ത്വവാഫിൻറെ ശർത്തുകൾ എട്ട്.
1:ഹജ്ജിൻറെയും,ഉംറയുടേയും അല്ലാത്ത ത്വവാഫുകളിൽ നിയ്യത്ത് ചെയ്യൽ ശർത്ത്വാണ്.എന്നാൽ ഹജ്ജിൻറെയും ഉംറയുടേയും ത്വവാഫുകൾക്ക് നിയ്യത്ത് ശർത്ത്വില്ല.സുന്നത്താണ്.
2:ഔറത്ത് മറക്കൽ.
3:അശുദ്ധികളിൽ നിന്നും, നജസുകളിൽ നിന്നും ശുദ്ധിയായിരിക്കൽ.
ത്വവാഫിന് ഇടയിൽ അശുദ്ധി ഉണ്ടാവുകയോ, ഓറത്ത് വെളിവാകുകയോ ചെയ്താൽ അവ പരിഹരിച്ച ശേഷം ത്വവാഫ് പൂർത്തിയാക്കണം.ത്വവാഫ് മടക്കേണ്ടതില്ല.
4:ഹജറുൽ അസ് വദ് കൊണ്ട് തുടങ്ങൽ.
5:കഹ്ബ ഇടതു ഭാഗത്തായിരിക്കൽ.
6:ത്വവാഫ് ഏഴു പ്രാവശ്യമായിരിക്കൽ.
7:ത്വവാഫ് പള്ളിയിലും,കഹ്ബക്കു പുറത്തുമായിരിക്കൽ.(ഹിജ്റുൽ ശാദർവാൻ കഹ്ബയിൽ പെട്ടതാണ്).
8:ത്വവാഫ് മറ്റൊരു ആവശ്യത്തിന് അല്ലാതിരിക്കൽ. (എന്തെൻകിലും തിരഞ്ഞു നടക്കുംബോൾ ത്വവാഫ് ചെയ്താൽ മതിയാകയില്ല).
ത്വവാഫിൻറ സുന്നത്തുകൾ:--
നടന്നു ത്വവാഫു ചയ്യുക,ഹജറുൽ അസ് വദിനെ തൊട്ടുമുത്തുക,അതിനെ ചുംബിക്കുക,ഓരോ ചുറ്റലിലും നെറ്റി ഹജറുൽ അസ് വദിൻറെമേൽ വെക്കുക,റുക്നുൽ യമാനിനെ തൊട്ടു മുത്തുക,സഹ് യിൻറെ തൊട്ടു മുംബുള്ള ത്വവാഫിൽ ആദ്യത്തെ മൂന്നു ചുറ്റലിൽ കാലുകൾ അടുത്തടുത്ത് വെച്ച്,പുരുഷൻമാർ ഉളരി നടക്കുക,പുരുഷൻ തട്ടത്തിൻറെ നടു വലതു ചുമലിൻറെ താഴെ വെച്ച്, തട്ടത്തിന്റെ രണ്ടു തലയും ഇടതു ചുമലിൻറെ മേൽ ഇടുക.
ത്വവാഫ് തുടർച്ചയായി ചെയ്യലും,ത്വവാഫിന്ന് ശേഷം ഇബ്റാഹീം മഖാമിൻറെ പന്നിൽ വെച്ച് രണ്ട് റക്അത്ത് നിസ്കരിക്കലും,മുൽതസിമിൽ വെച്ച് ദുആ ചെയ്യലും സുന്നത്താണ്.
സഹ് യിൻറെ ശർത്തുകൾ മൂന്ന്:--
1:സ്വഫാ കൊണ്ട് തുടങ്ങുക.
2:ഏഴു പ്രാവശ്യമായിരിക്കുക.
3:ഇഫാള്വത്തിൻറെയോ, ഖുദൂമിൻറേയോ, ത്വവാഫിന് ശേഷമായിരിക്കുക.
പുരുഷൻ സ്വഫയുടെ മുകളിൽ ഒരാൾ ഉയരം കയറലും,അവൻ സഹ് യിൻറെ ആദ്യത്തിലും,അവസാനത്തിൽ നടക്കലും,ഓടേണ്ടുന്ന സ്ഥലത്ത് ഓടലും,ദിക്റുകളും, ദുആകളും കൊണ്ട് വരലും സുന്നത്താണ്.
Comments
Post a Comment