ഇഫ്റാദ്,തമത്തുഅ്,ഖിറാൻ എന്നിവയാണവ.
ഇഫ്റാദ്:ആദ്യം ഹജ്ജും പിന്നെ ഉംറയും നിർവ്വഹിക്കുന്ന രീതിയാണിത്.
തമത്തുഅ്:ആദ്യം ഉംറയും, പിന്നെ ഹജ്ജും നിർവ്വഹിക്കുന്ന രീതി.
ഖിറാൻ:ഹജ്ജിന്നും, ഉംറക്കും ഒരുമിച്ചു് ഇഹ്റാം ചെയ്ത് ഹജ്ജിൻറെ കർമ്മങ്ങൾ നിർവ്വഹിക്കുക.
ഇവയിൽ ശ്രേഷ്ഠമായത് യഥാക്രമം ഇഫ്റാദ്, തമത്തുഅ്,ഖിറാൻ എന്നിങ്ങനെയാണ്.
തമത്തുഅ് ആയി ഹജ്ജ് ചെയ്താൽ മൂന്ന്ശർത്തുകളോടു കൂടി ബലി നിർബ്ബന്ധമാണ്.
1:അവൻറെ സ്ഥിരതാമസ സ്ഥലം ഹറമിൽനിന്ന് രണ്ട് മർഹല അകലെയായിരിക്കുക.
(രണ്ട് മർഹല=133കലോ മീറ്റർ).
2:ഹജ്ജും ഉംറയും ഒരേ വർഷത്തിലും,ഉംറ ഹജ്ജിൻറെ മാസങ്ങളിലുമായിരിക്കുക.
3:ഹജ്ജിന്ന് ഇഹ്റാം ചെയ്യാൻ മീഖാത്തിലേക്ക് മടങ്ങാതിരിക്കുക.
ഖിറാൻ ആയി ഹജ്ജ് ചെയ്തവനും രണ്ട് ശർത്തോടു കൂടി ബലി നിർബ്ബന്ധമാണ്.
2:സ്ഥിര താമസം ഹറമിൽനിന്ന് രണ്ട് മർഹല അകലെയായിരിക്കുക.
2:മക്കയിൽ പ്രവേശിച്ച ശേഷം മീഖാത്തിലേക്ക് മടങ്ങാതിരിക്കുക.
ഉള്വ് ഹിയ്യത്തിന് മതിയാകുന്ന ഒരാടിനെ അറുക്കലാണ് ബലി.പെരുന്നാൾ ദിവസം അറുക്കലാണ് ശ്രേഷ്ഠത. ഉംറ കഴിഞ്ഞ് ഹജ്ജിൽ പ്രവേശിക്കുന്നതിന് മുംബായും അറുക്കാവുന്നതാണ്.ആട് അറുക്കാൻ കഴിവില്ലാത്തവൻ ഇഹ്റാമിൻറെ ശേഷവും പെരുന്നാൾ നിസ്ക്കാരത്തിന് മംബുമായി മുന്നും,നാട്ടിൽ എത്തിയ ശേഷം ഏഴും നോംബ് നോൽക്കണം.
മൊയ്ദി കെയറിലെ ഹജ്ജുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങൾ.
1: ഇഹ്റാം കൊണ്ട് ഹറാമായ കാര്യങ്ങൾ.
2: ഹജ്ജും ഉംറയും ഒരു ലഘു പഠനം.
3: ഹജ്ജിന്റെ വാജിബാത്തുകളും സുന്നത്തുകളും.
4: ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാനുള്ള കാലവും സ്ഥലവും.
5: ഹജ്ജിന്റെയും ഉംറയുടെയും ഫർളുകൾ.
Comments
Post a Comment