സ്വർഗ്ഗാവകാശികൾ പരലോകത്ത് വെച്ച് അല്ലാഹുവിനെ സ്തുതിക്കുന്ന ഏഴു സന്ദർഭങ്ങൾ
ഒന്ന്:മഹ്ശറയിൽ വിചാരണ കഴിഞ്ഞു സ്വർഗ്ഗത്തിൻറെ വിഭാഗക്കാരെന്നും,നരകത്തിൻറെ വിഭാഗക്കാരെന്നും വേർതിരിക്കപ്പെട്ടാൽ,സ്ർഗ്ഗാവകാശികൾ അല്ല്വാഹുവിനെ സ്തുതിക്കും.'ലോക രക്ഷിതാവിനു സ്തുതി'.
രണ്ട്:ശിക്ഷ അനുഭവിച്ചു കഴിഞ്ഞ വിശ്വാസികളെ നരകത്തിൽ നിന്നും മോചിപ്പിച്ചാൽ,മോചിപ്പിക്കപ്പെട്ടവർ പറയും,ഞങ്ങളെ അക്രമികളിൽ നിന്നും രക്ഷിച്ച അല്ല്വാഹുവിനു സ്തുതി.
മൂന്ന്:സ്വിറാത്തുൽ മുസ്തഖീം കടന്നു കഴിഞ്ഞാൽ അവർ പറയും 'അല്ല്വാഹുവിനു സ്തുതി. അവൻ ഞങ്ങളുടെ ദു:ഖം മാറ്റി'.
നാല്:സ്വർഗ്ഗം ദൃഷ്ടിയിൽ പെടുംബോൾ അവർ പറയും 'അല്ലാഹുവിനു സ്തുതി'അവൻ ഞങ്ങൾക്ക് ഇങ്ങോട്ടു വഴി കാണിച്ചു തന്നു.അങ്ങനെ അല്ലായിരുന്നു വെൻകിൽ ഞങ്ങൾ ഇങ്ങോട്ടെത്തുമായിരുന്നില്ല.
അഞ്ച്:സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ അവർ പറയും.അല്ല്വാഹുവിനു സ്തുതി അവൻ ഞങ്ങളോടു ചെയ്ത വാഗ്ദത്വം നിറവേറ്റി.
ആറു്:അവർ സ്വർഗ്ഗത്തിൽ താമസമാക്കിയാൽ പറയും"അല്ല്വാഹുവുനു സ്തുതി,അവൻ ഞങ്ങൾക്ക് ഈ ശാശ്വത സ്വർഗ്ഗം അനുവദിച്ചു തന്നു".
ഏഴ്:സ്വർഗ്ഗത്തിലെ വിരുന്നു സൽക്കാരത്തിൽ അവർ പറയും,അല്ലാഹുവിനു സ്തുതി.
അല്ലാഹു പറയുന്നു, അവരുടെ അവസാന പ്രാർത്ഥന ലോക രക്ഷിതാവിനു സ്തുതിയേകലാകുന്നു.
Comments
Post a Comment