എന്താണ് ത്രാടകകം?
ഒരേ പോയിൻറിൽ മാത്രം ദൃഷ്ടികൾ ഉറപ്പിച്ച് നിശ്ചലമായിസ്ഥിതി ചെയ്യുന്നതാണ് ത്രാടകം.ഇത് തുടർച്ചയായി അഭ്യസിച്ചു കൊണ്ടിരുന്നാൽ,ഏകാഗ്രതയും,ഓർമ്മശക്തിയും,ദൃഢചിത്തതയും ക്രമേണവർദ്ധിക്കുമെന്നതിന് സംശയമില്ല.നമ്മളിൽ അന്തർലീനമായികിടക്കുന്ന പലശക്തികളും,കാര്യപ്രാപ്തിയും ഉണർന്നു ഊർജ്ജ്വസ്വലമാകുന്നതാണ്.
Short sight,Long sight എന്നിവ ഇല്ലാതായി കണ്ണിനു നല്ല ആരോഗ്യവും,കാഴ്ചശക്തിയും സിദ്ധിക്കുന്നതാണ്.മാനസികമായ അസ്വസ്ഥതകൾ അകലുന്നു,ഉറക്കമില്ലായ്മ പരിഹരിക്കപ്പെടുന്നു.ഏകാഗ്രതയും, ബുദ്ധിശക്തിയും വർദ്ധിക്കുന്നു.ഉറച്ചമനസ്സും,ലക്ഷ്യബോധവും ഉണ്ടാകുന്നു.പ്രഷുബ്ധമായ ചിന്ത കാട്കയറുന്നു.ചിന്തകൾ നിയന്ത്രിക്കപ്പെടുന്നു.
വിദ്യാർത്ഥികൾക്ക് ഓർമ്മശക്തി യും,ഏകാഗ്രതയും ഉണ്ടാവാൻ ത്രാടകം അഭ്യസിച്ചാൽ മതിയാകുന്നതാണ്.ഇത് ഗുരുമുഖത്തു നിന്ന് അഭ്യസിക്കേണ്ടതാണ്. ത്രാടകം എങ്ങിനെയാണ് അഭ്യസിക്കേണ്ടത്?
:ശാന്തമായ ഒരുസ്ഥലത്ത് രാവിലെ ഉദയസൂര്യനഭിമുഖമായി പത്മാസനത്തിൽ ഇരിക്കുക.കണ്ണടക്കുക.കണ്ണുകൾ തുറന്നു ദൃഷ്ടികൾ സൂര്യനിൽ ഉറപ്പിക്കുക.തികഞ്ഞ ഏകാഗ്രതയോടുകൂടി സൂര്യനെ നോക്കിക്കൊണ്ടിരിക്കുക.കണ്ണ്കഴക്കുകയോ,കണ്ണിൽ നിന്ന് വെള്ളം വരാൻ ഭാവിക്കുകയോ ചെയ്യുമ്പോൾ കണ്ണടയ്ക്കുക.ശരീരം നിശ്ചലമായി തന്നെ സ്ഥിതിചെയ്യണം.കണ്ണടച്ചാണിരിക്കുന്നതെങ്കിലും സൂര്യന്റെ പ്രതിച്ഛായ മനസ്സിൽകാണും.ക്രമേണപ്രതിച്ഛായ മാഞ്ഞുപോകുന്നതായിരിക്കും.അങ്ങിനെഭാവിക്കുംബോൾവീണ്ടും കണ്ണുകൾ തുറന്ന്സൂര്യനിൽ ദൃഷ്ടികൾ ഉറപ്പിക്കുക.കഴിയുന്നത്രസമയം കണ്ണ് ചിമ്മാതിരിക്കാൻ ശ്രമിക്കുക.ഇപ്രകാരം ത്രാടകം കഴിയുന്നത്ര സമയംഅനുഷ്ടിക്കുക.കണ്ണിന് അധികം ക്ലേശം കൊടുക്കാതെ ത്രാടകത്തിന്റെ സമയം ദീർഘിപ്പിക്കുക.തുടക്കത്തിൽ അരമിനിറ്റു് കണ്ണുതുറന്നിരിക്കാൻശ്രമിക്കുക.ക്രമേണസമയം നീട്ടുക.രണ്ടു മിനിറ്റുവരെ ദിവസവുംചെയ്തുകൊണ്ടിരുന്നാൽ ആർക്കും ഇത് സാധിക്കുന്നതാണ്.തുടക്കക്കാർക്ക് വിളക്കോ, മെഴുക്തിരിയോ ഉപയോഗിച്ചും ത്രാടകം അഭ്യസിക്കാവുന്നതാണ്.ഇതിന്റെ സമ്പൂർണ്ണ ഫലം സിദ്ധിക്കാൻ സൂര്യനഭിമുഖമായിരുന്ന് ചെയ്യലാണുത്തമം.ഈ ലേഖനം വായിച്ച് ആരും ത്രാടകം അഭ്യസിക്കരുത്.ഒരു യഥാർത്ഥ ഗുരുവിന്റെ മേൽനോട്ടത്തിൽ പരിശീലിക്കേണ്ടതാണ്.
Comments
Post a Comment