Skip to main content

ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ

1:ജിമാഅ്‌.
2:വികാരത്തോടു കൂടി സ്ത്രീ പുരുഷൻമാർ ഇട പഴകൽ.നോക്കൽ, സംസാരിക്കൽ,സ്പർശിക്കൽ.
3:നിക്കാഹ് ചെയ്യലും, ചെയ്തു കൊടുക്കലും.
4:സുഗന്ധം ഉപയോഗിക്കൽ.
5:തല മുടിയിലോ, താടി മുടിയിലോ എണ്ണ ഉപയോഗിക്കൽ.
6:മുടിയോ നഖമോ നീക്കൽ.
8:പുരുഷൻ തലമറക്കൽ.അൽപം പോലും മറക്കാൻ പാടില്ല.
9:തുന്നിയ വസ്ത്രം ധരിക്കൽ.പിന്ന് കുത്തിയ വസ്ത്രവും ധരിക്കാൻ പാടുള്ളതല്ല.
10:സ്ത്രീകൾ മുഖം മറക്കൽ.അൽപം പോലം മറക്കാൻ പാടുള്ളതല്ല.
11:സ്ത്രീകൾ കയ്യുറ ധരിക്കൽ.
12:കരയിലെ തിന്നപ്പെടുന്ന ജീവിയെ വേട്ടയാടൽ.
ഇഹ്റാം കൊണ്ട് ഹറാമാകുന്ന കാര്യങ്ങളിൽ നിന്ന് സംയോഗം, നിക്കാഹ്, വേട്ട എന്നിവയല്ലാത്ത കാര്യങ്ങൾ ചെയ്താൽ ഉള്വ്ഇയ്യ
ത്തിന് മതിയാകുന്ന ഒരാടിനെ അറുക്കുകയോ, ഹറമിലെ ആറു മിസ്കീൻ മാർക്ക്‌ അര സ്വാഅ്‌ വീതം സ്വദഖ നൽകുകയോ, മൂന്ന് നോൻപ് അനുഷ്ടിക്കുകയോ, ചെയ്യൽ നിർബന്ധമാണ്.
ജിമാഅ്‌ കൊണ്ട് ഹജ്ജും ഉംറയും ഫസാദാക്കിയവർക്ക് അത് രണ്ടും പൂർത്തിയാക്കലും, ഉടനെ തന്നെ ഉംറ ചെയ്യലും, അടുത്ത വർഷം തന്നെ ഹജ്ജ് ചെയ്യലും നിർബ്ബന്ധമാണ്. പുരുഷന്ന് കഫ്ഫാറത്തും വാജിബാണ്.സ്ത്രീക്ക് കഫ്ഫാറത്തില്ല. എന്കിലും അവൾ കുറ്റക്കാരിയാണ്.
കഫ്ഫാറത്ത് ഒരു ഒട്ടകമാണ്.അതിന് കഴിവില്ലെൻകിൽ ഒരു മാട്.അതിനും കഴിവില്ലാത്തവർ ഏഴ് ആട്. അതിനും കഴിവില്ലെൻകിൽ ഒരു ഒട്ടകത്തിൻറെ വിലക്ക് ലഭിക്കുന്ന ഭക്ഷണത്തിൻറെ മുദ്ദുകളുടെ എണ്ണം സ്വദഖ ചെയ്യണം.അതിനും കഴിയാത്തവർ ഒരു ഒട്ടകത്തിൻറെ വിലക്ക് ലഭിക്കുന്ന മുദ്ദുകളുടെ എണ്ണം നോംബനുഷ്ഠിക്കണം.
നിക്കാഹിന്ന് ഫിദ് യ ഇല്ല.എന്നാൽ നിക്കാഹ് സ്വഹീഹാകുന്നതല്ല.
വേട്ട ജീവിയെ നശിപ്പിച്ചാൽ അവൻ ഉത്തരവാദിയാകും.ആട്,മാട്,ഒട്ടകം എന്നിവയോട് സാമ്യമുള്ളതാണെൻകിൽ, സാമ്യമായ മൃഗത്തെ അറുത്ത് ഹറമിലെ മിസ്കീൻമാർക്ക് സ്വദഖ ചെയ്യുകയോ,അതിൻറെ വിലക്ക് ലഭിക്കുന്ന ധാന്യം നൽകുകയോ,അതിന്റെ വിലക്ക്‌ ലഭിക്കുന്ന മുദ്ദുകളുടെ എണ്ണം  നോംബനുഷ്ഠിക്കൽ വാജിബാണ്.
വേട്ട മൃഗം മറ്റൊരാളുടെ ഉടമയിൽ പെട്ടതാണെൻകിൽ  അവന്ന് അതിന്റെ വില കൊടുക്കൽ നിർബ്ബന്ധമാണ്.
മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.
  1:ഹജ്ജ് യാത്രക്കാർ അറിയാൻ (ഒന്ന്).
2:  ഹജ്ജ് യാത്രക്കാർ അറിയാൻ (രണ്ട്).
  3: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  4: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
  5: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
  6: ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്ന് രൂപങ്ങൾ.
  7: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
  8: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
  9ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...