എനിക്കൊരിക്കലൊരു പ്രസിദ്ധീകരണത്തിന്റെ പഴയ പതിപ്പിന്റെ വേർപെട്ട ഒരു താള് കിട്ടി.അതിന്റെ ഒരു ഭാഗത്ത് ഉറുദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഫോട്ടോ. അതിന്റെ അടിക്കുറിപ്പായി ചേർത്തിരിക്കുന്നത് ഇങ്ങനെ.
"ആകാശവും ഭൂമിയും നക്ഷത്രങ്ങളുമെല്ലാം പഴയത്. എനിക്ക് വേണ്ടത് പുതിയൊരു ലോകം. പുതിയ ലോകമെന്നത് കൊണ്ട് കവിയെന്താണുദ്ദേശിച്ചിരിക്കുന്നതെന്നെനിക്ക് മനസ്സിലായിട്ടില്ല. ചിലപ്പോൾ സ്വർഗ്ഗമാകാം. അത് രണ്ട് തവണ വായിച്ചപ്പോൾ എന്റെ മനസ്സിലതിന്റെ മറുപടി വന്നു.
'ഭൂമിയും സൂര്യനും സൗരയൂഥങ്ങളു-
മെല്ലാം പഴയതായ് ശോഭിക്കുന്നു.
മന്ദമന്ദം കാലമെത്ര നീങ്ങിയാലും
വിദ്യയാം ഗോളം പുതുതാകുന്നു.
ആകാശവും ഭൂമിയെല്ലാം പഴയത്
മർഥ്യന് വിദ്യ എന്നും പുതിയത്.'
ഞാൻ മുക്കം അനാഥ ശാലയിൽ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ഈ കവിത അന്ന് യതീം ഖാനയിലെ
'അൽ-ഹിലാൽ'എന്ന കൈയെഴുത്ത് മാസികയിൽ പ്രസിദ്ധീകരിച്ചു. പിന്നീട് ഞാൻ സ്കൂളെട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Comments
Post a Comment