ഹജ്ജിൻറെ ഫർള്വുകൾ ആറു്.
1:ഇഹ്റാം ചെയ്യൽ.ഹജ്ജിൽ ഞാൻ പ്രവേശിക്കുന്നു എന്നു കരുതലാണ് ഇഹ്റാം.
2:അറഫയിൽ നിൽക്കൽ.അറഫയിൽ നിൽക്കലാണ് ഹജ്ജ് എന്നാണ് പ്രവാചകൻ പറഞ്ഞത്.
എപ്പോഴാണ് അറഫയിൽ നിൽക്കേണ്ടത്?
ദുൽഹിജ്ജ ഒൻപതിന് ഉച്ച തിരിഞ്ഞത് മുതൽ പെരുന്നാൾ ദിവസത്തെ ഫജ്ർ വരെയാണ് അറഫയിൽ നിൽക്കേണ്ടത്.
3:ഇഫാള്വത്തിൻറെ ത്വവാഫ്.
അറഫയിൽ നിന്ന ശേഷമാണ് ഇഫാള്വത്തിൻറെ ത്വവാഫ് ചെയ്യേണ്ടത്.
4:സഫാ,മർവായുടെ ഇടയിൽ ഏഴ് പ്രാവശ്യം നടക്കൽ.(ഖുദൂമിൻറേയോ, ഇള്വാഫത്തിൻറേയോ ത്വവാഫിന് ശേഷമാണ് സഹയ് നിർവ്വഹിക്കേണ്ടത്.
5:തലയിൽ നിന്ന് മുടി നീക്കൽ.കളയുകയോ, മുറിക്കുകയോ ചെയ്യാം.ചുരുങ്ങിയത് മൂന്നു മുടിയാണ് നീക്കേണ്ടത്. പുരുഷൻമാർക്ക് മുഴുവനും കളയലാണ് ഉത്തമം.സ്ത്രീകൾ മുഴുവനും കളയൽ കറാഹത്താണ്. മുടിയില്ലാത്തവന് തലയിൽ കത്തി നടത്തൽ സുന്നത്താണ്.
6:ഫർളുകളെല്ലാം ക്രമ പ്രകാരം ചെയ്യൽ.
ആദ്യം ഇഹ്റാം കെട്ടുക, അറഫയിൽ നിന്ന ശേഷം ഇഫാള്വത്തിൻറെ ത്വവാഫും മുടി നീക്കലും.
ഖുദൂമിൻറെ ത്വവാഫിന് ശേഷം സഹയ് ചെയ്യാത്തവർ,ഇഫാള്വത്തിൻറെ ത്വവാഫിന് ശേഷം സഹയ് ചെയ്യൽ.ഇപ്രകാരമാണ് തർതീബ്.
അറഫയിൽ നിൽക്കുക എന്നതൊഴിച്ച് ബാക്കിയെല്ലാം ഉംറയുടേയും ഫർള്വുകളാണ്.
ഫർള്വുകളിൽ നിന്ന് ഒന്ന് നഷ്ടപ്പെട്ടാൽ ഹജ്ജും,ഉംറയും നഷ്ടപ്പെടും.തണ്ടം(ബലി)കൊടുക്കൽ കൊണ്ട് പരിഹരിക്കപ്പെടുകയില്ല.
ത്വവാഫ്, മുടി നീക്കൽ,സഹയ് ഇവയുടെ സമയത്തിന് അവസാനമില്ല.
പെരുന്നാൾ ദിവസത്തെ തൊട്ട് പിന്തിക്കൽ കറാഹത്താണ്.
Comments
Post a Comment