Skip to main content

ഞാൻ സുഹാന

ഞാൻ സുഹാന. സുന്ദരി. ചേറ്റിലെ താമര പോലെ വളർന്നവൾ.  എനിക്കേറ്റവും അനുയോജ്യമായ വിശേഷണം അത് തന്നെയാണെന്നാണ് എന്റെ ബോധ്യം.
എന്റെ ആത്മ 
വിശ്വാസമാണത്.അഹങ്കാരമല്ല.
ഞാൻ സുന്ദരിയാണെന്ന് എന്റെ 
വീട്ടിലെ കുഞ്ഞിക്കണ്ണാടി നിത്യവും 
 പറയുമായിരുന്നു. പിന്നെ എന്റെ ഉപ്പ ഗൾഫിൽ പോയപ്പോൾ ഒരു അലമാര 
വാങ്ങിയിരുന്നു. അതിന്റെ ഡോറിന്മേൽ 
വലിയൊരു കണ്ണാടി ഉണ്ടായിരുന്നു. അതും കുഞ്ഞിക്കണ്ണാടി പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. പിന്നെ നാട്ടുകാരും, വീട്ടുകാരും, കാണുന്നവരുമെല്ലാം പറയാതെ പറഞ്ഞത് അത് തന്നെയാണ്. ഞാൻ സുന്ദരിയാണെന്ന്.
      ദാരിദ്ര്യത്തിൽ 
പിറന്ന എന്റെ ഉമ്മ. ദാരിദ്ര്യം കാർന്നു തിന്നുമ്പോഴും അപകർശതാ ചിന്തകൾ  ഉമ്മാനെ ബാധിച്ചിരുന്നില്ല. എന്റുമ്മാന്റുപ്പ 
ആരോഗ്യ ദൃഢഗാത്രനായ പാവം മനുഷ്യനായിരുന്നു. കൂലി വേല ചെയ്ത്
 അന്നന്ന് വീട് പുലർത്തിയിരുന്ന പുണ്യവാളൻ എന്നു തന്നെ പറയാം. അതിനു കാരണമുണ്ട്. നിലവിലെ ദിവസക്കൂലിയുടെ പാതിയായിരുന്നു 
തൊഴിലുടമകൾ എന്റുപ്പൂപ്പാക്ക് 
കൊടുത്തിരുന്നത്. ഉപ്പൂപ്പാക്ക് ആരോടും 
മറുത്ത് പറയാൻ അറിയില്ലായിരുന്നു. 
അങ്ങിനെ എന്റുമ്മാന്റുപ്പ ദിവസവും കൂലിവേല ചെയ്തു സമ്പാദിച്ചത് പാതി ദാരിദ്ര്യവും പാതി അന്നവുമായിരുന്നു.
ആയതിനാൽ എന്റുപ്പൂപ്പാക്ക് വല്ലതും 
മിച്ചം വെച്ച്‌ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. ഉമ്മാന്റെ 
ഏട്ടത്തിമരെ കല്ല്യാണം കഴിച്ചത്  
പോലെയല്ല എന്റുമ്മാന്റെ കല്ലിയാണം നടന്നത്. എന്റുമ്മാന്റെ അയൽപക്കത്ത് താമസിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ, നാട്ടു മാമൂലുകളോടു കൂടിത്തന്നെയാണ് ഉമ്മാനെ വിവാഹം ചെയ്തത് . ഉമ്മാന്റെ സഹോദരി മാരേക്കാൾ വ്യത്യസ്തമായി. എന്റുമ്മാക്ക് പൊന്നും പണവും കൊടുത്തു കൊണ്ടാണ്  കെട്ടിച്ചത്.
അന്നെന്റെ ഉമ്മാന്റെ ആങ്ങളമാർ 
ഗൾഫിലായിരുന്നു. ഉമ്മാക്ക് പുതിയാപ്ലേനെ കിട്ടിയെന്നറിഞ്ഞപ്പോൾ അവർ കൈ മെയ്‌ മറന്നുണ്ടാക്കിയ അദ്വാന ഫലങ്ങൾ എന്റെ ഉമ്മാക്ക് 
വേണ്ടി  സമർപ്പിക്കുകയായിരുന്നു.
അതിന് കണക്ക് ചോദ്യമില്ല. എടുത്തു പറച്ചിലില്ല. എല്ലാം തങ്ങളുടെ സഹോദരിക്കുവേണ്ടിയായിരുന്നു.
         അങ്ങിനെ ഉമ്മാന്റെ കല്യാണം കഴിഞ്ഞു.ആ ദാമ്പത്യത്തിൽ ഒരാണും പെണ്ണുമായി ഞാനും എന്റെ കുഞ്ഞാങ്ങളയും പിറന്നു. പേര് മിസ്ഹബ്.ഞങ്ങൾ രണ്ട് പേരും ഒന്നിനൊന്ന് മെച്ചം.ഞങ്ങൾ 
പഠിപ്പിലും കലയിലും മുന്നേറി. ഞങ്ങളുടെ സ്കൂൾ ജീവിതം അവസാനിച്ചു. ഉപരി പഠനം കെങ്കേമമായിത്തന്നെ മുന്നേറിക്കൊണ്ടിരുന്നു.അതിനിടയിൽ 
 ഒരു ദിവസം ഞാൻ നടന്നു പോകുമ്പോൾ അവനെന്നെ കണ്ടു. ഷഹബാസ്!
തന്റെ പ്രണയിതാവാണവനെന്ന്
അന്ന് ഞാനറിഞ്ഞിരുന്നില്ല. 
ഒരു നോട്ടം കൊണ്ട് അവനെന്നെ വലയെറിഞ്ഞ് വീഴ്ത്തി. എന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മനസ്സിൽ പ്രണയം പൂത്തുലഞ്ഞു. 
ഞാനറിയാതെ പുഞ്ചിരിയാൽ ഒരു വല 
ഞാനുമെറിഞ്ഞിരുന്നു. ഞങ്ങളിരുവരും ആ പ്രണയവലയത്തിൽ പരസ്പരം കുരുങ്ങി. ആ വല പൊട്ടിച്ച് പുറത്തു കടക്കാൻ ഞങ്ങളിരുവർക്കും കഴിഞ്ഞില്ല. ആ കഥ നാട്ടിലും വീട്ടിലും പരസ്സ്യമായ രഹസ്യമായി. ഞങ്ങൾ പരസ്പരമെറിഞ്ഞ വലകൾ വീട്ടുകാർക്കും പൊട്ടിക്കാൻ കഴിഞ്ഞില്ല. അത്രക്കും ദൃഢമായിരുന്നു അതിന്റെ കണ്ണികൾ.ഞങ്ങൾ 
കമ്പോട് കമ്പ് ചേർന്ന പ്രണയ ജോഡികളായിരുന്നു.ഞങ്ങൾ  കാത്തിരുന്ന ആ സുദിനം ഞങ്ങളുടെ വീട്ടുകാർ ഒരുമിച്ചിരുന്ന്  തീരുമാനിച്ചു.  പ്രണയക്കടലുകളെ ഒന്നായി ചേർക്കാനുള്ള തീരുമാനം. പതിനാലാം രാവിലെ ചന്ദിക പോലെ 
മന്ദസ്മിതം തൂകുന്ന ആ സുദിനത്തിൽ
എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് കാലമെഴുതിയ ഈ കഥ 
എല്ലാവരും വായിച്ചു.ഞങ്ങളുടെ സ്വപ്നങ്ങൾ ഇരുമെയ്യുകളും ഒന്നായി ചേർന്നു കൊണ്ട് നെയ്യാൻ തുടങ്ങുന്ന 
രാവിൽ ഈ കഥ അവസാനിക്കുന്നില്ല. 
തുടർന്ന്, വീണ്ടും വായിക്കാൻ 
എല്ലാവർക്കും സൗഭാഗ്യമുണ്ടാവട്ടെ എന്നാശംസിക്കുന്നു.
      എന്ന്, 
                നിങ്ങളുടെ പ്രിയപ്പെട്ട സുഹാന.

Comments

Popular posts from this blog

അനുഭവങ്ങൾ നൊമ്പരങ്ങൾ|01

ബദറുൽ മുനീർ പത്താം തരം വരെ പഠിക്കുമെന്നൊരിക്കലും  വിചാരിച്ചിരുന്നില്ല. അത്രക്കും പ്രതീക്ഷയറ്റതായിരുന്നു അവന്റെ ഭൂതകാലം. രാവിലെ ഒരു പിഞ്ഞാണത്തിൽ കട്ടൻ ചായയും, മധുരത്തിന് ബെല്ലവും, അരിയോ കടലയോ വറുത്തതോ, ചായക്ക് വെള്ളം തിളപ്പിച്ച അടുപ്പിലെ കനലിലിട്ട്  ചുട്ടെടുത്ത ഏതാനും ചക്കക്കുരുവോ ആയിരിക്കും അവന്റെ വീട്ടിലെ പ്രാതൽ. ചിലപ്പോൾ പല്ല് തേപ്പും ദിന ചര്യകളും കഴിഞ്ഞ് ഉമ്മ അടുക്കളയിൽ പോകാതിരിരുന്നാൽ ഇനിയെന്ത് എന്ന ചിന്ത വരും. അപ്പോൾ  ഏതാനും നാണയതുട്ടുകൾ കൈയിൽ കൊടുത്തിട്ട്  ഉമ്മ പറയും, "ഇഞ്ഞ് മീത്തലെ പ്ട്യേന്ന് നൂറ് കടലക്കേം പത്ത് ചായപ്പൊട്യൂം, ബാക്കിപൈസക്ക് ബെല്ലോം മാങ്ങീറ്റ് ബേംബാ".അവന്റെ വീടിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം നൂറ് മീറ്ററകലെ ഒരു കടയുണ്ട്. അത് മൂന്ന്‌ മീറ്റർ ആഴമുള്ള ഒരു തോടിന്റെ വക്കിലാണ് സ്ഥിതി ചെയ്തിരുന്നത്. അവന്റെ വീടിന്റെ മുന്നിൽ വയലാണ്.അരേമാക്കൂലെ അമ്മയുടെ വയൽ. അവന്റെ വീടിന്റെ മുന്നിൽ നിന്ന്‌ എതാനും വാര നീളമുള്ള ഒരു വരമ്പുണ്ട്.  അതിലൂടെ നടന്നാൽ തോട്ട് വരമ്പിൽ കയറാം. തോട്ട് വരമ്പിൽ നിന്ന് കിഴക്കോട്ട് തിരഞ്ഞ് നൂറ് മീറ്റർ നടന്നാൽ മീത്തലെ പീടികയിലെത്താം. അത് കണ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|03

ഞാൻ ആകെ ഇരുപത് ദിവസമാണ് ജോലി ചെയ്തിരുന്നത്. ഇരുപത് ദിവസത്തേക്ക്   ശമ്പളം വകയിൽ പതിനാറ് രൂപ കിട്ടി. ഇത് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒൻപതിലെ കഥ. എനിക്ക്‌ വലിയ സന്തോഷമായി.കൈയിൽ ഒരു ചില്ലിക്കാശ് പോലുമില്ലാതെ  അലഞ്ഞ് തിരിഞ്ഞ് നടന്ന എനിക്ക് പതിനാറ് രൂപ കിട്ടിയിരിക്കുന്നു.പോക്കർ മൗലവിക്ക് കൊടുക്കാനുള്ള ഇരുപത്തഞ്ച് രൂപയിൽ ആദ്യ ഘഡു പത്ത് രൂപ ആദ്യം കൊടുക്കാം. ബാക്കി പതിനഞ്ച് രൂപ അടുത്ത മാസം തരാമെന്ന് അവധിയെടുക്കാം. എന്റെ ജീവിതത്തിലെ ആദ്യ ശമ്പളമാണിത്. ആയതിനാൽ ആദ്യ ശമ്പളത്തിൽ നിന്ന്‌ അഞ്ച് രൂപ ഉമ്മാക്ക് കൊടുക്കണം. ഒരു രൂപ തിരിച്ച് ചൊക്ലിയിലേക്ക് പോകാനുള്ള ബസ്ചാർജിന്റെ കൂടെ ഉപയോഗിക്കാം. അങ്ങിനെ കിട്ടിയ ശമ്പളവുമായി ഞാൻ തൊട്ടടുത്ത വ്യായാഴ്ച നാട്ടിൽ പോകാൻ തീരുമാനിച്ചു.വ്യായാഴ്ചയാണ് മദ്രസ്സാ അദ്ധ്യാപകർ നാട്ടിൽ പോകാറുള്ളത്. വെള്ളിയാഴ്ച മദ്രസ്സക്ക് അവധിയാണ്. വ്യാഴായ്ച രാവിലെ ഒൻപതരക്ക് മദ്രസ്സ വിട്ടാൽ എല്ലാവരും നാട്ടിൽ പോകും. വെള്ളിയാഴ്ച രാത്രി തിരിച്ചെത്തിയാൽ മതി. അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ക്ലാസ്സിലെത്തിയാലും മതി.                അങ്ങിനെ അടുത്ത വ്...

അനുഭവങ്ങൾ നൊമ്പരങ്ങൾ|02

       സഹപ്രവർത്തകർ വിവിധ മാർഗ്ഗങ്ങളിലേക്ക് പിരിഞ്ഞ് പോയി. അതോടെ മദ്രസ്സയുടെ ആപ്പീസ് മുറിയിൽ ഞാൻ തനിച്ചാണുണ്ടായിരുന്നത്.  ളുഹർ ബാങ്ക് വിളിക്കുന്നത് വരെ ഞാൻ അവിടെ തന്നെ തനിച്ചിരുന്നു.അല്ലാതെന്തു ചെയ്യാൻ. കൂട്ടിന് ഒരാള് വേണ്ടേ?.പുറത്തേക്കിറങ്ങി പോകാൻ നാട്ടിൽ ആരുമായും പരിചയമില്ല. സ്വന്തം നാട്ടിലെ പോലെ വറുതെ പുറത്തിറങ്ങി അലഞ്ഞ് തിരിയാനും, വെറുതെ ഏതെങ്കിലും കടയിൽ കയറി വായിൽ നോക്കിയിരിക്കാനും പറ്റില്ല.ഞാൻ ബഹുമാന്യനും അവർകളുമായി മാറിയിരിക്കുകയാണ്.ബാങ്ക് കേട്ടപ്പോൾ  ഞാൻ പള്ളിയിലേക്ക് പോയി.പള്ളിയും മദ്രസയും സപീപം തന്നെയാണ് സ്ഥിതി ചെയ്യുന്നത്.നിസ്കാരം നിർവഹിക്കാൻ പള്ളിയിൽ ഏതാനും ആളുകൾ വന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് അവർ ആരാഞ്ഞു. അങ്ങിനെ ഞാനും അവരുമായി പരസ്പരം പരിചയപ്പെട്ടു. നല്ല മാന്യമായ  സമീപനവും പെരുമാറ്റവും.അവരുടെ  മുഖത്ത് എന്റെ നാട്ടിലുള്ളവരുടെ മുഖത്ത് പ്രകടമായത് പോലെയുള്ള നിന്ദ്യതയുടെ ഭാവമായിരുന്നില്ല. അവരിൽ മാന്യമായ ഭാവം  കളിയാടുന്നുണ്ടായിരുന്നു.അവർ എന്നെ തങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക്   സ്വാഗതം ചെയ്യുകയായിരുന്നു.ഞാൻ...