അങ്ങിനെ ഞങ്ങളെല്ലാവരും പത്താംക്ലാസ് കഴിഞ്ഞു. കുറച്ചുപേർ ടി.ടി.സിക്ക് അർഹമായ വിജയം നേടി.ഞങ്ങൾ പത്തുപേർ വിജയിച്ചെൻകിലും ടി.ടിസി ക്ക് അർഹരായില്ല.1:ഞാൻ2:എന്റെ അനിയൻ സലാം.കെ.ടി.3:കൊടുത്തൂർ സ്വദേശി അബ്ദുൽ റഹീം.പി.4:മലയമ്മ
സ്വദേശികളായ
അസീസ്&5:സലാം6:മലപ്പുറക്കാരൻ പി.ബഷീർ7:വി.പി മുഹമ്മത്8:ഹൈദർ അലി കോഴിക്കോട് ജില്ലയിലെ ആവള സ്വദേശിയായ 9: വി. സി. മൊയ്തു.ഒരാളുടെ പേർ എനിക്കോർമ്മയില്ല.പ്രീ- ഡിഗ്രി ഒന്നാം വർഷം ഞാൻ ഇംഗ്ലീഷിനാണ് പൊട്ടിയത്.രണ്ടാം വർഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് വീണ്ടും പൊട്ടി.ഇംഗ്ലീഷ് പരീക്ഷക്ക് ഞാൻ വീണ്ടും എഴുതി. അതിലും പരാജയപ്പെട്ടതോടെ
ടി.ടി.സിക്ക് അർഹനല്ലാതായി. യതീംഖാനയിൽ നിന്ന്,മത വിദ്യാഭ്യാസവും നേടിയിരുന്നതിനാൽ
ഞാൻ മദ്രസ്സാ അദ്ധ്യാപകനായി ജോലി ആരംഭിച്ചു.കൊടിയത്തൂരുള്ള പി.റഹീം
പ്രി-ഡിഗ്രിക്ക് പരാജയപ്പട്ടെങ്കിലും അവൻ അറബിക് പരീക്ഷ എഴുതി
സർക്കാർ തലത്തിൽ
അറബിക്
അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി.
അന്ന് എം.ഒ.സി യിലെ ഒന്നാം വർഷ പ്രി-ഡിഗ്രി ബാച്ച് പഴയ ഓല മേഞ്ഞ ഷെഡ്ഢിലും, രണ്ടാം വർഷ ബാച്ച് ടി.ടി.സി ബിൽഡിംങിൻറെ അറ്റത്തുള്ള ഒരു ക്ലാസ്സ് മുറിയിലുമായിരുന്നു.ക്ലാസ് മുറിയുടെ ഒരു മൂലയിലായിരുന്നു എം.ഒ.സിയുടെ ഓഫീസ് നില കൊണ്ടത്.
ഞങ്ങളുടെ കൂടെ ഒന്നാം വർഷ
പ്രീ_ഡിഗ്രിക്ക് രാധാകൃഷ്ണൻ എന്ന സുഹൃത്തുണ്ടായിരുന്നു.അവനെപ്പോഴും വയർ വേദനയാണ്.മുക്കം ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറെ കാണിക്കും.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെന്ന് ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിക്കും.കാര്യത്തിൻറെ ഗൗരവം,രാധാകൃഷ്ണനോ ഞങ്ങൾക്കോ മനസ്സിലായിരുന്നില്ല.രാധാകൃഷ്ണന് അപ്പൻഡിസ് ആയിരുന്നു രോഗം.
അങ്ങിനെ ഒന്നാം വർഷ പ്രീ-ഡിഗ്രിയുടെ സ്റ്റഡീ ടൈമിൽ കിട്ടിയ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.ഞങ്ങളുടെ രാധാകൃഷ്ണൻ എന്നന്നേക്കുമായി യാത്രയായി. ആരേയും കാത്തു നിൽക്കാതെ.മടക്കമില്ലാത്ത യാത്ര.
നീലാകാശത്തിലെ
നക്ഷത്രങ്ങൾക്കിടയിൽ നിന്ന് രാധാകൃഷ്ണൻ
നമ്മെ നോക്കി വിളിച്ചു പറയുന്നുണ്ടാവും.
ഹേയ് കൂട്ടുകാരേ നിങ്ങൾക്കിനി ഭൂമിയിൽ അധികമൊന്നും സമയമില്ല.എൻറെ വഴിയേ നിങ്ങളും വരും.പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത
ലോകത്തേക്ക്.
ഇന്നു ഞാൻ,നാളെ നീ.
Comments
Post a Comment