ഹജ്ജിൻറെ വാജിബാത്തുകൾ അഞ്ച്.
1:മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യുക.
2:വലിയപെരുന്നാൾ രാവ് പകുതിയായ ശേഷം അല്പസമയമെൻകിലും മുസ്ദലിഫയിൽ രാപ്പാർക്കൽ.
3:അയ്യാമുത്തശ് രീക്കിൻറെ രാവുകളിൽ മിക്ക സമയവും മിനായിൽ രാപ്പാർക്കൽ.
4:ജംറകളിലേക്ക് കല്ല് എറിയൽ.
(വലിയപെരുന്നാൾ രാവ് പകുതിയായതത് മുതൽ ജംറത്തുൽ അഖബയിലേക്ക് മാത്രം ഏഴ് പ്രാവശ്യവും കല്ലെറയണം).
ഇഹ്റാം ചെയ്താൽ ഹറാമായ കാര്യങ്ങളെ തൊട്ട് സൂക്ഷിക്കൽ.
ആർത്തവമോ,പ്രസവ രക്തമോ ഉള്ളവളും, ഹജ്ജിന്ന്ശേഷം മക്കയിൽ നിന്ന് പോകാൻ ഉദ്ദേശിക്കാത്ത മക്കക്കാരും അല്ലാത്തവർക്ക് വിദാഇൻറെ ത്വവാഫ് നിർബ്ബന്ധമാണ്. കാരണമില്ലാതെ ഒഴിവാക്കിയാൽ അവൻ കുറ്റക്കാരനാകുന്നതും,ഫിദ് യവാജിബാകുന്നതുമാണ്.
ഹജ്ജിൻറെ സുന്നത്തുകൾ;ഇഹ്റാം ചെയ്യുക,മക്കയിൽ പ്രവേശിക്കുക,അറഫയിൽ നിൽക്കുക മുതലായ ഹജ്ജിൻറെ
എല്ലാ അമലുകൾക്കും വേണ്ടി കുളിക്കുക.ഇഹ്റാമിന്ന് അൽപം മുംബ് സുഗന്ധം ഉപയോഗിക്കുക.ഇഹ്റാം ചെയ്തതു മുതൽതൽബിയത്തു ചൊല്ലുക.തൽബിയത്തിനു ശേഷം നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലുക.ഇവയെല്ലാം ഹജ്ജിൻറെ സുന്നത്തുകളിൽ പെട്ടതാണ്.
മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.
1: ഹജ്ജ് തീർത്ഥാടകർ അറിയാൻ (ഒന്ന്).
2: ഹജ്ജ് തീർത്ഥാടകർ അറിയാൻ (രണ്ട്).
3: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
4: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
5: ഹജ്ജും ഉംറയും നിർവ്വഹിക്കാവുന്ന മൂന്ന് രൂപങ്ങൾ.
6: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
7: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
8:ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.
Comments
Post a Comment