നബി(സ്വ:അ)തങ്ങളുടെ മഹത്തായ അമാനുഷിക സംഭവങ്ങളിൽ പെട്ടതാണ് ഖുർആൻ. ഇതു പോലുള്ളൊരു ഗ്രന്ഥം ഇതിന് മുമ്പുള്ള പ്രവാചകന്മാർക്ക് ഇറക്കപ്പെട്ടിട്ടില്ല. നബി(സ്വ:അ)യുടെ സമുദായത്തെ ഖുർആനിന്റെ വാഹകരും,പാരായണക്കാരുമാക്കി മറ്റു സമുദായത്തേക്കാൾ ആദരിച്ചു.
ഖുർആൻ ചോദിക്കുന്നു "അവർ ഖുർആനിൽ വിചിന്തനം നടത്തുന്നില്ലയോ? .ഇത് അല്ലാഹു അവതരിപ്പിച്ചതല്ലെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു."
സംബൂർണ്ണമായ പരമോന്നത നിലവാരം,അതിമഹത്തായ പ്രത്യേകഫലങ്ങൾ,അതിവിശിഷ്ടമായ മൃതുലശൈലി,പൊരുളുകളുടെ സംബൂർണ്ണത,മികച്ച പ്രയോജനങ്ങൾ,തേജസ്സാർന്ന പദവി ഇതെല്ലാം ഖുർആനിന്റെ മഹത്വങ്ങളാണ്.ഖുർആനിൽ ആകെ 114അദ്യായങ്ങളാണുൾളത്. ഇതിൽ ഏറ്റവും മഹത്തരവും,പ്രാധാന്യമുള്ളതും ഫാതിഹയും,പിന്നെ ഇഖ്ലാസുമാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ഖുർആനിൽ ആകെ 6666ആയത്തുകളുണ്ട്. ഏറ്റവും വലിയ സൗഭാഗ്യവും,പാപമോചനവും,സ്വർഗ്ഗം നേടിത്തരുന്നതുമായ കർമ്മം ഖുർആൻ പാരായണമാണ്.ദിക്റുകളിൽ ഏറ്റവും വലുത് ഖുർആൻ പാരായണമാണ്.ഖുർആൻ ഇബാദത്തായി ഓതുന്നവർക്ക് അർത്ഥം അറിഞ്ഞാലും ഇല്ലെങ്കിലും പ്രതിഫലമുറപ്പാണ്.ദിക്റുകളും ദുആകളും അങ്ങനെയല്ല.അർത്ഥമറിയാത്തവർക്ക് അതിനുള്ള പ്രതിഫലമില്ല.
ഒരു ഹദീസിൽ കാണാം അല്ലാഹവുമായി സംഭാഷണം നടത്താൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അയാൾ ഖുർആൻ പാരായണം ചെയ്യട്ടെ.
ഇമാം ഗസ്സാലി(റ)പറയുന്നു ഒരാളിൽ നിന്നു മൂന്നു ഗുണങ്ങൾ സംഗമിച്ചിട്ടില്ലെങ്കിൽ അയാൾ അലാഹുവിനെ സ്നേഹിക്കുന്നവനല്ല.
മൂന്നു ഗുണങ്ങൾ:
1:അല്ലാഹുവിന്റെ വചനത്തെ സ്രിഷ്ടികളുടെ വചനത്തേക്കാൾ തെരെഞ്ഞെടുക്കുക,
2:സൃഷ്ടാവിന്റെ ദർശനത്തെ സൃഷ്ടികളുടെ ദർശനനത്തേക്കാൾ തെരഞ്ഞെടുക്കുക.
3:സൃഷ്ടാവിനുള്ള സേവനത്തെ സൃഷ്ടി സേവയേക്കാൾ തെരെഞ്ഞടുക്കുക.എന്നിവയാണവ.
പ്രാർത്ഥിക്കാത്തവരോട് അല്ല്വാഹു കോപിക്കും,ഒരാൾധാരാളമായി ഖുർആൻ പാരായണം ചെയ്യും അയാൾ പ്രാർത്ഥിക്കുന്നില്ല.എങ്കിൽ പ്രാർത്ഥിച്ചവനു കൊടുക്കുന്നതിനേക്കാൾ ഉത്തമമായതിനെ പ്രാർത്ഥിക്കാതെ ഖുർആൻ പാരായണം ചെയ്തവനു് അല്ല്വാഹു നൽകുന്നതാണു്.
വല്ലവനും തന്റെ സന്താനത്തിനു ഖുർആൻ പഠിപ്പിച്ചാൽ,പരിശുദ്ധ ഖുർആൻ അയാളുടെ ഖബറിൽ ഖിയാമം നാൾ വരെ തുണയുണ്ടാകും.അയാളുടെ നന്മയുടെ തുലാസിനു കനം കൂട്ടുകയും,സ്വിറാത്തുൽ മുസ്തഖീം കടക്കുമ്പോൾ സഹായിക്കാനെത്തുകയും ചെയ്യും.മിന്നൽ പ്രഭയുടെ വേഗത്തിൽ അയാൾ പാലം കടക്കും.അയാളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതു വരെ അയാളുടെ കൂടെയുണ്ടാകും.
ഒരാൾ തന്റെ സന്താനത്തിനു ഒരായത്തു പഠിപ്പിച്ചാൽ അയാളെ സംബന്ധിച്ചിടത്തോളം ആയിരം കൊല്ലം പകൽ മുഴുവൻ നോമ്പും, രാത്രി മുഴുവൻ നിസ്കാരവും നിർവ്വഹിക്കുന്ന തിനേക്കാളും ഫഖീറുകൾക്കും, മിസ്കീനുകൾക്കും ആയിരം ദീനാർ ദാനം ചെയ്യുന്നതിനേക്കാളും ഉത്തമമാണ്.
വല്ലവനും തന്റെ സന്തതിക്ക് ഖുർആൻ പഠിപ്പിച്ചാൽ അല്ല്വാഹു അയാളുടെ കഴുത്തിൽ ഒരു തേജസ്സിൻറെ ആഭരണം അണിയിക്കുന്നതാണ്.അതു കണ്ട് മുൻഗമികളും പിൻഗാമികളുമെല്ലാം അത്ഭുതം കൂറുന്നതുമാണ്.
വല്ലവനും ഖുർആൻ പഠിച്ച് അതനുസരിച്ച് കർമ്മം ചെയ്താൽ അയാളുടെ പിതാവിനല്ല്വാഹു ഖിയാമം നാളിൽ ഒരു 👑 കിരീടമണിയിക്കും.അതു സൂര്യനേക്കാൾ വെട്ടിത്തിളങ്ങും.
ഉള്ളിൽ അല്പവും ഖുർആനില്ലാത്തവൻ മുടിഞ്ഞ 🏠 വീടുപോലെ യാണ്.
ഖുർആനിന്റെ പദങ്ങളേയോ,ആശയത്തേയോ, ഖുർആനിന്റെ ആളുകളേയോ മുസ്ഹഫിനേയോ നിന്ദിച്ചാൽ കാഫിറാകുന്നതാണ്.
ഖുർആനിന്റെ ആളുകളെ ആദരിക്കുന്നത് പുണ്യകർമ്മവും,അനാദരിക്കുന്നത് പാപവുമാണ്.'വല്ലവനും അല്ല്വാഹുവിന്റെ ചിഹ്നങ്ങളെ ആദരിച്ചാൽ അത് ഖൽബുകളുടെ തഖ്വയിൽ പെടുന്നു (ഖു).
ജാബിർ (റ) പറയുന്നു:'ഉഹ്ദിൽ ഈരണ്ടു രക്തസാക്ഷികളെ വീതം ഓരോ ഖബറിൽ മറവ് ചെയ്യുംബോൾ നബി (സ്വ) അന്വേഷിച്ചു കൊണ്ടിരിന്നു.ഇവരിൽ ആർക്കാണ് ഖുർആൻ കൂടുതൽ മനപ്പാഠമുള്ളതെന്ന?'തുടർന്നു അത് ചൂണ്ടിക്കാട്ടപ്പെടുമ്പോൾ, കൂടുതൽ മനപ്പാഠമുള്ളവരെ നബി (സ്വ)ആദ്യ മെടുത്ത് ഖബറിലേക്കിറക്കിക്കൊണ്ടിരുന്നു.
**************************************
Comments
Post a Comment