കുഞ്ഞിക്കുരുവീ,കുഞ്ഞിക്കുരുവീ
ആ മര ചില്ലയിലെന്താണ്?
കാറ്റുണ്ട് കുഞ്ഞേ കുളിരുണ്ട് കുഞ്ഞേ
ആകാശക്കാഴ്ചകേറെയുണ്ട്.
ആകാശ ദേശത്ത് പാറിപ്പറക്കാൻ
ഞാനും വരട്ടയോ നിന്റെ കൂടേ?.
പാറിപ്പറക്കാൻ ചിറകുണ്ടെനിക്കു്,
പാറാൻ കഴിയാതെ നീ വരല്ലേ.
നിൻ തോളിലേറിയിരിക്കാം ഞാൻ,
ചിറകെന്തിനാണെന്റെ പൊൻ കുരുവീ?.
പോകും ഞാനിപ്പോൾ സമയമായെന്റെ,
കൂടണയാൻ മരച്ചില്ലയില്.
Comments
Post a Comment