പെയ്തിടും പേമാരി പെയ്യാതിരുന്നെങ്കിൽ
മരുഭൂമിയാവാൻ നിമിഷം മതി
പെയ്തിടും പേമാരി തോരാതിരുന്നാലോ
ബഹ്റാവാനും നിമിഷം മതീ.
നൂഹിന്റെ കാലത്ത് ഭൂമിയകിലവും
ബഹ്റായപ്പോൾ നീ മാത്രം തണീ
അല്ലാഹ് എപ്പോഴും നീ തുണ.
(ഹസ്ബു.......)
പെയ്തിടും.......)
രാപ്പാടി കിളികൾ പോലും പാടും നിത്യം നിൻമദ്ഹ്
കുളിർ കോരി വീശുന്ന കാറ്റും കോളും നിൻ ഖദ്റ്-2
സീമകളാൽ പരിമിതിയില്ലാ നിൻ ഖുദ്റത്തിന്ന്.
ആദ്യവും അന്ത്യവുമില്ല നിന്നുടെ ദാത്തിന്ന്.
(ഹസ്ബുന....)
പരമകാരുണികനും കരുണാമയനും ആയോനെ
ഈ ഭൂമിയിലില്ലൊരു ജീവിയും നിന്നുടെ ബാദ്ധ്യതയില്ലാതെ
അഖിലവും പരിപാലിക്കും റബ്ബുൽ ആലമീൻ
റഹ്മാനും റഹീമുമായ ഹയ്യുൽ ഖയ്യൂമേ
(ഹസ്ബു....)
(പെയ്തിടും പേമാരി...)
(ഇശൽ:നീ തരും ഔദാര്യം...)
December|06|2025
Comments
Post a Comment