ഹജ്ജിന്ന് ഇഹ്റാം ചെയ്യാൻ നിശ്ചിത കാലവും,സ്ഥലവുമുണ്ട്. ഉംറയുടെ ഇഹ്റാമിന്ന് നിശ്ചിത കാലമില്ല.സ്ഥലം മാത്രമേയുള്ളൂ.
ഹജ്ജിൻറെ ഇഹ്റാമിനുള്ള കാലം, ശവ്വാൽ, ദുൽകഹദ് എന്നീ രണ്ടു മാസവും,ദുൽഹിജ്ജയിലെ ആദ്യത്തെ ഒംബത് ദിവസവും, പത്താം രാവു മാകുന്നു.ഈ നിശ്ചിത കാലത്ത് അല്ലാതെ ഹജ്ജിന്ന് ഇഹ്റാം ചെയ്യാൻ പാടില്ല.മക്കയിലുള്ളവരുടെ മീഖാത്ത് മക്ക തന്നെയാണ്.
അല്ലാത്തവരുടെ ഹജ്ജിൻറേയും,ഉംറയുടേയും മീഖാത്ത് താഴെ പറയുന്നവ.
മദീനയുടെ ഭാഗത്ത് നിന്ന് വരുന്നവരുടെ മീഖാത്ത്, ദുൽഹുലൈഫയും,ശാം,മിസ്റ്, മഗ്രിബ്, എന്നിവയുടെ ഭാഗത്ത് നിന്നു വരിന്നവരുടേത് ജുഹ്ഫയും,
യമൻ ഭാഗത്ത് നിന്നു വരുന്നവരുടേത് യലംലവുമാണ്. ഇന്ത്യൻക്കാരുടെ മീക്കാത്ത് യലംലം തന്നെയാണ്.
നജ്ദ്,ഹിജാസ് എന്നിവയുടെ ഭാഗത്ത് നിന്നു വരുന്നവരുടേത്, കർനുൽ മനാസിലും.
ഇറാഖ്,ബസ്വറ ഭാഗത്തു നിന്നു വരുന്നവർക്ക് ദാതുൽ ഇർക്കും,
മക്കയിലുള്ളവരുടെ ഉംറയുടെ മീഖാത്ത് ഹറമിൻറെ പുറത്തുള്ള സ്ഥലവുമാണ്.
വരുന്ന വഴിയിൽ ഒരു മീഖാത്തും ഇല്ലാത്തവർ ഏതു മീഖാത്തിനോടണോ ആദ്യം നേരിടുന്നത്, അവിടെ വെച്ച് ഇഹ്റാം ചെയ്യണം.ഒരു മീഖാത്തിനോടു നേരിടുന്നില്ലെൻകിൽ, മക്കയുടെ രണ്ട് മർഹലക്ക് അപ്പുറമുള്ള സ്ഥലത്ത് വെച്ച് ഇഹ്റാം ചെയ്യണം.(2മർഹല=133km).
മീഖാത്തിൻറേയും,മക്കയുടേയും ഇടക്കുള്ളവരുടെ മീഖാത്ത്, അവരുടെ താമസ സ്ഥലം തന്നെയാകുന്നു.
മീഖാത്തിന് അപ്പുറമുള്ളവർക്ക് മീഖാത്തിൽ എത്തുന്നതിന് മുംബ് ഇഹ്റാം ചെയ്യുന്നതിന് വിരോധമില്ല.
ഹജ്ജോ,ഉംറയോ ഉദ്ദേശിച്ചു വരുന്നവർക്ക്, ഇഹ്റാം ചെയ്യാതെ മീഖാത്ത് വിട്ടു കടന്നാൽ ഇഹ്റാമിന്ന് വേണ്ടി മീഖാത്തിലേക്ക് മടങ്ങിയില്ലെൻകിൽ തണ്ടം(ബലി)നിർബ്ബന്ധമാണ്.
Comments
Post a Comment