ഒരിക്കൽ നബി (സ്വ:അ)മദീനയിലെ ഒരു ദിക്കിലേക്ക് പോയി.ഖിബ് ലക്ക് നേരെ തിരിഞ്ഞു നിന്ന് തൻറെ രണ്ട് കൈയും ഉയർത്തി പ്രാർത്ഥിച്ചു.
യാ അല്ലാ...നിൻറെ ഖലീൽ ഇബ്രാഹിം നബി(അ)മക്കക്കാർക്കു വേണ്ടി പ്രാർത്ഥിച്ചു.നിൻറെ നബിയും ദൂതനുമായ ഞാനിതാ മദീനക്കാർക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
യാ അല്ല്വാ അവരുടെ മുദ്ദിലും,സ്വാഇലും നീ അഭിവൃദ്ധി നൽകേണമേ.കുറഞ്ഞതിലും ഏറെയുള്ളതിലും ബറക്കത്തു് നൽകേണമേ.മക്കക്കാർക്കു നൽകിയതിൻറെ ഇരട്ടി ബറക്കത്തു ഇവർക്കു നീ നൽകേണമേ.യാ അല്ല്വാ ഭൂമിയുടെ നാനാ ഭാഗങ്ങളിൽ നന്നും മദീനക്കാരിലേക്ക് നീ ബറക്കത്തു ഒഴുക്കേണമേ.
യാഅല്ല്വ ഇവർക്കു നേരേ വല്ലവർക്കും വല്ല ദുരുദ്ദേശവുമുന്ടെൻകിൽ നീ അവരെ ഉപ്പിനെ വെള്ളത്തിൽ ലയിപ്പിക്കുന്നതു പോലെ അലിയിപ്പിക്കേണമേ.
Comments
Post a Comment