ഒരിക്കൽ നബിയും അനുയായികളും ഒരിടത്ത് ഉപവിഷ്ടരായിരുന്നതിനിടയിൽ നബി അവരോട് ചോദിച്ചു. "നിങ്ങളുടെ ഉപരി ഭാഗത്ത് എന്താണെന്ന് അറിയാമോ". തങ്ങൾക്കറിയില്ല എന്നവർ മറുപടി പറഞ്ഞു. അപ്പോൾ നബി പറഞ്ഞു "അത് റഖീയാണ്.മേൽപുര. മേലെ കാണുന്ന ആകാശം സുരക്ഷിതമായ മേൽപ്പുരയാണ്". "നിങ്ങളുടെയും അതിന്റെയുമിടക്ക് എത്ര ദൂരമുണ്ടെന്നറിയാമോ". നബി വീണ്ടും ചോദിച്ചു. തങ്ങൾക്കറിയില്ല എന്നവർ വീണ്ടും പറഞ്ഞു. അപ്പോൾ നബി പറഞ്ഞു. " ഓരോ ആകാശങ്ങൾ തമ്മിലുള്ള അകലം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്. ഏഴ് ആകാശങ്ങളിൽ ഓരോന്നിനേയും ഭൂമിയേയും എണ്ണിക്കൊ ണ്ട് എല്ലാ ഓരോന്നിന്റേയും ഇടക്കുള്ള ദൂ രം അഞ്ഞൂറ് കൊല്ലത്തെ വഴിദൂരമാണ്". "ഇവയ്ക്കെല്ലാം മീതെ എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?" നബി ചോദിച്ചു. അറിയില്ല എന്നവർ വീണ്ടും മറുപടി പറഞ്ഞു. "അവയ്ക്കെല്ലാം മീതെയുള്ളത് അർശാ ണെന്നും, അതും ആകാശവും തമ്മിലു ള്ള അകലം രണ്ട് ആകാശങ്ങൾ തമ്മിലുള്ള അകലമാണെന്നും നബി പറഞ്ഞു. അനേകായിരം നാഴിക ദൂരത്ത് കട്ടിയായി നിലകൊള്ളുന്ന പളുങ്കു പോലെയുള്ള വസ്തുവാണ് ഏഴാകാശങ്ങളെന്ന് പ്രാചീന ശാസ്ത്രജ്ഞന്മാർ പറഞ്ഞു. ഏറു കല്...
ലോക ജനതയാകെ പണിയില്ലാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞു കൂടിയിരുന്ന ആ കറോണക്കാലം. കൊറോണയെന്ന മഹാമാരി കാട്ടു തീ പോലെ ലോകമെങ്ങും കത്തിപ്പടരുന്നു ണ്ടായിരുന്നു. കൊറോണ പിടിപെടു മെ ന്ന ഭീതിയാൽ ആർക്കും പുത്തിറങ്ങാൻ ധൈര്യമില്ല. ഒരു നാൾ തന്റെ പ്രി-ഡിഗ്രി വാട്സ് ആപ്പ് ഗ്രൂപ്പിലെ ഒരു ഹൈന്ദവ സ ഹോദരൻ ഗ്രൂപ്പിൽ വെറുതെ ഒരു ചോദ്യ മിട്ടു. "സിദ്ദിഖേ എനിക്ക് സക്കാത്തൊ ന്നുമി ല്ലേ?" അതൊരു റംസാൻ മാസം കൂടിയായി രു ന്നു.സുഹൃത്തിന്റെ ചോദ്യത്തിന് ആരുമൊ ന്നും മറുപടി പറഞ്ഞില്ല. അങ്ങിനെ ആയപ്പോൾ മൊയ്തിക്ക് ചോദ്യ കർത്താ വി നോ ട് എന്തെന്നില്ലാത്ത സഹതാപം തോ ന്നി. ആരും ഒന്നും മിണ്ടാത്തത്കൊ ണ്ട് ആ സഹോദരൻ എന്ത് വിചാരിക്കും. അവൻ സാമ്പത്തിക സഹായം തമാശ രൂപേണ ആവശ്യപ്പെട്ടതായിരിക്കുമോ?. അങ്ങിനെ മൊയ്തി ഗ്രൂപ്പിലെ മറ്റൊരു സുഹൃത്തായ കെ.പി. അബൂബക്കിനോട് ഇക്കാര്യം സംസാരിച്ചപ്പോൾ അവൻ മൊയ്തിയോട് ചോദിച്ചു മൊയ്ത്യേ അ നക്ക് സഹായമെന്തെങ്കിലും വേണോ? മൊയ്തി ഒന്നും മിണ്ടിയില്ല.തന്റെ മിണ്ടാ പ്പുറം മനസ്സിലാക...