Skip to main content

ആയത്തുൽ കുർസിയ്യിൻറെ മഹത്വങ്ങൾ

ആയത്തുൽകുർസിയ്യ്പതിവാക്കിയാൽ ഇരുലോകവിജയവും ബഹുമാനവും അനുസരണവും,മനുഷ്യമനസ്സിൽ സ്നേഹവും,സന്തോഷവും ലഭിക്കും. ഏതൊരു നിലയിലും ആയത്തുൽകുർസിയ്യിനേക്കാൾ മഹത്വവും പുണ്യവുമുള്ള ഒരു സൂക്തവും,ഖുർആനിലോ ഇതര വേദഗ്രന്ഥങ്ങളിലോ ഇല്ല.ആയത്തുൽകുർസിയ്യ് നമ്മോട് ശത്രുതയോടെ പെരുമാറുന്നവരിൽ നിന്നും,ദുഷ്ടസ്വഭാവക്കാരിൽ നിന്നും ശൈത്വാനിൽ നിന്നും,ഭരണാധികാരികളിൽ നിന്നും നിർഭയത്വം ലഭിക്കുന്നതാണ്.ദാരിദ്ര്യത്തിൽ നിന്ന് മോചനവും,കടങ്ങൾ വീടുന്നതിനും ഉപകരിക്കുന്നതാണ്.ആയത്തുൽകുർസിയ്യ് പതിവാക്കുന്നവർക്ക് അതിൻറെ പ്രതിഫലം ദുനിയാവിൽ വെച്ചും,ആഖിറത്തിൽവെച്ചും ലഭിക്കുന്നതാണ്.എല്ലാനിസ്കാരത്തിൻറെയും പിറകെ ആയത്തുൽകുർസിയ്യ് പതിവാക്കിയാൽ അവന്റെ റൂഹിനെ പിടിക്കുന്നകാര്യം അല്ലാഹു ഏറ്റെടുക്കുന്നതാണ്.നമ്മോട് ശത്രുതയോടെ പെരുമാറുന്നവരിൽ നിന്നും,ദുഷ്ടസ്വഭാവക്കാരിൽ നിന്നും നമുക്ക് നേടിയെടുക്കേണ്ടുന്ന ആവശ്യങ്ങൾ എളുപ്പത്തിൽ കരസ്ഥമാക്കാൻ ആയത്തുൽ കുർസിയ്യ് പതിവാക്കുന്നതിലൂടെ സാധ്യമാകുന്നതാണ്.കുടംബ ജീവിതത്തിലും,മറ്റും സ്നേഹബന്ധം ഉഷ്മളമാവാനും ഐക്യബോധം നിലനിൽക്കാനും,അസ്വാരസ്സ്യങ്ങളും പിണക്കവും കെടുത്തി,നന്മയുടേയും സ്നേഹത്തിൻറേയും,പവിത്ര ബന്ധം ഉണ്ടായിരിക്കാനും,നാം ഇഷ്ടപ്പെടാത്തതും,നമ്മെ ദുഖിപ്പിക്കുന്നതുമായ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഭവപ്പെടാതിരിക്കാനും,ദുഷ്ടതയും കുടിലബുദ്ധിയുമുള്ളവർ നമ്മോട് പെരുമാറുന്നതും അനുവർത്തിക്കുന്നതും നല്ല നിലയിലാവാനും,ശത്രുക്കളുടെ നിഗൂഢ തന്ത്രങ്ങളും,പ്രത്യക്ഷവും,പരോക്ഷവുമായ ഉപദ്രവങ്ങൾ ഇല്ലാതാക്കി,ഒരിക്കലും തളർത്താനാവാത്ത ആത്മവീര്യത്തോടെ ഗമിക്കാനും,ശത്രുക്കളുടെ കുതന്ത്രങ്ങൾ അവരിലേക്കു തന്നെ മടങ്ങി അവരെ അതിജയിച്ചു മുന്നേറേനും ആയത്തുൽകോർസിയ്യ് പതിവാക്കേണ്ടതാണ്.
                    ആയത്തുൽ കുർസിയ്യ്  അവതരിച്ചത് ഹിജ്റക്കു ശേഷം ഒരു രാത്രിയിലാണ്.കൂടെ നാല്പതിനായിരം മലക്കുകളുടെ അകമ്പടിയുണ്ടായിരുന്നു.അതിന്റ മഹത്ത്വവും ആദരവും പ്രകടമാക്കാനാണിത്.ആയതുൽ കുർസിയ്യ് അവതരിച്ചപ്പോൾ നബി(സ്വ:അ)സൈദുബ്നു സാബിത്തിനെ വിളിച്ചു.അദ്ദേഹം അത് എഴുതിയെടുത്തു.
             ആയത്തുൽ കുർസിയ്യ് ഇറങ്ങിയപ്പോൾ 😈 പിശാചുക്കൾ വിരണ്ടോടാൻ തുടങ്ങി.ഒടുവിൽ അവർ ഇബ്ലീസിനെ സമീപിച്ചു സങ്കടം പറഞ്ഞു.ഇബ്ലീസ് അവരോട് ഇതിന്റെ കാരണമന്വേഷിക്കാൻ കല്പിച്ചു.അവർ ഉദയാസ്തമാന ചക്രവാളങ്ങളിലെല്ലാം കാരണം തേടി അലഞ്ഞു.ഒടുവിൽ മദീനയിൽ ചെന്നപ്പോൾ ആയത്തുകൾ കുർസിയ്യ് അവതരിച്ചത് കൊണ്ടാണെന്ന് മനസ്സിലായി.
                   ആയത്തുൽ കുർസിയ്യിലെ രഹസ്യങ്ങൾക്കററമില്ല.ഭൗതികവും ആധ്യാത്മികവുമായ സകലതും അതുകൊണ്ട് നേടാം.അത് പതിവാക്കിയവർക്ക് സന്തോഷിക്കാൻ വകയുണ്ട്.അവരുടെ ഏതു പ്രാർത്ഥനക്കും ഉത്തരം കിട്ടും.ആയത്തുൽ കുർസിയ്യ് പതിവാക്കിയവർക്ക് അല്ലാഹു പുനരുത്ഥാന നാളിൽ കുർസിനോളം തൂക്കമുള്ള പ്രതിഫലം നൽകുന്നതാണ്.ഒരിക്കൽ നബി(സ്വ:അ) ഉബയ്യിബ്നു കഹ്ബ്(റ:അ)വിനോടു ചോദിച്ചു."മുൻദിറിൻറെ പിതാവേ താന്കൾക്കറിയുമോ? അല്ലാഹുവിന്റെ സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായമായത് ഏതാണെന്ന്?". അപ്പോൾ ഉബയ്യിബ്നു കഹ്ബ് (റ:അ)  പറഞ്ഞു.الله لااله الاه‍ولحىل قىوم.അപ്പോൾ നബി(സ്വ:അ) ഉബയ്യിബ്നു കഹ്ബ് (റ:അ)വിന്റെ നെഞ്ചിൽ തട്ടിക്കൊണ്ട് പറഞ്ഞു.മുൻദിറിൻറെ പിതാവേ,താന്കളെ ജ്ഞാനം ധന്യമാക്കട്ടെ.ഉബയ്യിബ്നു കഹ്ബ് (റ:അ)വിൻറെ ഓമന പേരാണ് 'മുൻദിറി'ന്റെ പിതാവ് എന്നുള്ളത്.
           നബി(സ്വ:അ) പറഞ്ഞു.എൻറെ ആത്മാവിന്റെ ഉടമയെ തന്നെ സത്യം,ആയതുൽ കുർസിയ്യിന് ഒരു നാവും രണ്ട് അധരങ്ങളുമുണ്ട്.അത് അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു.
                   ഇമാം ഹസൻ (റ:അ)റിപ്പോർട്ടു ചെയ്തു.ഖുർആനിൽ നിന്ന് ഏറ്റവും മഹത്തായത്'അൽബഖറ സൂറത്താണ്.അതിൽ നിന്ന് ഏറ്റവും ശ്രേഷ്ഠമായത് 'ആയതുൽ കുർസ്സിയ്യാണ്.
             നബി(സ്വ:അ) പറഞ്ഞു."ആയതുൽ കുർസിയ്യ് അല്ലാഹുവിന്റെ അർശിൻറെ കീഴിൽ നിന്നും വന്ന കാരുണ്യ നിക്ഷേപമാണ്.ഭൗതികവും ആധ്യാത്മികവുമായ സകലതും അതിലുണ്ട്.ഒന്നും അതിൽ നിന്നൊഴിവായിട്ടില്ല.
      നബി(സ്വ:അ)പറഞ്ഞതായി ഇബ്നു മസ്ഊദ് (റ:അ)പറഞ്ഞു.ആകാശം,ഭൂമി, സ്വർഗ്ഗം, നരകം തുടങ്ങി അല്ലാഹു പടച്ച സകല വസ്തുക്കളേക്കാൾ സമുന്നമാണ് ആയതുൽ കുർസിയ്യ്.അതിലും വലുത് മറ്റൊന്നില്ല.സലമത്തിബ്നു ഖൈസ് നബി (സ്വ:അ) പറഞ്ഞതായി റിപ്പോർട്ടു ചെയ്തു.തൗറാത്തിലോ,ഇഞ്ചീലിലോ, സബൂറിലോ ആയത്തുൽ കുർസിയ്യിനേക്കാൾ ശ്രേഷ്ടമായ സൂക്തമില്ല.
         നബി (സ്വ:അ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ:അ) പറഞ്ഞു.ആയതുൽ കുർസിയ്യിനേക്കാൾ വലിയ ആകാശമോ,ഭൂമിയോ,സമതലങ്ങളോ,പർവ്വതങ്ങളോ ഒന്നുംതന്നെ അല്ല്വാഹു പഠിച്ചിട്ടില്ല.
            മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്.ഖുർആനിൽ ഏറ്റവും ശ്രേഷ്ഠമായ ആയതാണ് ആയതുൽകുർസിയ്യ്.വല്ലവനും അത് പതിവാക്കിയാൽ അല്ല്വാഹു ഒരു മലക്കിനെ നിയോഗിക്കും.ആ മലക്ക് ആയതുൽകുർസിയ്യ് പതിവാക്കിയവൻറെ നൻമകൾ രേഖയാക്കുകയും, തിന്മകളെ മായ്ചുകളയുകയും ചെയ്യും.അതോതിയ സമയം മുതൽ പിറ്റേന്നുവരെ ഇതു തുടരും.
       ഉമർ(റ:അ) പറഞ്ഞു.ഏററവുമധികം പ്രതീക്ഷക്കു വകയുള്ളതാണ് ആയതുൽകുർസിയ്യ്.ആയതുൽകുർസിയ്യ്  ധാരാളം ഓതി പതിവാക്കിയാൽ മഹത്തായ സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്.ആയതുൽകുർസിയ്യിൽ പതിനേഴു ഖണ്ഡങ്ങളുണ്ട്. അതിനാൽ അത് പതിനേഴു വട്ടം ചൊല്ലുക.അല്ലെന്കിൽ അതിലുള്ള പദങ്ങളുടെ എണ്ണമായ അൻപതു വട്ടം ഓതുക.അതുമല്ലെന്കിൽ അതിലുള്ള അക്ഷരങ്ങളുടെ എണ്ണമായ നൂററിഎഴുപത് വട്ടം ഓതൽ പതിവാക്കുക.എന്നാൽ ഉദ്ദേശിച്ചതെന്തും സാധിക്കും.ഏതു പദവി ആഗ്രഹിച്ചാലും ലഭിക്കും.ജനഹൃദയങ്ങളിൽ സ്ഥാനം നേടും.എല്ലാവർക്കും പ്രിയങ്കരനാകും.ലോകരെല്ലാം അയാൾക്കു കീഴടങ്ങും.അയാളെ ദ്രോഹിക്കിൻ ആർക്കുമാവില്ല.വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അയാളെ ധിക്കരിക്കാനാവില്ല.ആയുഷ്കാലം മുഴുവൻ ഈ അവസ്ഥ തുടരും.ഒരു നേതാവ് ആയതുൽകുർസിയ്യ് ഓതൽ പതിവാക്കിയാൽ അനുയായികളിൽ നിന്ന് ആരും തന്നെ അയാളെ ധിക്കരിക്കില്ല.ആയതുൽ കുർസിയ്യാണ് ആയതുകളുടെ നേതാവ്.ഇതു പതിവാക്കിയാൽ ഓതുന്നവനിലേക്ക് ഇതിൻറേതായ നേതൃപദവി വന്നെത്തും.ഇഹത്തിലും പരത്തിലും അയാൾ ജന നേതാവാകും.ചില പുണ്യാത്മാക്കൾ പറഞ്ഞത്.അല്ലാഹുവിന്കലും ജനങ്ങളിലും നേതൃസ്ഥാനം ലഭിയ്ക്കാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അവൻ നിത്യേന ആയതുൽകുർസിയ്യ് അതിന്റെ പദങ്ങളുടെ എണ്ണത്തോളമോ അക്ഷരങ്ങളുടെ എണ്ണമായ നൂററിഎഴുപത് പ്രാവശ്യമോ ചൊല്ലൽ പതിവാക്കിക്കൊള്ളട്ടെ.എന്കിൽ അത്യുന്നതമായ സാക്ഷാൽ പദവി അവനു ലഭിക്കുക തന്നെ ചെയ്യും.ഒരാൾ ആയതുൽകുർസിയ്യ് മേൽ പറഞ്ഞ പോലെ പതിവാക്കിയാൽ അയാൾക്കു ഭൗതികവും ആധ്യാത്മീകവുമായ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും.അല്ല്വാഹു ഒരു വെളുത്ത മുത്തുപടച്ചു.അതിൽനിന്നു അംബർ പടച്ചു.അതുകൊണ്ടു ആയതുൽ കുർസിയ്യ് എഴുതുകയും ചെയ്തു.എന്നിട്ട് അല്ല്വാഹു ആണയിട്ടു പറഞ്ഞു."വല്ലവനും ആയതുൽ കുർസിയ്യ് പഠിച്ചു.അത് ഓതൽ പതിവാക്കിയാൽ അയാൾക്കല്ല്വാഹു സ്വർഗ്ഗത്തിൽ എട്ടു കവാടങ്ങളും തുറന്നു കൊടുക്കും.ഇഷ്ടമുള്ളതിലൂടെ അകത്തു കടക്കാം.ഒരാൾ ആയതുൽ കുർസിയ്യ് പതിനേഴോ,അൻപതോ, നൂറ്റി എഴുപതോ ഓതൽ പതിവാക്കിയാൽ ഈ ആയത്തിൻറെ പരിശുദ്ധി പതിവാക്കുന്നവനിലേക്കു വന്നു ചേരും.അങ്ങിനെ അയാൾ പരിശുദ്ധാത്മാക്കളിൽ ഉൾപ്പെടും.ഇതിൻറെ പരിശുദ്ധി കാരണം അയാളുടെ പാപങ്ങളെല്ലാം അല്ല്വാഹു പൊറുത്തു കൊടുക്കും.
            നബി (സ്വ:അ) പറഞ്ഞു.മിഹ്റാജിൻറെ രാവിൽ ഞാൻ ലൗഹിലേക്കു നോക്കുമ്പോൾ മുന്നു തേജസ്സു കണ്ടു.അപ്പോൾ ഞാൻ അല്ല്വാഹുവിനോടു ചോദിച്ചു.നാഥാ എന്താണീ മൂന്നിടങ്ങളിൽ കാണുന്നത്?. അല്ലാഹു ഉത്തരം ചെയ്തു.അത് ആയതുൽ കുർസിയ്യും.യിസീനും,ഇഖ്ലാസും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ്.അപ്പോൾ നബി (സ്വ:അ) ചോദിച്ചു.ആയതു. കുർസിയ്യ് ഓതിയാൽ കിട്ടുന്ന പ്രതിഫലം എന്താണ്?അപ്പോൾ അല്ല്വാഹു അരുളി.ആയതുൽകുർസിയ്യിൽ എൻ്റെ ഗുണവിശേഷങ്ങളാണുള്ളത്.ഒരിക്കൽ അതോതിയവൻ പുനരുത്ഥാന നാളിൽ എന്നെ ദർശിക്കും.തന്നിഷ്ടങ്ങളിലും,കാമക്രോധാധികളിലും,ധിക്കാരങ്ങളിലും,പാപങ്ങളിലും മുഴുകി ജീവിച്ചവർ, നിത്യേന ആയതുൽകുർസിയ്യ് മേൽ പറഞ്ഞ ഏതെങ്കിലും ഒരു എണ്ണം പതിവാക്കിയാൽ അയാൾ മാനസാന്തരപ്പെട്ടു ഖേദിച്ചു മടങ്ങുകയും,അയാൾ വളരെ ഉയർന്ന പദവിയിൽ എത്തി ഉൽകൃഷ്ട ഹാലുകളെ പ്രാപിക്കുന്നതുമാണ്.

Comments

Popular posts from this blog

വ്യഭിചാരത്തിന്റെ ശിക്ഷ (കഥ)

പെട്രോൾ മെക്സിന്റെ വെട്ടത്തോളം വട്ടത്തിൽ സജ്ജീകരിച്ച സദസ്സിൽ ആ മഹല്ലിലെ വിശ്വാസികളെല്ലാം ഭക്തി ആദരപൂർവ്വം സന്നിഹിതരായി.ഒരു ദിവസത്തെ മത പ്രഭാഷണമാണ് അവിടെ സംഘടിപ്പിച്ചത്.ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിൽ എത്തിയിട്ടില്ല.മദ്ധ്യവയസ്കനായ മഹല്ല് സെക്രട്ടരി വേദിയിൽ കയറി മൈക്കിലൂടെ പറഞ്ഞു.     "പ്രിയപ്പെട്ട മഹല്ല് നിവാസികളെ, നാം ഏവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഉസ്താദവർകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം പ്രഭാഷണം തുടങ്ങുന്നതാണ്".    ഇത്രയും പറഞ്ഞുകൊണ്ട് അയാൾ മൈക്ക് ഓഫ് ചെയ്ത് വേദിയിൽ നിന്ന് ഇറങ്ങാൻ തുനിയുമ്പോൾ അല്പം അകലെ പെട്രോൾ മെക്സിന്റെ വെളിച്ചത്തിന്റെ പരിധിയിൽ ഉസ്താദും മഹല്ല് പ്രസിഡന്റും വരുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാൾ വീണ്ടും മൈക്ക് ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു.        "പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,ബഹുമാനപ്പെട്ട ഉസ്താദവർകൾ സദസ്സിന്റെ അടുത്തെത്തിയിട്ടുണ്ട് . ഏതാനും നിമിഷങ്ങൾക്കുള്ളിൽ പരിപാടി ആരംഭിക്കുകയായി".      അയാളത് പറഞ്ഞു തീർന്നില്ല ഉസ്താദ് വേദിയിലെത്തി.അയാൾ ഉസ്താദിന് ആദരപൂർവ്വം വഴിമാറിക്കോടുത്തു.സദസ്സ്യരെല്ലാം എഴുന്നേറ്റ് നിന്ന് കൊണ്ട് അദ്ദ

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ടിൽ തിന്കളാഴ്ച രാവ് പ്രഭാതത്തോട് അടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈ

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺപാതയിലൂടെ അലക്ഷ്യമായി നടന്നു.അതിനിടയിൽ പാതയുടെ വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര .പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നു അവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാത.അഫ്രീദ് അഹമ്മദ് ആ  പാതയിലൂടെ നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന കൊമ്പുകളിൽ, ഊഞ്ഞാലാടി കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ അഫ്രീദ് കശുമാവിൻ ചുവട്ടിൽ ചെന്നു.തനിക്ക് മാങ്ങ പറിക്കാൻ സൗകര്യപ്പെടുത്തി തന്റെ മുന്നിൽ കൊമ്പുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയാണിവയെന്നവനു തോന്നി. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ട് അവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെ ഒരു താറിട്ട റോഡിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നു.അവന് ആശ്വാസമായി.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്ന് അവനാഗ്രഹിച്ചു.അവൻ നടന്നുനടന്നു  താറിട്ട റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു