന്റെ മജ്ജ പ്രാർത്ഥനയാണ്.ഒരിക്കൽ സ്വഹാബികൾ നബ(സ്വ)യോട് ചോദിച്ചു ."പ്രവാചകരെ ഏത് കാര്യത്തിനാണ് ഞങ്ങൾ അല്ല്വാഹുവോട് പ്രാർഥിക്കേണ്ടത്?,
പ്രവാചകൻ പറഞ്ഞു, "നിങ്ങളുടെ ചെരിപ്പിൻറ ബാർ അറ്റു പോയാൽ, അത് നേരെയാക്കിത്തരാൻ വേണ്ടി പോലും പ്രാർത്ഥിക്കാം. നമുക്ക് നിസ്സാരമായി തോന്നുന്ന കാര്യമാണിത്.എന്നാൽ അല്ല്വാവിന് നസ്സാരമായ കാര്യം എന്നോ സാരമായ കാര്യം എന്നോ ഉള്ള വിവേചനമില്ല.നാം നിസ്സാരമായി കണക്കാക്കുന്നകാര്യംപോലുംഅല്ല്വാഹുവിൻറ സഹായം കൊണ്ട് മാത്രമാണ് സാദ്ധ്യമാകുന്നത്.നബി(സ്വ,അ) പറഞ്ഞു
ആപത്തും ദുരിതവു മുണ്ടാകുംബോൾ അല്ലാഹു ദുആക്കുത്തരം നൽകുന്നത് ആർക്കെങ്കിലും ഇഷ്ടമാണെങ്കിൽ, ആപത്തില്ലാത്ത നല്ല കാലത്ത് തന്നെ അവൻ ധാരാളം ദുആ ചെയ്യട്ടെ.അതായത് മുൻകൂർ പ്രാർത്ഥന.
പ്രാർത്ഥന മുഅ്‌മിനിൻറെ ആയുധവും, ദീനിന്റെ തൂണും,ആകാശ ഭൂമികളുടെ തേജസ്സുമാണ്.
മറഞ്ഞവൻ മറഞ്ഞവനു വേണ്ടി ചെയ്യുന്ന പ്രാർത്ഥനക്കാണ് പെട്ടെന്ന് ഉത്തരം കിട്ടുക.തന്റെ സഹോദരന്നു വേണ്ടി അവൻറെ അഭാവത്തിൽ ചെയ്യുന്ന പ്രാർത്ഥന പാഴാകയില്ല.ദുആ ചെയ്യുന്നവൻറെ തലഭാഗത്ത് ഏല്പ്പിക്കപ്പെട്ട ഒരു മലക്കുണ്ട്.തൻറെ സഹോദരൻറെ അഭാവത്തിൽ അവന്റെ നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം ആമലക്ക് ആമീൻ പറയും.തുടർന്ന് ആ മലക്ക് പ്രാർത്ഥിച്ചവനുവേണ്ടി പ്രാർത്ഥിക്കും."നിങ്ങൾക്കും തുല്യമായ പ്രതി ഫലം അല്ലാഹു നൽകട്ടെയെന്ന്.നാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ അവർക്ക് വേണ്ടി പ്രാർത്ഥിച്ച കാര്യം നമുക്കും ഫലം ചെയ്യും.ഒരാളുടെ രോഗശമനത്തിനു വേണ്ടി പ്രാർത്ഥിച്ചാൽ നമുക്ക് രോഗമുണ്ടെങ്കിൽ നമ്മുടെ രോഗവും ശിഫയാകും. രോഗം നമുക്ക് ഇല്ലായെങ്കിൽ രോഗത്തിനെ തൊട്ട് നാം പ്രതിരോധിക്കപ്പെടും.
ഒരാൾക്ക് പ്രാർത്ഥനയുടെ വാതിൽ തുറന്നു കിട്ടിയാൽ അയാൾക്കു ഉത്തരം കിട്ടുന്ന വാതിലും തുറന്നു കിട്ടും.നബി(സ്വ) പറഞ്ഞു "ശക്തി കൊണ്ട് പ്രതിരോധിക്കാനാവില്ല.എന്നാൽ പ്രാർത്ഥന കൊണ്ട് ആപത്തുകളെ തടുക്കാം.വന്നതും വരാനിരിക്കുന്നതുമെല്ലാം ഇതിൽ പെടും.ആപത്തിറങ്ങുകയും അവസാന നാൾ വരെ ദുആ അതിനെ തടുത്തുകൊണ്ടേയിരിക്കുകയും ചെയ്യും.
അല്ലാഹുവിന്റെ അടുക്കൽ ദുആയേക്കാൾ ആദരണീയമായ ഒന്നും തന്നെയില്ല.ഒരാൾ പ്രാർത്ഥിക്കുന്നില്ലായയെങ്കിൽ അല്ല്വാഹു അയാളോട് കോപിക്കും.പ്രവാചകർ പറഞ്ഞു പ്രാർത്ഥിക്കാൻ നിങ്ങൾ അശക്തരാവരുത്.പ്രാർത്ഥിച്ചവരാരും നാശത്തിലകപ്പെടുന്നില്ല.ആപത്തും ദുരിതവുമുണ്ടാകുമ്പോൾ പ്രാർത്ഥിക്കുന്നതിനു പകരം ആപത്തും ദുരിതവുംമുണ്ടാകുന്നതിന് മുംബേ പ്രാർത്ഥിക്കേണ്ടതാണ്.അതായത് മുൻകൂർ പ്രാർത്ഥന.മുസ്ലിങ്കളുടെ സദസ്സുകളിലെ പ്രാർത്ഥന സ്വീകാര്യമായിരിക്കും.ഉത്തരം കിട്ടുമെന്ന വിശ്വാസത്തോടെയാണ് പ്രാർത്ഥിക്കേണ്ടത്.മുലയൂട്ടപ്പെടുന്ന ശിശുക്കളും മേഞ്ഞു തിന്നുന്ന കാലികളും പ്രാർത്ഥിക്കുന്ന ജനങ്ങളുമില്ലെന്കിൽ അല്ല്വാഹു നിങ്ങളിൽ ശിക്ഷ ചൊരിയുമായീരുന്നു.
യൂനുസ് നബി (അ)ന്റെ പ്രാർത്ഥന പതിവാക്കിയാൽ എല്ലാ ആപത്തുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷ നേടാം. لاٰاِلٰاهَ اِلّاٰاَنْتَ سُبْحٰانَكَ اِنّـِي كُنْتُ مِنَ الظّٰلِّمِينُ"ഇതാണ് യൂനുസ് നബി (അ)ന്റെ പ്രാർത്ഥന.യൂനുസ് നബി മത്സ്യ വയറ്റിൽ നിന്ന് ചെയ്ത ദുആയാണിത്.ഇതിനെ സംബന്ധിച്ച് അല്ല്വാഹു ഖുർആനിൽ പറഞ്ഞത്"അന്ത കാരങ്ങളിൽ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ചു.അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം ചെയ്തു.അദ്ദേഹത്തെ ദ:ഖത്തിൽ നിന്നും മോചിപ്പിച്ചു".ഇതു പോലെയാണ് നാം വിശ്വാസികളെ മോചിപ്പിക്കുക.
നബി(സ്വ)പറഞ്ഞു മേൽ പറഞ്ഞ ദുആ കൊണ്ട് വല്ലവനും പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല. അസാദ്ധ്യമാണെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സാദ്ധ്യമാകും.അടഞ്ഞ വാതിലുകൾ തുറക്കപ്പെടും.
ഈപ്രാർത്ഥനയുടെ പുണ്യം അപാരം.തിന്മകളെ തടുക്കാനും നന്മകൾ കൈവരിക്കാനും മേൽ പറഞ്ഞ ദുആ ഫലപ്രദമാണ്.ഏതൊരു മുസ്‌ലിമും
ഈ ദുആ ചൊല്ലിയാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.നബി(സ). പറഞ്ഞു.
മൂന്ന് പ്രാർത്ഥനകൾ പാഴായിപോകില്ല.
1: മാതാപിതാക്കൾ സന്താനങ്ങൾക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.
2:അക്രമിക്കപ്പെട്ടവൻ അക്രമിക്കെതിരിൽ ചെയ്യുന്ന പ്രാർത്ഥന.അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കും അല്ല്വാഹുവിന്നുമിടയിൽ യാതൊരുവിധ തടസ്ഥവുമില്ലെന്നാണ് നബി വചനം.തന്നെയുമല്ല അക്രമിക്ക പ്പെട്ടവന്റെ പ്രാർത്ഥനയെത്തൊട്ട് സൂക്ഷിക്കണമെന്ന് നബി (സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോടും അക്രമം ചെയ്യരുതെന്ന് സാരം.
3:തന്റെ സഹോദരന്റെ അഭാവത്തിൽ അവന് വേണ്ടി ചെയ്യുന്ന പ്രാർത്ഥന.ഇവ മൂന്നുമാണ് പാഴായി പോകാത്ത മൂന്ന് പ്രാർത്ഥനകൾ.
ഈ ലേഖനം നബി വചനങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ്.
Comments
Post a Comment