ഒരിക്കൽ നബി(സ്വ:അ)ശിക്ഷ്യൻമാരോട് ചോദിച്ചു.
"നിങ്ങൾക്ക് വല്ല ആപത്തും സംഭവിച്ചാൽ രക്ഷ നേടാൻ ഒരു പ്രാർത്ഥന പറഞ്ഞു തരട്ടയോ?"
അത് എന്റെ സഹോദരൻ യൂനുസ് നബി(അ)ചൊല്ലിയ പ്രാർത്ഥനയാണ്.
'ലാഇലാഹ ഇല്ലാ അന്ത സുബ്ഹാനക്ക ഇന്നീ കുന്തു മിനല്ല്വാലിമീൻ'എന്നാണ് ആ പ്രാർത്ഥന.
മത്സ്യവയറ്റിലെ അന്തകാരങ്ങളിൽ നിന്നു് അല്ല്വാഹുവിനെ വിളിച്ചു ചെയ്ത പ്രാർത്ഥന.
'നാഥാ നീയല്ലാതെ ഒരാരാദ്ധ്യനില്ല,നീ എത്ര പരിശുദ്ധൻ ഞാൻ അക്രമികളിൽ പെട്ടു പോയിരിക്കുന്നു.ഇതാണ് ആ പ്രാർത്ഥനയുടെ സാരം.
അപ്പോൾ അല്ലാഹു അദ്ദേഹത്തിന് ഉത്തരം ചെയ്തു. അദ്ദേഹത്തെ ദു:ഖത്തിൽ നിന്നു മോചിപ്പിച്ചു.'അങ്ങിനെയാണു് നാം വിശ്വാസികളെ മോചിപ്പിക്കുക.എന്നു് അല്ലാഹു ഖുർആനിലൂടെ വിളമ്പരം ചെയ്തു. ഈ പ്രാർത്ഥന പതിവാക്കുന്നവർക്കുള്ള ഒരു വാഗ്ദാനം കൂടിയാണിത്.
തിന്മകളെ തടുക്കാനും നന്മ കൈവരിക്കാനും ഫലപ്രദം.ഇത് കൊണ്ട് പ്രാർത്ഥിച്ചാൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.ഇത് കൊണ്ട് പ്രാർത്ഥിച്ചില്ലായിരുന്നുവെങ്കിൽ അവസാന നാൾ വരെ യൂനുസ് നബി(അ)മത്സ്യ വയറ്റിൽ തന്നെ അവശേഷിക്കുമായിരുന്നു.ഈ പ്രാർത്ഥന മുസ്ലിമായ ഏതൊരാൾ ചൊല്ലിയാലും അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.
Comments
Post a Comment